#Hajj | ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു ​

#Hajj | ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു ​
May 19, 2024 05:38 PM | By VIPIN P V

റിയാദ്: (gccnews.com) ഹജ്ജ് സീസൺ ആസന്നമായിരിക്കെ രാജ്യത്തെ നഗരങ്ങൾക്കിടയിൽ ബസുകളിൽ തീർഥാടകരെ മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിനുള്ള സേവനങ്ങൾ വർധിപ്പിച്ചതായി ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

നഗരങ്ങൾക്കിടയിൽ ബസുകൾ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക്​ ഈ സേവനങ്ങൾ ലഭ്യമാകും.

രാജ്യത്തെ നഗരങ്ങൾക്കും പ്രദേശങ്ങൾക്കും ഇടയിൽ ബസുകളിൽ യാത്രക്കാരെ എത്തിക്കുന്നതിൽ വൈദഗ്​ധ്യവും പരിചയസമ്പത്തുമുള്ള മൂന്ന്​ പ്രമുഖ കമ്പനികളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്​.

നോർത്ത് വെസ്​റ്റ്​ കമ്പനി, ദർബ് അൽവത്വൻ കമ്പനി, സാറ്റ്​ കമ്പനി എന്നിവയാണിത്​. തീർഥാടകരെ മക്കയിലേക്ക് കരമാർഗം കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്തം ഈ കമ്പനികൾക്കായിരിക്കും.

ദുൽഖഅദ്​ ഒന്ന്​ മുതൽ ദുൽഹജ്ജ്​ 15 വരെയുള്ള കാലയളവിലാണ് ബസ്​ സർവിസുണ്ടാകുക. രാജ്യത്തുടനീളം 260 ലധികം സ്ഥലങ്ങളിൽ ഈ സേവനങ്ങൾ ലഭ്യമാണെന്നും പ്രതിദിനം 200ലധികം ബസുകൾ മക്കയിലേക്ക് പുറപ്പെടുമെന്നും അതോറിറ്റി സൂചിപ്പിച്ചു.

രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്ന്​ തീർഥാടകർക്ക് സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ബസ് സർവിസിൽ വിദഗ്​ധരും വിശ്വസനീയമുമായ കമ്പനികൾ മുഖേന ഗതാഗത വകുപ്പ് മക്കയിലേക്കും​ തിരിച്ചു ബസ്​ സർവിസ്​ ഏർപ്പെടുത്തിയിരിക്കുന്നത്​.

ഹജ്ജ് നിർവഹിക്കാനുള്ള തീർഥാടകരുടെ ആവശ്യങ്ങൾ പൂർത്തിയാക്കുകയും മക്കയിലേക്കുള്ള യാത്രയിൽ വിവിധ ഗതാഗത ഓപ്ഷനുകൾ ആസ്വദിക്കാൻ അവസരമൊരുക്കുന്നതിനുമാണെന്നും ഗതാഗത അതോറിറ്റി പറഞ്ഞു​.

ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിച്ച്​ ടിക്കറ്റ്​ റിസർവേഷൻ ​ചെയ്യാം.

#Hajj #season; #Bus #service #increased #pilgrims # Makkah

Next TV

Related Stories
#death | ഇബ്രിയില്‍ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം നാ​ട്ടി​ലെ​ത്തി​ച്ചു

Sep 7, 2024 09:12 PM

#death | ഇബ്രിയില്‍ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം നാ​ട്ടി​ലെ​ത്തി​ച്ചു

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ജോലി സ്ഥ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇദ്ദേഹത്തെ ഇ​ബ്രി ഹോ​സ്പി​റ്റ​ലി​ലും...

Read More >>
#death | ഹൃദയാഘാതം; സാമൂഹിക പ്രവർത്തകൻ കോമു ഹാജി സൗദിയിൽ അന്തരിച്ചു

Sep 7, 2024 03:21 PM

#death | ഹൃദയാഘാതം; സാമൂഹിക പ്രവർത്തകൻ കോമു ഹാജി സൗദിയിൽ അന്തരിച്ചു

വെള്ളിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു....

Read More >>
#MammogramScreening | യുഎഇയിൽ സൗജന്യ സ്തനാർബുദ പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും ഒക്ടോബറിൽ

Sep 7, 2024 02:30 PM

#MammogramScreening | യുഎഇയിൽ സൗജന്യ സ്തനാർബുദ പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും ഒക്ടോബറിൽ

സ്തനാർബുദത്തിനെതിരായ പോരാട്ടം പൊതു-സ്വകാര്യ മേഖലകളെ ഉൾക്കൊള്ളുന്ന ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് അപ്പുറത്തുള്ള കൂട്ടായ ഉത്തരവാദിത്തമാണെന്ന് എഒസിപി...

Read More >>
#death | അബുദാബിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

Sep 7, 2024 02:07 PM

#death | അബുദാബിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രണ്ടിന്. ഭാര്യ : ജലീന, മകൾ:...

Read More >>
#Amnesty | ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ്​; സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾക്ക്​ പി​ഴ ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാം

Sep 7, 2024 09:27 AM

#Amnesty | ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ്​; സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾക്ക്​ പി​ഴ ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാം

വി​സ നി​യ​മം ലം​ഘി​ച്ച്​ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ്റ്റാ​റ്റ​സ്​ നി​യ​മ വി​ധേ​യ​മാ​ക്കു​ന്ന​തി​നും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള...

Read More >>
Top Stories










News Roundup