#Qatar | ഖത്തർ മ്യൂസിയത്തിന് ലോക ടൂറിസം അംഗീകാരം

#Qatar | ഖത്തർ മ്യൂസിയത്തിന് ലോക ടൂറിസം അംഗീകാരം
Oct 25, 2023 09:11 PM | By Vyshnavy Rajan

ദോ​ഹ : (gccnews.in ) ഖ​ത്ത​റി​ന്റെ സാം​സ്‌​കാ​രി​ക വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്ക് പി​ൻ​ബ​ല​മേ​കി ഖ​ത്ത​ർ മ്യൂ​സി​യ​ത്തി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ (യു.​എ​ൻ.​ഡ​ബ്ല്യു.​ടി.​ഒ) അം​ഗ​ത്വം.

ഉ​സ്‌​ബ​കി​സ്താ​നി​ൽ ന​ട​ന്ന യു.​എ​ൻ.​ഡ​ബ്ല്യു.​ടി.​ഒ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ 25ാമ​ത് സെ​ഷ​നി​ലാ​ണ് ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്.

സു​സ്ഥി​ര​വും ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യു​മു​ള്ള വി​നോ​ദ സ​ഞ്ചാ​ര​ത്തി​നു​ള്ള സം​ഭാ​വ​ന​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് ലോ​ക വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​ട​ന​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് അം​ഗ​ത്വ​മെ​ന്നും ച​രി​ത്ര​പ​ര​മാ​യ നേ​ട്ട​ത്തി​ൽ ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ഖ​ത്ത​ർ മ്യൂ​സി​യം ആ​ക്ടി​ങ് സി.​ഇ.​ഒ മു​ഹ​മ്മ​ദ് സ​അ​ദ് അ​ൽ റു​മൈ​ഹി പ​റ​ഞ്ഞു.

മ്യൂ​സി​യം വി​ക​സ​നം, സാം​സ്‌​കാ​രി​ക പൈ​തൃ​കം കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്ക​ൽ എ​ന്നി​വ​യി​ലൂ​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ സാം​സ്‌​കാ​രി​ക​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണി​തെ​ന്നും സം​ഘ​ട​ന​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും അ​ൽ റു​മൈ​ഹി വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​റി​ന്റെ സാം​സ്‌​കാ​രി​ക വി​നോ​ദ​സ​ഞ്ചാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന മു​ന്നേ​റ്റ​മാ​ണ് ഈ ​പ​ങ്കാ​ളി​ത്ത​മെ​ന്നും രാ​ജ്യ​ത്തി​ന​ക​ത്ത് വി​നോ​ദ​സ​ഞ്ചാ​രം ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​ലും ലോ​ക​ത്തി​ന് മു​ന്നി​ൽ ഖ​ത്ത​രി സം​സ്‌​കാ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന​തി​ൽ ഏ​റെ അ​ഭി​മാ​നി​ക്കു​ന്ന​താ​യും ഖ​ത്ത​ർ മ്യൂ​സി​യം അ​റി​യി​ച്ചു.

മ്യൂ​സി​യ​ങ്ങ​ളു​ടെ​യും സാം​സ്‌​കാ​രി​ക അ​ട​യാ​ള​ങ്ങ​ളു​ടെ​യും സ​മ്പ​ന്ന​മാ​യ ശേ​ഖ​രം വി​ക​സി​പ്പി​ക്കു​ന്ന​തി​ലും, ലോ​കോ​ത്ത​ര ക​ൺ​വെ​ൻ​ഷ​നു​ക​ൾ​ക്കും പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ലും ഊ​ന്ന​ൽ ന​ൽ​കു​ന്ന​തി​നാ​ൽ സം​ഘ​ട​ന​യു​മാ​യു​ള്ള ബ​ന്ധം ഖ​ത്ത​റി​ന്റെ വി​ഷ​ൻ 2030 ത​ന്ത്ര​ങ്ങ​ളു​മാ​യി ഒ​ത്തു ചേ​രു​ന്ന​താ​യും ഖ​ത്ത​ർ മ്യൂ​സി​യം വ്യ​ക്ത​മാ​ക്കി.

