---
title: "#saudi | സൗദിയുടെ സംസ്കൃതിക്കും സമ്പദ്ഘടനയ്ക്കും ഊർജം; രാജ്യത്തെങ്ങും  ഇന്തപ്പഴ പ്രദർശന– വിപണനമേളകൾ"
english_title: "#saudi #Energy #Saudi #culture #economy #Dates #exhibition #marketing #fairs #allover #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/144128/saudi-energy-saudi-culture-economy-dates-exhibition-marketing-fairs-allover-country"
published_at: "2023-09-05T22:07:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f759c9cd741_dates.jpg"
keywords: []
---

# #saudi | സൗദിയുടെ സംസ്കൃതിക്കും സമ്പദ്ഘടനയ്ക്കും ഊർജം; രാജ്യത്തെങ്ങും  ഇന്തപ്പഴ പ്രദർശന– വിപണനമേളകൾ

> **Lead Summary:** **റിയാദ് : ** സൗദിയുടെ സംസ്കൃതിക്കും സമ്പദ്ഘടനയ്ക്കും ഊർജം പകർന്ന് രാജ്യത്തെങ്ങും ഇന്തപ്പഴ പ്രദർശന– വിപണനമേളകൾ. വേനൽക്കാലം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈന്തപ്പഴം വിളവെടുക്കുന്ന സമയമാണ്.

## Article Content

**റിയാദ് : ** സൗദിയുടെ സംസ്കൃതിക്കും സമ്പദ്ഘടനയ്ക്കും ഊർജം പകർന്ന് രാജ്യത്തെങ്ങും ഇന്തപ്പഴ പ്രദർശന– വിപണനമേളകൾ. വേനൽക്കാലം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈന്തപ്പഴം വിളവെടുക്കുന്ന സമയമാണ്.

ഈന്തപ്പഴം ഉൽപാദനത്തിന് പേരുകേട്ട പല സൗദി പ്രദേശങ്ങളിലും തങ്ങളുടെ ഈന്തപ്പഴങ്ങൾ വാങ്ങാൻ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഈ സമയത്താണ് ഉത്സവങ്ങളും മേളകളും നടത്തുന്നത്.

ഈന്തപ്പഴ കൃഷിയും ഉൽപാദനവുമായി ബന്ധപ്പെട്ട സൗദിയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും മേളകൾ അവസരമൊരുക്കുന്നു.

വിവിധതരം പ്രാദേശിക ഈന്തപ്പഴങ്ങൾ പ്രദർശിപ്പിക്കുകയും പൈതൃക പരിപാടികൾ സംഘടിപ്പിക്കുകയും ഈന്തപ്പഴ കൃഷിയും വിളവെടുപ്പുമായി ബന്ധപ്പെട്ട ആചാരങ്ങളും പാരമ്പര്യങ്ങളും ഉയർത്തിക്കാട്ടുന്ന പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.

രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിനോദസഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കുന്നതിനൊപ്പം പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാനും ഈന്തപ്പഴ ഉത്സവങ്ങൾ സഹായകമാവുന്നുണ്ട്.

സൗദിയിലെ ഈന്തപ്പഴ കൃഷിയുടെ സംസ്‌കാരത്തെ കുറിച്ച് അറിയാനും വിവിധതരം ഈന്തപ്പഴങ്ങൾ കാണാനും വാങ്ങാനും നിരവധി പേരാണ് എത്തുന്നത്.

സന്ദർശകർ ഈ ഉത്സവങ്ങളിൽ അനുബന്ധ വിനോദങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും ആസ്വദിക്കുന്നുണ്ട്. ഇത്തരം ഫെസ്റ്റിവലുകളും മേളകളും നവീന ഈന്തപ്പഴ കൃഷിയുടെയും വികസന സാങ്കേതിക വിദ്യകളുടെയും ശാസ്ത്രീയ ഗവേഷണങ്ങളുടെയും അവതരണത്തിനുള്ള വേദികൂടിയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/144128/saudi-energy-saudi-culture-economy-dates-exhibition-marketing-fairs-allover-country)