ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൊടുപുഴ നഫീസ മന്‍സിലില്‍ ഫസല്‍ നബിയുടെയും ഷൈദയുടെയും മകനായ മുഹമ്മദ് ഫര്‍സാനാണ് (13) മരിച്ചത്. ഷാര്‍ജ എമിറേറ്റ്‌സ് നാഷനല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ഫര്‍സാന് ശക്തമായ തലവേദന അനുഭവപ്പെടുകയും കിടക്കയിലേക്ക് വീഴുകയുമായിരുന്നു. ഉടനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച അന്ത്യം സംഭവിച്ചു.
തലച്ചോറിന് സംഭവിച്ച ക്ഷതമാണ് മരണ കാരണമെന്നാണ് സൂചന. മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. സഹോദരി: നൗറിന്‍ നഫീസ. ഞായറാഴ്ച രാവിലെ 10.50ഓടെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിക്കും.
#Severe #headache #coming #home #school #Malayali #boy #undergoing #treatment #died