#DATES | ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴ മേളക്ക് സൗദിയിൽ തുടക്കമായി

#DATES | ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴ മേളക്ക് സൗദിയിൽ തുടക്കമായി
Aug 11, 2023 08:29 PM | By Vyshnavy Rajan

റിയാദ് : (gccnews.in ) ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴ മേളക്ക് സൗദിയിലെ ഖസീം പ്രവിശ്യയിൽ തുടക്കമായി. ബുറൈദ മേള നഗരിയിൽ ഈ മാസം മൂന്നിന് ആരംഭിച്ച ഈത്തപ്പഴ ഉത്സവം 25 ന് അവസാനിക്കും. നാളുകൾ കഴിയുന്തോറും മേളനഗരിയിൽ തിരക്കേറി.

പ്രവിശ്യ ഗവർണറേറ്റിെൻറ മേൽനോട്ടത്തിൽ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തിെൻറ ഖസീം ഓഫീസ് ദേശീയ പാചക കലാ അതോറിറ്റിയുടെയും ബുറൈദ മുനിസിപ്പാലിറ്റിയുടെയും പങ്കാളിത്തത്തോടെ ബുറൈദ ഈത്തപ്പഴ നഗരിയിലാണ് ‘ഡേറ്റ്സ് ഫെസ്റ്റിവൽ 2023’ സംഘടിപ്പിക്കുന്നത്.

ഗുണനിലവാരമുള്ള ഈത്തപ്പഴം ഉൽപാദിപ്പിക്കുന്ന നൂതന മാർഗങ്ങളും ആധുനിക കൃഷിരീതികളും കൃഷിക്കാർക്ക് പരിചയപ്പെടുത്തുന്ന മേളയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം ആളുകൾ എത്തുന്നുണ്ട്.

ഈന്തപ്പന കൃഷി, പരിചരണം, വിളവെടുപ്പ്‌, ഉൽപന്ന വിപണനം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച സംശയ നിവാരണ, ബോധവത്കരണ പരിപാടികളും സെമിനാറുകളും വരുംദിനങ്ങളിൽ സംഘടിപ്പിക്കുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിെൻറ ഖസീം ഓഫീസ് ഡയറക്ടർ അബ്ദുൽ അസീസ് അൽ റാജിഹി പറഞ്ഞു.

40,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈത്തപ്പഴ വിളവെടുപ്പ് കാലം ഖസീമിന് സമ്മാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ഈന്തപ്പന കൃഷിയുടെ വ്യാപ്തിയും നഗരിവഴിയുള്ള വിപണനത്തിെൻറയും കയറ്റുമതിയുടെയും സാധ്യതകളും വർധിപ്പിക്കുക എന്നത് മേളയുടെ പ്രധാന ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബുറൈദ, അൽ ആസിയ, ഷമ്മാസിയ, അയ്നുൽ ജുവ, ബുകേരിയ, ഖബ്റ, ബദായ എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന ആയിരക്കണക്കിന് തോട്ടങ്ങളിൽ നിന്നായി 45 ഓളം ഇനങ്ങൾ ഈ ഉത്സവ കാലത്ത് നഗരിയിലെത്തും.

കൃഷി മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് 80 ലക്ഷത്തിലധികം ഈന്തപ്പനകളാണ് പ്രവിശ്യയിലുള്ളത്. രാജ്യത്തെ മൊത്തം ഈത്തപ്പഴ ഉത്പാദനത്തിെൻറ 30 ശതമാനവും ഖസീമിൽ നിന്നാണെന്ന് കണക്കാക്കപ്പെടുന്നു.

വിവിധ കമ്മിറ്റികൾ വഴി സൂപ്പർവൈസിങ് മുതൽ കയറ്റുമതി വരെ ഉയർന്ന നിലവാരത്തിൽ നിർവഹിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് ഫെസ്റ്റിവൽ സി.ഇ.ഒ ഖാലിദ് അൽ നുഖീദാൻ പറഞ്ഞു.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്നുള്ള കച്ചവടക്കാരും ഇടനിലക്കാരും ബുറൈദയിൽ എത്തിത്തുടങ്ങി. വരും ദിനങ്ങളിൽ രാജ്യത്തിന് പുറത്തുനിന്നും ആവശ്യക്കാരെത്തും. പരമ്പരാഗത പലഹാരങ്ങളും ഈത്തപ്പഴം കൊണ്ട് നിർമിക്കുന്ന ഭക്ഷണസാധനങ്ങളും നഗരിയിലെ സ്റ്റാളുകളിൽ നിരക്കും.

ഈന്തപ്പനയുമായി ബന്ധപ്പെട്ട കൗരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപനയും, പുരാതന കൃഷിത്തോട്ടങ്ങളുടെ പുനരാവിഷ്കാരം, ഫോട്ടോഗ്രാഫി മത്സരം, ചിത്രപ്രദർശനം, സംഗീത-വിനോദ പരിപാടികൾ തുടങ്ങിയവ ഉത്സവത്തിന് മാറ്റുകൂട്ടും.

#DATES #world's #largest #date #fair #started #SaudiArabia

Next TV

Related Stories
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

Mar 7, 2024 09:52 PM

#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ....

Read More >>
Top Stories










News Roundup