മക്ക: (gccnews.com) സമൂഹിക മാധ്യമങ്ങളിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ് പരസ്യങ്ങൾ പ്രചരിപ്പിച്ചതിന് രണ്ട് ഈജിപ്ഷ്യൻ പൗരന്മാരെ മക്ക പോലീസ് അറസ്റ്റ് ചെയ്തു.
‘എക്സ്’ഔദ്യോഗിക അക്കൗണ്ടിലൂടെ പൊതുസുരക്ഷാ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മക്ക, മദീന എന്നിവിടങ്ങളിൽ തീർഥാടകർക്ക് പാർപ്പിടം നൽകുന്നതുൾപ്പെടെയുള്ള വ്യാജ പരസ്യങ്ങൾ ഇവർ നൽകിയിരുന്നു.
അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായും പൊതുസുരക്ഷ വകുപ്പ് പറഞ്ഞു.
#Fake #Hajj #advertisement #socialmedia: #Two #arrested #Makkah