#jeddahseason | ‘വൺസ് എഗൈൻ'; ജിദ്ദ സീസൺ ആഘോഷങ്ങൾക്ക് തുടക്കം

#jeddahseason | ‘വൺസ് എഗൈൻ'; ജിദ്ദ സീസൺ ആഘോഷങ്ങൾക്ക് തുടക്കം
Jun 30, 2024 03:13 PM | By Jain Rosviya

റിയാദ്:(gcc.truevisionnews.com)വെടിക്കെട്ടും ഡോൺ ഷോയും നാടകവും മ്യൂസിക് നൈറ്റുമൊക്കെയായി അടിപൊടി ‘ജിദ്ദ സീസൺ 2024’ ആഘോഷങ്ങൾക്ക് തുടക്കം. ‘വൺസ് എഗൈൻ’ എന്ന തലക്കെട്ടിൽ ജിദ്ദ പ്രൊമെനേഡ് ആർട്ട് ഓഫ് വാട്ടർ ഫ്രണ്ടിൽ ജിദ്ദ ഗവർണർ അമീർ സഊദ് ബിൻ അബ്ദുല്ല ബിൻ ജലവി പരിപാടികൾ ഉദ്ഘാടനം ചെയ്തു.

നിരവധി പേരാണ് ഉദ്ഘാടന ചടങ്ങിന് സാക്ഷിയാകാൻ എത്തിയത്. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ മിശ്അലിെൻറ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച ‘ജിദ്ദ സീസൺ 2024’ വ്യത്യസ്‌തമായ നിരവധി വിനോദ, വിനോദസഞ്ചാര, സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കും.

ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര ബ്രാൻഡുകൾ അവതരിപ്പിക്കുന്ന ഒരു ഷോപ്പിങ് ഫെസ്റ്റിവൽ ജിദ്ദ സീസണിന്റെ പുതിയ പതിപ്പിൽ ഉൾപ്പെടും. ഡ്രോൺ വിമാനങ്ങളുടെ ലേസർ ഷോ, വെടിക്കെട്ട്, വിഷ്വൽ ഡിസ്‌പ്ലേകൾ, ട്രാവൽ ഷോകൾ എന്നിവയോടെയാണ് സീസൺ പരിപാടികൾക്ക് തുടക്കമായത്.

ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണത്തിന് സംഭാവന നൽകുക, യുവതീയുവാക്കൾക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ നൽകുക, ജിദ്ദ നഗരത്തിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുക, ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ജിദ്ദയുടെ സ്ഥാനം വർധിക്കുക എന്നിവയാണ് സീസൺ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.

‘സിറ്റി വാക്ക്’ ഉൾപ്പെടെ നിരവധി ഏരിയകളിൽ ഇവൻറുകൾ അരങ്ങേറും. അനുഭവങ്ങൾ, സാഹസികതകൾ, സംവേദനാത്മക ഗെയിമുകൾ, കലാ-സാംസ്കാരിക പ്രകടനങ്ങൾ തുടങ്ങി അഞ്ച് വിനോദ മേഖലകളിലായി അയ്യായിരത്തിലധികം പരിപാടികൾ ഇത്തവണ സീസണിൽ അരങ്ങേറും.

ഇമാജിൻ മോനെറ്റിലും പ്രിൻസ് മജിദ് പാർക്കിലും നിരവധി പരിപാടികളും അന്താരാഷ്ട്ര സംഗീതകച്ചേരികളുമുണ്ടാകും.ആദ്യമായാണ് സൗദിയിൽ ഇങ്ങനെയൊരു പരിപാടി നടക്കുന്നത്.

സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഗെയിമുകളുടെയും വിനോദ പരിപാടികളുടെയും വേറിട്ട അനുഭവങ്ങൾ നൽകുന്നതിന് ‘വാർണർ ബ്രദേഴ്സ് ഡിസ്കവറി: സെലിബ്രേറ്റ് എവരി സ്റ്റോറി’ എന്ന ഒരു ഏരിയയും ഒരുക്കിയിട്ടുണ്ട്.

ഈ വർഷത്തെ ഏറ്റവും പ്രശസ്തമായ കഥകളെയും കഥാപാത്രങ്ങളെയും ഒരു കുടക്കീഴിൽ ഒരുമിച്ച് കൊണ്ടുവരുന്ന പരിപാടിയും ജിദ്ദ സീസണിലുൾപ്പെടും.

#once #again #jeddah #season #celebrations #begin

Next TV

Related Stories
സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കാത്ത അവധി ദിവസങ്ങളുടെ പണം നല്‍കുന്ന നടപടി റദ്ദാക്കി കുവൈത്ത്

Apr 7, 2025 08:15 PM

സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കാത്ത അവധി ദിവസങ്ങളുടെ പണം നല്‍കുന്ന നടപടി റദ്ദാക്കി കുവൈത്ത്

പ്രസ്തുത ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് നടപ്പാക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തിയിട്ടുണ്ടന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി...

Read More >>
സർക്കാർ ജീവനക്കാർക്ക് 27.7 കോടി ദിർഹം ബോണസ് പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

Mar 22, 2025 09:07 PM

സർക്കാർ ജീവനക്കാർക്ക് 27.7 കോടി ദിർഹം ബോണസ് പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

പ്രത്യേക തസ്തികകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ആറ് മാസത്തെ ശമ്പളം വരെയാണ് ബോണസായി...

Read More >>
ആഗോള യൂത്ത് അംബാസിഡർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പ്രവാസി മലയാളി വിദ്യാർഥിനി

Mar 10, 2025 10:01 PM

ആഗോള യൂത്ത് അംബാസിഡർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പ്രവാസി മലയാളി വിദ്യാർഥിനി

അക്കാദമിക് മേഖലകൾക്കപ്പുറം, സംരംഭകത്വം, ബിസിനസ് വികസനം, ക്രിയാത്മകമായ പദ്ധതികൾ എന്നിവയിലൂടെ യുവാക്കളുടെ കഴിവുകൾ പര്യവേക്ഷണം ചെയ്യാനും അവരെ...

Read More >>
പിറന്നു പുണ്യമാസം: വ്രതശുദ്ധിയോടെ വിശ്വാസിസമൂഹം; എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് റമസാൻ ഒന്ന്

Mar 1, 2025 11:28 AM

പിറന്നു പുണ്യമാസം: വ്രതശുദ്ധിയോടെ വിശ്വാസിസമൂഹം; എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് റമസാൻ ഒന്ന്

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...

Read More >>
ഒമാനില്‍ റമസാന്‍ വ്രതാരംഭം മാര്‍ച്ച് ഒന്നിന് ആരംഭിച്ചേക്കും

Feb 24, 2025 12:22 PM

ഒമാനില്‍ റമസാന്‍ വ്രതാരംഭം മാര്‍ച്ച് ഒന്നിന് ആരംഭിച്ചേക്കും

മാസപ്പിറ കണ്ടാല്‍ മാത്രമാണ് ഔഖാഫ്, മതകാര്യ മന്ത്രാലയം റമസാന്‍ വ്രതാരംഭം...

Read More >>
#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

Sep 1, 2024 09:44 AM

#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

കടൽ ക്ഷോഭത്തിന് മുന്നറിയിപ്പുണ്ടെങ്കിലും രാജ്യത്ത് കാലാവസ്ഥ...

Read More >>
Top Stories