---
title: "#dohaexpo | ദോഹ ഹോർടികൾചറൽ എക്​സ്​പോ; വളൻറിയർ തെരഞ്ഞെടുപ്പിൻെറ അഭിമുഖങ്ങൾ ആരംഭിച്ചു"
english_title: "#dohaexpo #Doha #Horticultural #Expo #Interviews #volunteer #selection #started"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139734/dohaexpo-doha-horticultural-expo-interviews-volunteer-selection-started"
published_at: "2023-08-17T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de23f988341_expo.jpg"
keywords: []
---

# #dohaexpo | ദോഹ ഹോർടികൾചറൽ എക്​സ്​പോ; വളൻറിയർ തെരഞ്ഞെടുപ്പിൻെറ അഭിമുഖങ്ങൾ ആരംഭിച്ചു

> **Lead Summary:** **ദോഹ : **ഒക്​ടോബറിൽ ആരംഭിക്കുന്ന ദോഹ ഹോർടികൾചറൽ എക്​സ്​പോയുടെ വളൻറിയർ തെരഞ്ഞെടുപ്പിൻെറ ഭാഗമായ അഭിമുഖങ്ങൾ ആരംഭിച്ചു.

## Article Content

**ദോഹ : **ഒക്​ടോബറിൽ ആരംഭിക്കുന്ന ദോഹ ഹോർടികൾചറൽ എക്​സ്​പോയുടെ വളൻറിയർ തെരഞ്ഞെടുപ്പിൻെറ ഭാഗമായ അഭിമുഖങ്ങൾ ആരംഭിച്ചു.

ശനിയാഴ്​ച മുതൽ തന്നെ ആരംഭിച്ച അഭിമുഖം സെപ്​റ്റംബർ ഒമ്പത്​ വരെയാണ്​ നിലവിൽ ഷെഡ്യൂൾ ചെയ്​തിരിക്കുന്നത്​. ആഗസ്​റ്റ്​ ആദ്യ വാരത്തിൽ ആരംഭിച്ച വളൻറിയർ രജിസ്​ട്രേഷനിൽ 50,000പേരാണ്​ നാലു ദിവസം കൊണ്ട്​ രജിസ്​റ്റർ ചെയ്​തത്​.

ഇവരിൽ നിന്നും 2200 വളൻറിയർമാരുടെ സേവനമാണ്​ എക്​സ്​പോക്ക്​ ആവശ്യമായുള്ളത്​.ഗ്രീൻ ടീം എന്നറിയപ്പെടുന്ന വളൻറിയർ ടീമിനെ പയനിയർ വളൻറിയർ സംഘങ്ങളുടെ നേതൃത്വത്തിലാണ്​ തെരഞ്ഞെടുക്കുന്നത്​.

മുൻ പരിചയം, ആശയ വിനിമയ ശേഷി ഉൾപ്പെടെ കാര്യങ്ങളുടെ അടിസ്​ഥാനത്തിലായിരിക്കും വളൻറിയർ തെരഞ്ഞെടുപ്പ്​ നടത്തുന്നത്​. അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കാണ്​ അഭിമുഖത്തിനുള്ള അറിയിപ്പ്​ നൽകുന്നത്​.

അപേക്ഷകർക്കുതന്നെ അഭിമുഖത്തിനുള്ള സമയം ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നവിധത്തിൽ ലിങ്ക്​ നൽകിയാണ്​ അഭിമുഖ അറിയിപ്പുമായി മെയിൽ നൽകുന്നത്​.

അഭിമുഖം വിജയകരമായി പൂർത്തിയായതിനു ശേഷം തെര​െഞ്ഞടുക്കപ്പെടുന്നവർക്ക്​ തങ്ങളുടെ ചുമതലയും ജോലി വിശദാംശങ്ങളു അറിയിക്കും. ​ഷിഫ്​റ്റ്​ ഷെഡ്യൂളിങ്​, ട്രെയിനിങ്​ എന്നിവയും അറിയിപ്പിലുണ്ടാവും.

പരിശീലനം പൂർത്തിയാക്കിയ ശേഷമായിരിക്കും ഡ്യൂട്ടിയിലേക്ക്​ മാറ്റുക.ഒക്​ടോബർ രണ്ടിന്​ തുടങ്ങി മാർച്ച്​ 28 വരെയായി ആറു മാസം നീണ്ടു നിൽക്കുന്ന ദോഹ എക്​സ്​പോയുടെ മുഴുവൻ സേവനത്തിനായി 2200 വളൻറിയർമാരെയാണ്​ തെരഞ്ഞെടുക്കുന്നതെന്ന്​ സംഘാടകർ നേരത്തെ അറിയിച്ചിരുന്നു.

ഒരു വളൻറിയർ 45 ഷിഫ്​റ്റുകളിൽ ജോലി ചെയ്യണം. ശരാശരി ആഴ്​ചയിൽ രണ്ടു ദിവസം എന്ന നിലയിലാണ്​ ആറുമാസം കൊണ്ട്​ മുഴുവൻ ഷിഫ്​റ്റുകളും പൂർത്തിയാക്കേണ്ടത്​. ആറ്​ മുതൽ എട്ടു മണിക്കൂർവരെയാണ്​ ഒരു ഷിഫ്​റ്റിൻെർ ദൈർഘ്യം.

അക്രഡിറ്റേഷൻ, ​ഉദ്​ഘാടനം ഉൾപ്പെടെ വിവിധ ചടങ്ങുകൾ, ടിക്കറ്റിങ്​, ഇവൻറ്​സ്​, സാംസ്​കാരിക പരിപാടികൾ, ആരോഗ്യം-സുരക്ഷ, ഭാഷാ സേവനം, മീഡിയ ആൻർ്​ ബ്രോഡ്​കാസ്​റ്റ്​, പാർടിസിപൻറ്​സ്​ ഓപറേഷൻസ്​, പ്രോ​ട്ടോകോൾ സർവീസ്​, വിസിറ്റർ സർവീസസ്​, വർക്​ഫോഴ്​സ്​ മാനേജ്​മെൻറ്​ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായാവും വളൻറിയർ നിയമനം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139734/dohaexpo-doha-horticultural-expo-interviews-volunteer-selection-started)