പരീക്ഷക്ക്​ കേ​ട്ടെഴുതാന്‍ ചെവിയില്‍ ഉപകരണം കടത്തിയ 15 വിദ്യാര്‍ഥികള്‍ക്ക് ശസ്​ത്രക്രിയ

കുവൈത്ത്​ സിറ്റി: പരീക്ഷക്ക്​ കേ​െട്ടഴുതാന്‍ ചെവിയില്‍ ചെറിയ ഉപകരണം കടത്തിവെച്ച 15 ഹൈസ്​കൂള്‍ വിദ്യാര്‍ഥികള്‍ക്ക്​ ശസ്​ത്രക്രിയ വേണ്ടിവന്നു. ഒരുമാസത്തി​നിടെ വ്യത്യസ്​ത സംഭവങ്ങളിലാണ്​ രാജ്യത്ത്​ ഇത്രയും കുട്ടികള്‍ക്ക്​ ശസ്​ത്രക്രിയ വേണ്ടിവന്നത്​. രണ്ട്​ വര്‍ഷത്തിനിടെ വിവിധ ആശുപത്രികളില്‍ ഇത്തരത്തില്‍ നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തതായി അല്‍ ഖബസ്​ ദിനപത്രം റിപ്പോര്‍ട്ട്​ ചെയ്​തു. ചെവിയില്‍ ചെറിയ ഉപകരണം കടത്തിവെച്ച്‌​ പരീക്ഷാ ക്രമക്കേട്​ നടത്തുന്നത്​ വ്യാപകമാണെന്നാണ്​ സൂചന.

Loading...

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക………………

തട്ടിപ്പ്​ നടത്തുന്നവരില്‍ ഭൂരിഭാഗം പേരും പരീക്ഷ കഴിഞ്ഞ്​ സ്വയം പുറത്തെടുക്കുന്നു. ഇതിന്​ കഴിയാതെ​ സ്ഥിതി സങ്കീര്‍ണമാവുന്നവരാണ്​​ ഡോക്​ടറുടെ സഹായം തേടുന്നത്​​. ചെവിയില്‍ ഉപകരണങ്ങള്‍ കയറ്റിവെക്കുന്നത്​ ഗുരുതര ആരോഗ്യ പ്രശ്​നങ്ങള്‍ക്ക്​ കാരണമാവുമെന്ന്​ ആരോഗ്യ മന്ത്രാലയത്തിലെ ചെവിരോഗ ചികിത്സാ വിഭാഗം തലവന്‍ ഡോ. മുത്​ലാഖ്​ അല്‍ സൈഹാന്‍ പറഞ്ഞു. അള്‍സര്‍, ആഴത്തിലുള്ള മുറിവുകള്‍, രക്​തസ്രാവം, അണുബാധ തുടങ്ങിയവക്കാണ്​ കാരണമാവുക.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *