Mar 2, 2024 08:32 PM

അബുദബി: (gccnews.com) കഴിഞ്ഞ ആഴ്ചയിൽ രാജ്യത്തുണ്ടായ കനത്തമഴയ്ക്കും മോശം കാലവസ്ഥയ്ക്കും ശേഷം വീണ്ടും മുന്നറിയിപ്പ് നൽകി നാഷണൽ സെന്റർ ഫോർ മെറ്റിയറോളജി. മാർച്ച് നാല് മുതൽ ആറ് വരെയുള്ള കാലാവസ്ഥ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. എക്സിലൂടെയാണ് എൻസിഎം വിവരം അറിയിച്ചത്.

യുഎഇയിൽ ഉപരിതല ന്യൂനമർദ്ദം കാരണം അടുത്തയാഴ്ച രാജ്യത്തുടനീളം വ്യത്യസ്ത തീവ്രതയിലുള്ള മഴയുണ്ടാകും. തെക്ക് പടിഞ്ഞാറ് നിന്ന് വ്യാപിക്കുന്ന ഉപരിതല ന്യൂനമർദ്ദം യുഎഇയെ ബാധിക്കും. മേഘങ്ങളുടെ പ്രവാഹത്തോടെ പടിഞ്ഞാറ് നിന്നുള്ള തണുത്ത വായു പ്രവാഹം ഉണ്ടാവുമെന്നും കാലാവസ്ഥ കേന്ദ്രം പ്രതീക്ഷിക്കുന്നു.

മൂന്ന് ദിവസങ്ങളിൽ രാജ്യത്ത് ഇടിമിന്നലോടു കൂടിയ വ്യത്യസ്ത തീവ്രതയുള്ള മഴുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്. ബുധനാഴ്ച ആകാശം തെളിഞ്ഞതിനാൽ മഴയുടെ അളവ് കുറയുമെന്നും എൻസിഎം അറിയിച്ചു.

തെക്ക് താപനില കുറയും. ഈ കാലയളവിൽ പുതിയ കാറ്റ് വീശും. ഇത് പൊടിയും മണലും വീശാൻ ഇടയാക്കും. ഇത് ദൂരക്കാഴ്ച കുറയാനും ഇടയാക്കും. അറബിക്കടലിലെയും ഒമാൻ കടലിലെയും സംവഹന മേഘങ്ങൾ കാരണമാണിതെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.

#Thunder #lightning #UAE #next #week #Weather #Center #warning

Next TV

Top Stories










News Roundup