അബുദാബി : (gccnews.in ) ദേശീയ ദിനം ആഘോഷിക്കാന്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അധിക അവധി പ്രഖ്യാപിച്ച് യുഎഇ. ഇതോടെ മൂന്ന് ദിവസം നീളുന്ന വാരാന്ത്യമാണ് ജീവനക്കാര്‍ക്ക് ലഭിക്കുക. ഡിസംബര്‍ 2 മുതല്‍ നാല് വരെയാണ് വാരാന്ത്യ അവധി.
ഡിസംബര്‍ ഒന്നിന് വിദൂര പ്രവൃത്തി ദിനം ആയും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ശമ്പളത്തോട് കൂടിയ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതേ അവധി തന്നെ ലഭിക്കും.
ഡിസംബര്‍ രണ്ട്-മുതല്‍ നാല് വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ ഒന്നിന് വിദൂര പ്രവൃത്തി ദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്.
സാധാരണ രീതിയില്‍ വെള്ളിയാഴ്ചകളില്‍ ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പകുതി സമയം മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ. എല്ലാ ജീവനക്കാരും ഡിസംബര്‍ അഞ്ച് മുതല്‍ ഓഫീസുകളില്‍ എത്തി പ്രവര്‍ത്തനം പുനരാരംഭിക്കണം.
#UAE #NationalDay #UAE #announces #additional #holiday #privatesector #employees