#kuwaitbuildingfire | വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക്, ശക്തമായ നടപടിക്ക് നിർദേശം നല്‍കി അമീര്‍, ദുരന്തത്തിൽ അനുശോചിച്ച് മോദി

#kuwaitbuildingfire | വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക്, ശക്തമായ നടപടിക്ക് നിർദേശം നല്‍കി അമീര്‍, ദുരന്തത്തിൽ അനുശോചിച്ച് മോദി
Jun 12, 2024 06:58 PM | By Athira V

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 21 ഇന്ത്യക്കാര്‍ മരിച്ചെന്ന സ്ഥിരീകരണത്തിന് പിന്നാലെ വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് തിരിച്ചു. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ആണ് കുവൈത്തിലേക്ക് തിരിച്ചത്. കുവൈത്തിലെത്തി കേന്ദ്ര സഹമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ തീപിടിത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് 45 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളതെന്നും കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. നടുക്കുന്ന ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസി എല്ലാ സഹായവും നൽകുന്നുണ്ടെന്നും മോദി എക്സില്‍ കുറിച്ചു.

ദുഖകരമായ സംഭവമാണെന്നും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്‍റെ ഒപ്പം നില്‍ക്കുകയാണെന്നും പരിക്കേറ്റവരുടെ ആരോഗ്യനില വീണ്ടെടുക്കാൻ പ്രാര്‍ത്ഥിക്കുകയാണെന്നും മോദി കുറിച്ചു.

കുവൈത്തിലെ ഇന്ത്യൻ എംബസി എല്ലാകാര്യങ്ങളും പരിശോധിക്കുന്നുണ്ടെന്നും ആവശ്യമായ സഹായം നല്‍കുന്നുണ്ടെന്നും മോദി കുറിച്ചു. ഇതിനിടെ, പരിക്കേറ്റവരെ കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ സന്ദർശിച്ചു.

കുവൈത്തിലെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയിലുള്ള 11 പേരെയാണ് ഇന്ത്യൻ അംബാസിഡര്‍ സന്ദര്‍ശിച്ചത്. പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കുമെന്നും അംബാസിഡര്‍ അറിയിച്ചു.

തീപിടിത്തതില്‍ ശക്തമായ നടപടിക്ക് കുവൈത്ത് അമീര്‍ നിര്‍ദേശം നല്‍കി. ഭാവിയില്‍ ഇത്തരം ദുരന്തം ആവര്‍ത്തിക്കരുതെന്നും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അമീര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. കുവൈത്ത് പ്രധാനമന്ത്രി ഷെയ്ക്ക് അഹമ്മദ് അബ്ദുള്ളയും ദുരന്തത്തില്‍ അനുശോചിച്ചു.

#kuwait #fire #accident #latest #news #minister #state #external #affairs #kuwait #amir #instructed #take #strong #action #pm #modi #condoled #tragedy

Next TV

Related Stories
#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

Sep 28, 2024 02:07 PM

#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

മന്ത്രാലയത്തില്‍ മൊത്തം ജീവനക്കാര്‍ 35,506 ആണ്. ഇതില്‍ 34,666 പേര്‍...

Read More >>
 #Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

Sep 28, 2024 01:54 PM

#Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

വെറും ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വർണം 300 ദിർഹത്തിലേക്കുള്ള കുതിപ്പിനെ...

Read More >>
#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

Sep 28, 2024 12:31 PM

#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

മറാസീൽ ട്രേഡിങ്ങ് എം.ഡിയും ജീവകാരുണ്യ മേഘലയിലും, സാമൂഹിക സാംസ്കാരിക രംഗത്തും സജീവ...

Read More >>
#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

Sep 27, 2024 10:38 PM

#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് കാ​മ്പ​യി​ന് തു​ട​ക്ക​മി​ടു​ന്ന​ത്....

Read More >>
#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

Sep 27, 2024 10:31 PM

#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ത്തി​ന്...

Read More >>
#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

Sep 27, 2024 08:01 PM

#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

തീരദേശങ്ങളിൽ കടലിലാണ് അധികൃതർ പരിശോധന...

Read More >>
Top Stories

News Roundup