#saudi | സൗദിയിൽ മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയിൽ തങ്ങാനാകുക പരമാവധി 90 ദിവസം മാത്രം

#saudi | സൗദിയിൽ മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയിൽ തങ്ങാനാകുക പരമാവധി 90 ദിവസം മാത്രം
Aug 23, 2023 11:19 PM | By Vyshnavy Rajan

റിയാദ് : (gccnews.in ) വിനോദ സഞ്ചാരികൾക്കായി സൗദി അറേബ്യ അനുവദിക്കുന്ന ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയിൽ രാജ്യത്തെത്തി തങ്ങാനാകുക പരമാവധി 90 ദിവസം മാത്രം.

കുടുംബ സന്ദർശന വിസ, ബിസിനസ് വിസ, സൗദി സ്വദേശികൾക്ക് അവരുടെ സുഹൃത്തുക്കളെ കൊണ്ട് വരാൻ അനുവദിക്കുന്ന വ്യക്തിഗത വിസ എന്നിവകളിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് വർഷം മുഴുവൻ താമസിക്കാൻ അനുവാദമുണ്ടായിരിക്കെയാണ് ടൂറിസം വിസക്ക് മാത്രം ഈ നിബന്ധന.

മറ്റ് വിസിറ്റ് വിസകളിൽ നിന്ന് ടൂറിസം വിസയെ വ്യത്യസ്തമാക്കുന്ന ഈ പ്രത്യേകത അറിയാതെ ചിലരൊക്കെ വന്ന് കുടുങ്ങുന്ന അനുഭവങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ടൂറിസം വിസയൊഴികെ മേൽപ്പറഞ്ഞ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകളിലെല്ലാം ഒരു വർഷം വരെ രാജ്യത്ത് തങ്ങാൻ കഴിയും.

90 ദിവസം പൂർത്തിയാകും മുമ്പൊന്ന് പുറത്തുപോയി വരണമെന്ന നിബന്ധന പാലിക്കണമെന്ന് മാത്രം. എന്നാൽ ഇൗ സൗകര്യം ടൂറിസം വിസക്കില്ല എന്ന് അറിയാതെ കുടുംബങ്ങളടക്കമാണ് വന്ന് കുടുങ്ങിയത്. ടൂറിസം വിസ സംബന്ധിച്ച അറിയിപ്പുകളിൽ തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ടെങ്കിലും പലരും അത് ശ്രദ്ധിക്കുന്നില്ല.

ഒരു വർഷത്തിനിടയിൽ എപ്പോൾ വേണമെങ്കിലും രാജ്യത്തേക്ക് വരികയും പുറത്തുപോവുകയും ചെയ്യാം. പക്ഷേ അങ്ങനെ വരുന്ന ദിവസങ്ങളെല്ലാം കൂടി കൂട്ടിയാൽ 90 ദിവസത്തിൽ കൂടാൻ പാടില്ല.

അതായത് ടൂറിസം വിസയിൽ വന്ന് ഒറ്റത്തവണയായി 90 ദിവസം വരെ തങ്ങാം, അല്ലെങ്കിൽ അത് ചെറിയ ഘടകങ്ങളാക്കി വീതിച്ച് ഒരു വർഷത്തിനിടയിൽ പലതവണ വരുകയും പോവുകയും ചെയ്യാം.

90 ദിവസത്തിൽ കൂടിയാൽ രാജ്യത്തിന് അകത്താണെങ്കിൽ പിന്നീടുള്ള ഓരോ ദിവസത്തിനും 100 സൗദി റിയാൽ വെച്ച് പിഴ നൽകേണ്ടി വരും. ഈ തുക അടച്ചതിന് ശേഷമേ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി രാജ്യം വിടാനാകൂ.

വിസയുടെ കൃത്യമായ വിവരം മനസ്സിലാക്കാതെ സാധാരണ ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ പോലെ എത്ര ദിവസം വേണമെങ്കിലും തങ്ങാം എന്ന ധാരണയിൽ സൗദിയിലെത്തിയ മലയാളി കുടുംബത്തെ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു.

ഇന്ത്യക്കാർക്ക് ടൂറിസം വിസ ഓൺലൈനായി ലഭിക്കുന്നത് മറ്റ് ജി.സി.സി രാജ്യങ്ങളിൽ താമസ രേഖയുള്ളവർക്കാണ്. ഇതിന് പുറമെ അമേരിക്ക, യു.കെ, ഷെങ്കൺ രാജ്യങ്ങളിലെ വിസയുള്ളവർക്കും ഇ-വിസ ലഭിക്കും.

ഇതൊന്നുമില്ലാതെ നേരിട്ടൊരാൾക്ക് ഇന്ത്യയിൽ നിന്ന് ടൂറിസം വിസയിൽ സൗദിയിലെത്തണമെങ്കിൽ ഓൺലൈനിൽ അപേക്ഷ നൽകി ആവശ്യമായ രേഖകൾ വി.എഫ്.എസ് കേന്ദ്രത്തിൽ ഹാജരാക്കി വിസ സ്റ്റാമ്പ് ചെയ്യുന്ന നടപടി പൂർത്തിയാക്കണം.

#saudi #maximum #stay #SaudiArabia #multiple #entrytourism #visa #90days

Next TV

Related Stories
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

Mar 7, 2024 09:52 PM

#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ....

Read More >>
Top Stories










News Roundup