#qatar | പായക്കപ്പലുകളും, കടലോര ജീവിതത്തിന്റെ പൈതൃകങ്ങളുമായി കതാറ ദൗ ഫെസ്റ്റിവൽ തിരികെയെത്തുന്നു

#qatar | പായക്കപ്പലുകളും, കടലോര ജീവിതത്തിന്റെ പൈതൃകങ്ങളുമായി കതാറ ദൗ ഫെസ്റ്റിവൽ തിരികെയെത്തുന്നു
Nov 5, 2023 11:10 PM | By Vyshnavy Rajan

ദോഹ : (gccnews.in ) പായക്കപ്പലുകളും, കടലോര ജീവിതത്തിന്റെ പൈതൃകങ്ങളുമായി കതാറ ദൗ ഫെസ്റ്റിവൽ തിരികെയെത്തുന്നു. 13ാമത് പൈതൃക ഫെസ്റ്റിവല്‍ നവംബർ 28 മുതൽ ഡിസംബർ രണ്ടു വരെ കതാറ തീരത്ത് നടക്കും.

അഞ്ചു ദിനം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ ഖത്തറിന്റെയും അറബ് ലോകത്തിന്റെയും കടലോര ജീവിതത്തിന്റെ പൈതൃകം വിളിച്ചോതും. വൈവിധ്യമാർന്ന പരിപാടികാണ് ഇത്തവണ പായക്കപ്പൽ ഫെസ്റ്റിനായി അണിയറിയിൽ ഒരുങ്ങുന്നത്.

സാംസ്കാരിക പരിപാടികൾ, കലാകാരന്മാരുടെ പ്രദർശനങ്ങൾ, കലാ പ്രകടനങ്ങൾ, ശിൽപശാലകൾ, വിവിധ മത്സരങ്ങൾ എന്നിവ അഞ്ചു ദിവസങ്ങളിലായി അരങ്ങേറും. കടലും, മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട മത്സരങ്ങൾ ഏറെ ആകർഷകമാണ്.

ഓരോ വർഷവും സ്വദേശികൾ, താമസക്കാർ എന്നിവർക്കു പുറമെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെയും ആകർഷിക്കുന്നതാണ് കതാറ ദൗ ഫെസ്റ്റ്. കഴിഞ്ഞ വർഷം ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി നവംബറിലാണ് ഫെസ്റ്റ് നടന്നത്.

മേഖലയുടെ കടൽ സംസ്കാരവും പൈതൃകവും ലോകകപ്പ് കാണികൾക്ക് പരിചയപ്പെടുത്തുന്നതിലും ഫെസ്റ്റ് നിർണായകമായി.

ഖത്തറിനു പുറമെ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ഇറാഖ്, യെമൻ, ഇന്ത്യ, തുറക്കി, താൻസാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പായക്കപ്പലുകളിലും ഉരുകളിലും എത്തി വിവിധ രാജ്യങ്ങൾ പങ്കാളികളായിരുന്നു

#qatar #KataraDhowFestival #returns #paddle #boats #heritage #coastallife

Next TV

Related Stories
വേൾഡ് എക്സ്പോ 2030ന് റിയാദ് വേദിയാകും

Jun 19, 2025 02:55 PM

വേൾഡ് എക്സ്പോ 2030ന് റിയാദ് വേദിയാകും

വേൾഡ് എക്സ്പോ 2030 റിയാദിൽ നടത്താൻ അന്തിമ അംഗീകാരം ലഭിച്ചു....

Read More >>
ഒമാനിൽ ഇനി മുന്തിരിക്കാലം; രണ്ടാം വിളവെടുപ്പുത്സവത്തിന് തുടക്കമായി

Jun 18, 2025 11:53 AM

ഒമാനിൽ ഇനി മുന്തിരിക്കാലം; രണ്ടാം വിളവെടുപ്പുത്സവത്തിന് തുടക്കമായി

മുന്തിരി ഫെസ്റ്റിന് തുടക്കം കുറിച്ച് ഒമാന്‍....

Read More >>
മദീന മേഖലയിലെ ഈന്തപ്പഴ കൃഷി മേഖലകളിൽ ഈ സീസണിലെ ആദ്യ വിളവെടുപ്പ് ആരംഭിച്ചു

Jun 4, 2025 01:12 PM

മദീന മേഖലയിലെ ഈന്തപ്പഴ കൃഷി മേഖലകളിൽ ഈ സീസണിലെ ആദ്യ വിളവെടുപ്പ് ആരംഭിച്ചു

മദീന മേഖലയിലെ ഈന്തപ്പഴ കൃഷി ആദ്യ വിളവെടുപ്പ്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall