#saudi | സൗദിയില്‍ ഇന്ത്യന്‍ കാക്കകളെക്കുറിച്ച് വീണ്ടും അധികൃതരുടെ മുന്നറിയിപ്പ്

#saudi | സൗദിയില്‍ ഇന്ത്യന്‍ കാക്കകളെക്കുറിച്ച് വീണ്ടും അധികൃതരുടെ മുന്നറിയിപ്പ്
Aug 13, 2023 10:04 PM | By Vyshnavy Rajan

(gccnews.in ) സൗദിയില്‍ ഇന്ത്യന്‍ കാക്കകളെക്കുറിച്ച് വീണ്ടും അധികൃതരുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ കാക്കകള്‍ പക്ഷിപ്പനിക്ക് കാരണമാകുന്നുണ്ട് എന്നും മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഭീഷണിയാണെന്നും അധികൃതര്‍ അറിയിച്ചു.

സൗദി ദേശീയ വന്യജീവി വികസന കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ ഫഹദ് അല്‍ ഖുഥാമിയാണ് സൗദിയിലെ ഇന്ത്യന്‍ കാക്കകളെ കുറിച്ച് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. സൗദിയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശമായ ജിസാനിലും ഫറസാണ്‍ ദ്വീപിലുമാണ് ഇപ്പോള്‍ കൂടുതലായും ഇന്ത്യന്‍ കാക്കകളെ കണ്ടുവരുന്നത്.

സൌദിയുടെ മറ്റ് ഭാഗങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. ഇന്ത്യന്‍ കാക്കകളെ സൗദിയില്‍ നിന്ന് ഉന്മൂലനം ചെയ്യാനുള്ള നടപടികള്‍ തുടരുകയാണെന്ന് ഫഹദ് അല്‍ഖുഥാമി അറിയിച്ചു. ഇന്ത്യന്‍ കാക്കകളുടെ സാന്നിധ്യം ജൈവ വൈവിധ്യങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണ്.

കാര്‍ഷികോല്‍പ്പണങ്ങള്‍ തകരുന്നു. പ്രധാനമായും സസ്യ-ജന്തു വസ്തുക്കളെ ഭക്ഷിച്ചാണ് ഈ കാക്കകള്‍ ജീവിക്കുന്നത്. ചെറു ജീവികളെ ഭക്ഷിക്കുന്നത് മൂലം ഈ മേഖലയില്‍ ചെറു ജീവികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു.

കന്നുകാലികളെ ആക്രമിക്കുകയും വൈദ്യുതി വിതരണത്തിന് തടസ്സം ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡമാണ് ഇന്ത്യന്‍ കാക്കകളുടെ യഥാര്‍ത്ഥ വാസസ്ഥലം.

എഴുപതുകളില്‍ വാണിജ്യ കപ്പലുകള്‍ വഴിയാണ് ഇവ അറേബ്യന്‍ ഉപദ്വീപില്‍ പ്രവേശിച്ച് തുടങ്ങിയത്. പ്രത്യുല്‍പാദനത്തിനുള്ള ഉയര്‍ന്ന കഴിവ് ഉള്ളതിനാല്‍ കാക്കകളുടെ എണ്ണം ചെങ്കടല്‍ തീരങ്ങളില്‍ അതിവേഗം വ്യാപിച്ചു. വൈവിദ്യമാര്‍ന്ന പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കാക്കകള്‍ക്ക് സാധിക്കുന്നുണ്ട്.

#saudi #Officials #warn #again #about #Indian #crows #SaudiArabia

Next TV

Related Stories
#babydeath | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ മരിച്ചു

Apr 28, 2024 10:50 PM

#babydeath | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ മരിച്ചു

രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സക്കിടെ...

Read More >>
#weather | സൗദി അറേബ്യയിൽ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു

Apr 28, 2024 05:38 PM

#weather | സൗദി അറേബ്യയിൽ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു

മഴമൂലം മരുഭൂമിയിൽ രൂപപ്പെടുന്ന ജലാശയങ്ങളുടെയും മഴമൂലം ഉണ്ടായിത്തീർന്ന താൽകാലിക അരുവികളുടെയും പച്ചവിരിച്ച മനോഹരമായ താഴ്വരക്കാഴ്ചകളുടെയും...

Read More >>
#arrest | നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,050 പ്രവാസികള്‍ പിടിയില്‍

Apr 28, 2024 05:31 PM

#arrest | നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,050 പ്രവാസികള്‍ പിടിയില്‍

വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ്​ വസ്​തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​...

Read More >>
#marijuana | ഉദ്യോഗസ്ഥര്‍ക്ക് സംശയം, വിശദ പരിശോധന; യാത്രക്കാരി കുടുങ്ങി, വിദഗ്ധമായി ഒളിപ്പിച്ച 4.25 കിലോ കഞ്ചാവ് പിടികൂടി

Apr 28, 2024 05:16 PM

#marijuana | ഉദ്യോഗസ്ഥര്‍ക്ക് സംശയം, വിശദ പരിശോധന; യാത്രക്കാരി കുടുങ്ങി, വിദഗ്ധമായി ഒളിപ്പിച്ച 4.25 കിലോ കഞ്ചാവ് പിടികൂടി

യാത്രക്കാരിയുടെ ലഗേജ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന...

Read More >>
#foodpoisoning | റിയാദില്‍ ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 35 ആയി

Apr 28, 2024 05:13 PM

#foodpoisoning | റിയാദില്‍ ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 35 ആയി

ആറ് പേര്‍ സുഖം പ്രാപിച്ചു. രണ്ടു പേരെ ചികിത്സക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്...

Read More >>
#accident |നി​സ്‌​വ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന്​ നാ​ട്ടി​​ലെത്തി​ക്കും

Apr 28, 2024 12:00 PM

#accident |നി​സ്‌​വ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന്​ നാ​ട്ടി​​ലെത്തി​ക്കും

ഇ​രു​വ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ളെ ഭ​ർ​ത്താ​ക്ക​ന്മാ​ർ അ​നു​ഗ​മി​ച്ചി​രു​ന്നു....

Read More >>
Top Stories

News Roundup