May 27, 2024 08:48 PM

മ​സ്ക​ത്ത്​: (gcc.truevisionnews.com)  ഒമാനില്‍ മ​ത്സ്യ​ബ​ന്ധ​ന നി​യ​മം ലം​ഘി​ച്ച​തി​ന് പ​ത്തു പ്ര​വാ​സി​ക​ള്‍ അറസ്റ്റില്‍.

കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം ആണ് ഇക്കാര്യം അ​റി​യി​ച്ചത്. അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ​ നി​ന്നാ​ണ് ഈ​ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ ടീം ​അ​റ​സ്റ്റ് ചെ​യ്തത്.

ഇവരുടെ ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന നടത്തിയത്. പിടിയിലായവര്‍ക്കെതിരെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അതേസമയം ഒമാനില്‍ വിദേശികളുടെ താമസ, തൊ​ഴി​ൽ നി​യ​മ​ലം​ഘനങ്ങളുമായി ബ​ന്ധ​പ്പെ​ട്ട്​ 25 പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചിരുന്നു.

ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്, നി​സ്​​വ സ്‌​പെ​ഷ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

തൊ​ഴി​ൽ നി​യ​മ​വും വി​ദേ​ശി​ക​ളു​ടെ താ​മ​സ​നി​യ​മ​വും ലം​ഘി​ച്ച​തി​നാ​ണ്​ ഇ​വ​ർ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. പിടിയിലായവര്‍ക്കെതിരായ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

#Ten #expatriates #arrested #violating #fishing #rules #Oman.

Next TV

Top Stories










News Roundup