റിയാദ്: (gccnews.in) മക്കയിലെ അസീസിയ്യയിൽ ഇന്ത്യൻ തീർത്ഥാടകർ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ ലിഫ്റ്റ് അപകടത്തിൽ രണ്ട് ബിഹാർ സ്വദേശികൾ മരിച്ചു.
മുഹമ്മദ് സിദ്ദീഖ് (73), അബ്ദുൽ ലത്തീഫ്(70) എന്നിവരാണ് മരിച്ചത്. അസീസിയ്യയിലെ 145-ാം നമ്പർ ബിൽഡിങ്ങിലാണ് അപകടമുണ്ടായത്.
നാലാം നിലയിൽ താമസിച്ചിരുന്ന തീർത്ഥാടകർ പുറത്ത് പോകാനായി ലിഫ്റ്റിന്‍റെ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു.
എന്നാൽ ഈ സമയം ലിഫ്റ്റ് മുകളിലായിരുന്നതിനാൽ അബദ്ധത്തിൽ ലിഫ്റ്റ് വരുന്നയിടത്തേക്ക് പ്രവേശിച്ച തീർഥാടകർ താഴേക്ക് പതിക്കുകയായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.
സാധാരണയായി ലിഫ്റ്റ് എത്തി നിൽക്കുന്ന നിലയിൽ മാത്രമേ ലിഫ്റ്റിെൻറ വാതിൽ തുറക്കുകയുള്ളൂ. എന്നാൽ ലിഫ്റ്റിെൻറ സാങ്കേതിക തകരാറാണ് വാതിൽ തുറക്കാൻ കാരണമായതും ദാരുണ അപകടത്തിലേക്ക് വഴിവെച്ചതും.
കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ അടക്കമുള്ളവർ സംഭവസ്ഥലത്തുണ്ട്. അതേസമയം ഈ സംഭവം സംബന്ധിച്ച് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽനിന്നടക്കം ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
#Elevatoraccident #residential #building; #Two #Hajpilgrims #died