സു​സ്ഥി​ര വി​നോ​ദ​സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന യു.​എ​ൻ വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ അ​ഫി​ലി​യേ​ഷ​ൻ നേ​ടു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഖ​ത്ത​ർ മ്യൂ​സി​യം ഇ​ന്റ​ർ നാ​ഷ​ന​ൽ കോ​ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ് ഗ​വ​ൺ​മെ​ന്റ് അ​ഫ​യേ​ഴ്‌​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഫാ​തി​മ ഹ​സ​ൻ അ​ൽ സു​ലൈ​തി പ​റ​ഞ്ഞു.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ലോ​ക വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​ട​ന​യി​ലെ അം​ഗീ​കാ​രം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ൽ ഖ​ത്ത​ർ ടൂ​റി​സം ന​ൽ​കി​യ പി​ന്തു​ണ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഖ​ത്ത​ർ മ്യൂ​സി​യം വ്യ​ക്ത​മാ​ക്കി.

#Qatar #World #Tourism #Recognition #Qatar #Museum

Next TV

Related Stories
#MuscatNightsFestival | ഇ​നി 30 സു​ന്ദ​ര​രാ​വു​ക​ൾ; മ​സ്ക​ത്ത് നൈ​റ്റ്സ് ഫെ​സ്റ്റി​വ​ലി​ന് വ​ർ​ണാ​ഭ തു​ട​ക്കം

Dec 24, 2024 01:55 PM

#MuscatNightsFestival | ഇ​നി 30 സു​ന്ദ​ര​രാ​വു​ക​ൾ; മ​സ്ക​ത്ത് നൈ​റ്റ്സ് ഫെ​സ്റ്റി​വ​ലി​ന് വ​ർ​ണാ​ഭ തു​ട​ക്കം

പ​ര​മ്പ​രാ​ഗ​ത​മാ​യു​ള്ള സ്വ​ദേ​ശി​ക​ളു​ടെ ജീ​വി​ത രീ​തി​ക​ള്‍, ആ​ഘോ​ഷ​ങ്ങ​ള്‍, ആ​സ്വാ​ദ​ന​ങ്ങ​ള്‍ എ​ന്നി​യു​ടെ​യെ​ല്ലാം പ്ര​ദ​ര്‍ശ​നം...

Read More >>
#QatarnternationalArtFestival | ഖത്തർ അന്താരാഷ്​ട്ര ആർട്ട് ഫെസ്​റ്റിവൽ; സൗദിയെ പ്രതിനിധീകരിച്ച് മലയാളി ചിത്രകാരിയും

Dec 7, 2024 09:19 PM

#QatarnternationalArtFestival | ഖത്തർ അന്താരാഷ്​ട്ര ആർട്ട് ഫെസ്​റ്റിവൽ; സൗദിയെ പ്രതിനിധീകരിച്ച് മലയാളി ചിത്രകാരിയും

ലോക വേദികളി​ൽ ശ്രദ്ധിക്കപ്പെട്ട ഷാബിജ രണ്ടാം തവണയാണ് ഖിയാഫിൽ എത്തുന്നത്. നാലു ചിത്രങ്ങളാണ്​ ഖിയാഫിൽ...

Read More >>
#ShoppingFestival | വിസ്മയ കാഴ്ചകൾ, കൈനിറയെ സമ്മാനങ്ങൾ; ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം

Dec 6, 2024 04:51 PM

#ShoppingFestival | വിസ്മയ കാഴ്ചകൾ, കൈനിറയെ സമ്മാനങ്ങൾ; ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം

ഡിഎസ്എഫിനോട് അനുബന്ധിച്ച് ദുബായിൽ പുതുവർഷാഘോഷ പരിപാടികളും...

Read More >>
#khalidbinabdullah | ‘സൗ​ദി വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​മാ​ണ്​ ഒ​ളി​മ്പി​ക്​​സും –ഖാ​ലി​ദ് ബി​ൻ അ​ബ്​​ദു​ല്ല

Jul 28, 2024 01:12 PM

#khalidbinabdullah | ‘സൗ​ദി വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​മാ​ണ്​ ഒ​ളി​മ്പി​ക്​​സും –ഖാ​ലി​ദ് ബി​ൻ അ​ബ്​​ദു​ല്ല

കാ​യി​ക​രം​ഗ​ത്ത്​ മി​ക​വ് കൈ​വ​രി​ക്കു​ന്ന​തും രാ​ജ്യ​ത്തെ യു​വ​ജ​ന​ത​ക്കാ​യി ഊ​ർ​ജ​സ്വ​ല​മാ​യ ഒ​രു കാ​യി​ക മേ​ഖ​ല...

Read More >>
Top Stories










Entertainment News