മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായുള്ള മഴ മാർച്ച് ഒന്നുവരെ തുടരുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽനിന്നുള്ള ഉദ്യോഗസ്ഥൻ അറിയിച്ചു.മുസന്ദം, ഒമാൻ കടലിന്റെ തീരപ്രദേശങ്ങൾ, ദാഖിലിയ, ശർഖിയ, ദാഹിറ, തെക്ക്-വടക്ക് ബാത്തിന, മസ്കത്ത് എന്നീ ഗവർണറേറ്റുകളിൽ 15 മുതൽ 20 മില്ലിമീറ്റർ വരെ ലഭിച്ചേക്കും.
എന്നാൽ, മുസന്ദത്തായിരിക്കും കൂടുതൽ മഴ ലഭിക്കുക. ഒമാൻ കടലിലും മുസന്ദം തീരത്തും തിരമാലകൾ രണ്ടോ മൂന്നോ മീറ്റർ വരെ ഉയർന്നേക്കാമെന്നും പറഞ്ഞു. തെക്ക്-വടക്ക് ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെയും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളുടെ ഭാഗങ്ങളിൽ രാത്രി വൈകി മുതൽ പുലർച്ചവരെ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും.
വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ഭാഗമായി മരുഭൂമി പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും പൊടിപടലം ഉയരാനും സാധ്യതയുണ്ട്. ആവശ്യമായ മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
#lowpressure #Rains #continue #till #March1 #Oman #Weather #Observatory