Nov 27, 2024 09:02 PM

(kozhikode.truevisionnews.com) ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ലെ ചെ​ക്ക് ഇ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ മാ​റ്റം വ​രു​ത്തി.

ഇ​തു​വ​രെ വി​മാ​ന​ക്ക​മ്പ​നി​യു​ടെ കൗ​ണ്ട​റി​ൽ നി​ന്ന് ബോ​ർ​ഡി​ങ് പാ​സ് വാ​ങ്ങി​യ ശേ​ഷ​മാ​യി​രു​ന്നു ഇ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റി​ലെ​ത്തേ​ണ്ട​ത്.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ വി​മാ​ന​ക്ക​മ്പ​നി​യു​ടെ കൗ​ണ്ട​റി​ൽ (ചെ​ക്ക് ഇ​ൻ) പാ​സ്​​പോ​ർ​ട്ട് ന​ൽ​കു​മ്പോ​ൾ ത​ന്നെ യാ​ത്രാ​വി​ല​ക്ക് അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ വ്യ​ക്ത​മാ​കും.

ഇ​മി​ഗ്രേ​ഷ​നു​മാ​യി ഈ ​കൗ​ണ്ട​ർ ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

തൊ​ട്ട​ടു​ത്തു​ള്ള ഇ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റി​ൽ പോ​യി ചെ​റി​യ പി​ഴ​ക​ളോ മ​റ്റോ ആ​ണെ​ങ്കി​ൽ അ​ത് അ​ട​ച്ച​ശേ​ഷം വീ​ണ്ടും വി​മാ​ന​ക്ക​മ്പ​നി​യു​ടെ കൗ​ണ്ട​റി​ലെ​ത്തി ബോ​ർ​ഡി​ങ് പാ​സ് വാ​ങ്ങാം.

ഇ​തി​ന് സ​മ​യം അ​ൽ​പം എ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം എ​ത്തു​മ്പോ​ൾ, നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞാ​ൽ വി​മാ​ന​ക്ക​മ്പ​നി​യു​ടെ കൗ​ണ്ട​ർ അ​ട​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

അ​ങ്ങ​നെ വ​ന്നാ​ൽ ബോ​ർ​ഡി​ങ് പാ​സ് കി​ട്ടാ​തെ യാ​ത്ര മു​ട​ങ്ങി​യേ​ക്കാം. ഇ​തു​വ​രെ ബോ​ർ​ഡി​ങ് പാ​സ് ആ​ദ്യം ല​ഭി​ക്കു​ന്ന​തു​കൊ​ണ്ട് ഇ​മി​ഗ്രേ​ഷ​നി​ൽ വൈ​കി​യാ​ലും യാ​ത്ര മു​ട​ങ്ങി​ല്ലാ​യി​രു​ന്നു.

ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഈ ​മാ​റ്റം വ​ന്നി​രി​ക്കു​ന്ന​തു​കൊ​ണ്ട് നേ​ര​ത്തെ ത​ന്നെ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണം. ചെ​റി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ആ​ണെ​ങ്കി​ൽ പോ​ലും അ​വ വ​രു​ത്തി​യി​ട്ടു​ള്ള​വ​ർ അ​ത​ട​ച്ച് തീ​ർ​ത്ത​തി​നു​ശേ​ഷം മാ​​ത്രം യാ​ത്ര​ക്കൊ​രു​ങ്ങു​ക​യാ​ണ് വേ​ണ്ട​ത്.

എ​​ന്തെ​ങ്കി​ലും യാ​ത്രാ​ത​ട​സ്സ​ങ്ങ​ളു​ണ്ടോ​യെ​ന്ന് നേ​ര​ത്തെ ത​ന്നെ പ​രി​ശോ​ധി​ക്കു​ന്ന​തും ന​ല്ല​താ​ണ്. പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ല​ക്ട്രി​സി​റ്റി, ഫോ​ൺ, മ​റ്റ് സ​ർ​ക്കാ​ർ ഫീ​സു​ക​ൾ അ​ട​ക്കം യൂ​ട്ടി​ലി​റ്റി ബി​ല്ലു​ക​ൾ, കു​ടി​ശ്ശി​ക​യു​ണ്ടെ​ങ്കി​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ത​ട​ഞ്ഞു​വെ​ക്ക​പ്പെ​ടാം.

#Note #exiles #change #procedures #BahrainAirport

Next TV

Top Stories










News Roundup






Entertainment News