---
title: "#Fire | മനാമയിലെ തീപിടിത്തം; ആളുകൾക്ക് അവശ്യ സൗകര്യം ഒരുക്കി കെഎംസിസി ബഹ്റൈൻ "
english_title: "#Fire #Manama; #KMCCBahrain #provided #essential #facilities #people"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211754/fire-manama-kmccbahrain-provided-essential-facilities-people"
published_at: "2024-06-12T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669c683d37d6_rr.jpg"
keywords: []
---

# #Fire | മനാമയിലെ തീപിടിത്തം; ആളുകൾക്ക് അവശ്യ സൗകര്യം ഒരുക്കി കെഎംസിസി ബഹ്റൈൻ 

> **Lead Summary:** **മനാമ : [ **ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ ഓൾഡ് മനാമ മാർക്കറ്റിലെ തീപിടിത്തം, ആളുകൾക്ക് അവശ്യ സൗകര്യം ഒരുക്കി കെഎംസിസി ബഹ്റൈൻ.

## Article Content

**മനാമ : [ **ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ ഓൾഡ് മനാമ മാർക്കറ്റിലെ തീപിടിത്തം, ആളുകൾക്ക് അവശ്യ സൗകര്യം ഒരുക്കി കെഎംസിസി ബഹ്റൈൻ.

മനാമ സൂഖിലെ തീ അണക്കാനുള്ള ശ്രമം ഡിഫൻസ് വിഭാഗം നടത്തിക്കൊണ്ടിരിക്കുകയാണ്.

സൂഖിലെ സിറ്റി മാക്സ് ഷോപ്പിന് പിറകിലുളള മാളിനാണ് തീപിടിച്ചത്. അടുത്തടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരുകയായിരുന്നു.

പല കടകളും പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

സൂഖിന്റെ പരിസരപ്രദേശങ്ങളിൽ ഉള്ള റൂമുകളിലേക്ക് പോകാനുള്ള വഴികൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ആളുകൾക്ക് വിശ്രമിക്കാനുള്ള സൗകര്യം, താമസ സൗകര്യം, ഭക്ഷണം തുടങ്ങി ആവശ്യമായ സൗകര്യങ്ങൾ കെഎംസിസി ഒരുക്കുന്നത്.

** ആവശ്യമുള്ള ആളുകൾ കെഎംസിസിയുമായി ബന്ധപ്പെടുക**

** Contact Number: ****3459 9814, ****33161984 ****Kmcc Bhrain**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211754/fire-manama-kmccbahrain-provided-essential-facilities-people)