#qatar |യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി ഖത്തര്‍

#qatar |യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി ഖത്തര്‍
Mar 23, 2024 09:57 AM | By Susmitha Surendran

ദോഹ: വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുമായി ഖത്തര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രം ഈ വര്‍ഷം ജനുവരിയില്‍ ഖത്തറിലെത്തിയത് നാല് ലക്ഷത്തോളം സന്ദര്‍ശകരാണ്.

ആകെ സന്ദര്‍ശകരുടെ 53 ശതമാനം വരുമിത്. 2030ഓടെ പ്രതിവര്‍ഷം 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളെയാണ് ഖത്തർ ലക്ഷ്യമിടുന്നത്.

2023 ജനുവരിയില്‍ ഒന്നരലക്ഷത്തില്‍ താഴെ മാത്രമായിരുന്നു സന്ദര്‍ശകരുടെ എണ്ണം. പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം സന്ദര്‍ശകരില്‍ ഏഴ് ശതമാനം മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

2022 ഫിഫ ലോകകപ്പിനെ തുടർന്ന് വിനോദസഞ്ചാരികളുടെ ഒഴുക്കായിരുന്നു ഖത്തറിലേയ്ക്ക്. ഫാന്‍ വിസയായി അവതരിപ്പിച്ച ഹയ്യ കാര്‍ഡ് എഎഫ്സി ഏഷ്യന്‍ കപ്പിനായി ഖത്തര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു.

ഖത്തറിലെത്തുന്ന സഞ്ചാരികളില്‍ 20 ശതമാനം പേര്‍ യൂറോപില്‍ നിന്നുള്ളവരാണ്. ഏഷ്യന്‍ കപ്പ് വീക്ഷിക്കുന്നതിനായി ജനുവരിയില്‍ മാത്രം ഏഴ് ലക്ഷത്തിലധികം പേരാണ് ഖത്തറിയിൽ എത്തിയത്.

#Attention #passengers #Qatar #preparing #huge #boom #tourism #sector

Next TV

Related Stories
#weather | സൗദി അറേബ്യയിൽ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു

Apr 28, 2024 05:38 PM

#weather | സൗദി അറേബ്യയിൽ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു

മഴമൂലം മരുഭൂമിയിൽ രൂപപ്പെടുന്ന ജലാശയങ്ങളുടെയും മഴമൂലം ഉണ്ടായിത്തീർന്ന താൽകാലിക അരുവികളുടെയും പച്ചവിരിച്ച മനോഹരമായ താഴ്വരക്കാഴ്ചകളുടെയും...

Read More >>
#arrest | നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,050 പ്രവാസികള്‍ പിടിയില്‍

Apr 28, 2024 05:31 PM

#arrest | നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,050 പ്രവാസികള്‍ പിടിയില്‍

വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ്​ വസ്​തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​...

Read More >>
#marijuana | ഉദ്യോഗസ്ഥര്‍ക്ക് സംശയം, വിശദ പരിശോധന; യാത്രക്കാരി കുടുങ്ങി, വിദഗ്ധമായി ഒളിപ്പിച്ച 4.25 കിലോ കഞ്ചാവ് പിടികൂടി

Apr 28, 2024 05:16 PM

#marijuana | ഉദ്യോഗസ്ഥര്‍ക്ക് സംശയം, വിശദ പരിശോധന; യാത്രക്കാരി കുടുങ്ങി, വിദഗ്ധമായി ഒളിപ്പിച്ച 4.25 കിലോ കഞ്ചാവ് പിടികൂടി

യാത്രക്കാരിയുടെ ലഗേജ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന...

Read More >>
#foodpoisoning | റിയാദില്‍ ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 35 ആയി

Apr 28, 2024 05:13 PM

#foodpoisoning | റിയാദില്‍ ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 35 ആയി

ആറ് പേര്‍ സുഖം പ്രാപിച്ചു. രണ്ടു പേരെ ചികിത്സക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്...

Read More >>
#accident |നി​സ്‌​വ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന്​ നാ​ട്ടി​​ലെത്തി​ക്കും

Apr 28, 2024 12:00 PM

#accident |നി​സ്‌​വ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന്​ നാ​ട്ടി​​ലെത്തി​ക്കും

ഇ​രു​വ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ളെ ഭ​ർ​ത്താ​ക്ക​ന്മാ​ർ അ​നു​ഗ​മി​ച്ചി​രു​ന്നു....

Read More >>
#death |പ്രവാസി മലയാളി   ജിദ്ദയിൽ അന്തരിച്ചു

Apr 27, 2024 09:48 PM

#death |പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

അസുഖത്തെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു...

Read More >>
Top Stories