#KuwaitBuildingFire | കുവൈത്തിലെ തീപിടുത്തം : മരിച്ച ആറ് മലയാളികളെ തിരിച്ചറിഞ്ഞു, കെട്ടിടത്തിൽ ഉണ്ടായിരുന്നത് 195 പേർ

#KuwaitBuildingFire | കുവൈത്തിലെ തീപിടുത്തം : മരിച്ച ആറ് മലയാളികളെ തിരിച്ചറിഞ്ഞു, കെട്ടിടത്തിൽ ഉണ്ടായിരുന്നത് 195 പേർ
Jun 12, 2024 09:15 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.in) കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ആറ് മലയാളികളെ തിരിച്ചറിഞ്ഞു. പരിക്കേറ്റ 50 -ലധികം പേരിൽ മൂപ്പതോളം പേർ മലയാളികൾ.

49 പേർ മരിച്ചതായാണ് വിവരം. ഇതിൽ 41 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 26 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 11 മലയാളികളാണ്.

ആറ് മലയാളികളെയാണ് തിരിച്ചറിഞ്ഞത്. കേളു പൊന്മലേരി (51), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്. നായർ, കൊല്ലം സ്വദേശി ഷമീർ, വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54) എന്നിവരേയാണ് ഇപ്പോൾ തിരിച്ചറിഞ്ഞത്.

അപകടത്തിൽ 146 പേർ സുരക്ഷിതരെന്ന് റിപ്പോർട്ടിൽ പറയുന്നു. 195 പേരായിരുന്നു കെട്ടിടത്തിൽ താമസക്കാരായി ഉണ്ടായിരുന്നത്.

146 പേരിൽ 49 പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

നിസാര പരിക്കേറ്റ 11 പേരെ ചികിത്സ നൽകി ഡിസ്ചാർജ് ചെയ്തു. സംഭവ സമയത്ത് 19 പേർ വിവിധ കമ്പനികളിൽ ജോലിയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

#Fire #Kuwait: #Six #dead #Malayalees #identified #people #building

Next TV

Related Stories
#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

Jun 30, 2024 06:02 PM

#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

വിവരം ലഭിച്ച ഉടനെ സിവില്‍ ഡിഫന്‍സ് ഓഫീസര്‍മാരും ആംബുലന്‍സും പൊലീസിന്റെ സംഘവും സംഭവ...

Read More >>
 #thiruvananthapuramairport  |  തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീ വർധനയിൽ പ്രതിഷേധം

Jun 30, 2024 05:05 PM

#thiruvananthapuramairport | തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീ വർധനയിൽ പ്രതിഷേധം

ഇത് യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടും ക്ഷീണവും ഉണ്ടാക്കുന്നു.ഈ യാത്രാ ദുരിതത്തിന്...

Read More >>
#muscat  | ‘സുന്ദരമാണ് ഇവിടെ’; ഭൂമിയിലെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നായി മസ്കത്ത്, നേട്ടം

Jun 30, 2024 04:37 PM

#muscat | ‘സുന്ദരമാണ് ഇവിടെ’; ഭൂമിയിലെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നായി മസ്കത്ത്, നേട്ടം

സംസ്‌കാരത്തോട് ചേര്‍ന്ന് കിടക്കുന്നതും മനോഹര ഗ്രാമീണ സൗന്ദര്യം നിലനിര്‍ത്തുന്നതും മസ്‌കത്തിന്റെ പ്രധാന...

Read More >>
#Cybercrime  |   യുഎഇയിലെ സൈബർ ക്രൈം സിൻഡിക്കേറ്റ് തകർത്തു; പിടിയിലാവരിൽ മലയാളികളും തട്ടിപ്പിന്റെ ‘ഓപണിങ് ബാറ്റ്സ്മാന

Jun 30, 2024 04:28 PM

#Cybercrime | യുഎഇയിലെ സൈബർ ക്രൈം സിൻഡിക്കേറ്റ് തകർത്തു; പിടിയിലാവരിൽ മലയാളികളും തട്ടിപ്പിന്റെ ‘ഓപണിങ് ബാറ്റ്സ്മാന

ഇവരിൽ മലയാളി യുവതീ യുവാക്കളും വിദേശികളുടെ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികളിലെ ജീവനക്കാരും ഉൾപ്പെടെ നൂറോളം ഇന്ത്യക്കാർ...

Read More >>
#charitablefundraising | ധനസമാഹരണത്തിന് കൂടുതൽ ജീവകാരുണ്യ സംഘടനകൾക്ക് അനുമതി നൽകി ബഹ്‌റൈൻ

Jun 30, 2024 04:26 PM

#charitablefundraising | ധനസമാഹരണത്തിന് കൂടുതൽ ജീവകാരുണ്യ സംഘടനകൾക്ക് അനുമതി നൽകി ബഹ്‌റൈൻ

ഇതേ കാലയളവിൽ വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നതിന് 24 ലൈസൻസുകൾ നൽകിയതായും മന്ത്രാലയം റിപ്പോർട്ട്...

Read More >>
Top Stories