#norka | പ്രവാസികള്‍ക്കായി നോര്‍ക്ക സൗജന്യ സംരംഭകത്വ പരിശീലനം

#norka | പ്രവാസികള്‍ക്കായി നോര്‍ക്ക സൗജന്യ സംരംഭകത്വ പരിശീലനം
Aug 16, 2023 10:44 PM | By Vyshnavy Rajan

തിരുവനന്തപുരം : (gccnews.in ) പ്രവാസികള്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന സൗജന്യ സംരംഭകത്വ പരിശീലനത്തിന്റെ നടപ്പുസാമ്പത്തിക വര്‍ഷത്തെ പ്രോഗ്രാമിന് ആഗസ്റ്റ് 21 ന് തുടക്കമാകും.

പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം പെരിന്തല്‍മണ്ണ VAVAS-മാളില്‍ ആഗസ്റ്റ് 21 ന് രാവിലെ 10 ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.

തിരഞ്ഞെടുക്കപ്പെട്ട 100 ഓളം പ്രവാസി സംരംഭകര്‍ പങ്കെടുക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ശ്രീ. അജിത്ത് കോളശ്ശേരി അധ്യക്ഷത വഹിക്കും. KIED സി.ഇ.ഒ ശ്രീ. ബെനഡിക്ട് വില്യം ജോണ്‍സ് സ്വാഗതവും, നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ ശ്രീ. സി. രവീന്ദ്രന്‍ നന്ദിയും അറിയിക്കും.

‌പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (N.B.F.C) ആഭിമുഖ്യത്തിലാണ് സംരംഭകത്വ പരിശീലന പരിപാടി.

നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ സംരംഭകസഹായ പദ്ധതികള്‍ , വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും പരിശീലനത്തിന്റെ ഭാഗമായി ലഭിക്കും.

നടപ്പു സാമ്പത്തിക വര്‍ഷം വിവിധ ജില്ലകളിലായി 10 ഉം അഞ്ച് മേഖലാടിസ്ഥാനത്തിലുമുളള പരിശീലന പരിപാടികള്‍ ലക്ഷ്യമിടുന്നു. വ്യവസായ വാണിജ്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന KIED ന്റെ പിന്തുണയോടെയാണ് എന്‍.ബി.എഫ്.സിയുടെ പ്രവര്‍ത്തനം.

#norka #NORKA #Free #Entrepreneurship #Training #Expats

Next TV

Related Stories
#babydeath | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ മരിച്ചു

Apr 28, 2024 10:50 PM

#babydeath | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ മരിച്ചു

രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സക്കിടെ...

Read More >>
#weather | സൗദി അറേബ്യയിൽ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു

Apr 28, 2024 05:38 PM

#weather | സൗദി അറേബ്യയിൽ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു

മഴമൂലം മരുഭൂമിയിൽ രൂപപ്പെടുന്ന ജലാശയങ്ങളുടെയും മഴമൂലം ഉണ്ടായിത്തീർന്ന താൽകാലിക അരുവികളുടെയും പച്ചവിരിച്ച മനോഹരമായ താഴ്വരക്കാഴ്ചകളുടെയും...

Read More >>
#arrest | നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,050 പ്രവാസികള്‍ പിടിയില്‍

Apr 28, 2024 05:31 PM

#arrest | നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,050 പ്രവാസികള്‍ പിടിയില്‍

വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ്​ വസ്​തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​...

Read More >>
#marijuana | ഉദ്യോഗസ്ഥര്‍ക്ക് സംശയം, വിശദ പരിശോധന; യാത്രക്കാരി കുടുങ്ങി, വിദഗ്ധമായി ഒളിപ്പിച്ച 4.25 കിലോ കഞ്ചാവ് പിടികൂടി

Apr 28, 2024 05:16 PM

#marijuana | ഉദ്യോഗസ്ഥര്‍ക്ക് സംശയം, വിശദ പരിശോധന; യാത്രക്കാരി കുടുങ്ങി, വിദഗ്ധമായി ഒളിപ്പിച്ച 4.25 കിലോ കഞ്ചാവ് പിടികൂടി

യാത്രക്കാരിയുടെ ലഗേജ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന...

Read More >>
#foodpoisoning | റിയാദില്‍ ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 35 ആയി

Apr 28, 2024 05:13 PM

#foodpoisoning | റിയാദില്‍ ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 35 ആയി

ആറ് പേര്‍ സുഖം പ്രാപിച്ചു. രണ്ടു പേരെ ചികിത്സക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്...

Read More >>
#accident |നി​സ്‌​വ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന്​ നാ​ട്ടി​​ലെത്തി​ക്കും

Apr 28, 2024 12:00 PM

#accident |നി​സ്‌​വ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന്​ നാ​ട്ടി​​ലെത്തി​ക്കും

ഇ​രു​വ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ളെ ഭ​ർ​ത്താ​ക്ക​ന്മാ​ർ അ​നു​ഗ​മി​ച്ചി​രു​ന്നു....

Read More >>
Top Stories

News Roundup