#Hajj | ഹജ്ജ്​ കർമങ്ങൾക്ക്​ തുടക്കം; വിശ്വമഹാ സംഗമത്തിനൊരുങ്ങി അറഫ

#Hajj | ഹജ്ജ്​ കർമങ്ങൾക്ക്​ തുടക്കം; വിശ്വമഹാ സംഗമത്തിനൊരുങ്ങി അറഫ
Jun 14, 2024 08:00 PM | By VIPIN P V

മക്ക: (gccnews.in) ലോകത്തിലെ ഏറ്റവും വലിയ മാനവ മഹാസംഗമത്തിനായി അറഫ മൈതാനം ഒരുങ്ങി. 20 ലക്ഷത്തിലേറെ ഹജ്ജ്​ തീർഥാടകരാണ് അറഫയിൽ സംഗമിക്കുന്നത്.

നമിറാ പള്ളിയിൽ ശനിയാഴ്​ച​ ഉച്ചക്ക്​ അറഫാ പ്രഭാഷണത്തോടെയാണ് ചടങ്ങുകൾക്ക് പ്രാരംഭം കുറിക്കുക. മധ്യാഹ്ന൦ മുതൽ സൂര്യാസ്തമനം വരെയാണ് അറഫയിൽ ഹാജിമാർ സമ്മേളിക്കുക.

പ്രവാചകൻ മുഹമ്മദ് നബി ഹജ്ജ് വേളയിൽ നടത്തിയ ചരിത്ര പ്രാധാനമായ പ്രഭാഷണത്തെ അനുസ്മരിച്ചാണ്​ മസ്ജിദുനമിറയിലെ അറഫ പ്രഭാഷണം.

മുതിർന്ന പണ്ഡിതനും ഹറം ഇമാമുമായ ഡോ. മാഹിർ ബിൻ ഹമദ്​ അൽമുഹൈഖ്​ലിയാണ് ഇത്തവണ അറഫ പ്രഭാഷണം നിർവഹിക്കുന്നത്​. മലയാളമുൾപ്പടെ 50 ലോക ഭാഷകളിൽ ഇത്​ വിവർത്തനം ചെയ്യും.

തുടർന്ന് ളുഹർ, അസർ നമസ്കാരങ്ങൾ ചുരുക്കി ഒരുമിച്ച്​ നമസ്കരിക്കും. വൈകുന്നേരം വരെ പാപമോചന പ്രാർഥനകളും ദൈവസ്​മരണയുമായി തീർഥാടകർ അറഫയിൽ നിൽക്കും.

അറഫയിലേക്ക്​ ആരംഭിച്ച തീർഥാടക പ്രവാഹം ശനിയാഴ്​ച ഉച്ചവരെ നീളും. അറഫയിലേക്കുള്ള ഒരോ വഴിയും ചെറുതും വലുതുമായ തീർഥാടക സംഘങ്ങളെ കൊണ്ട് കവിഞ്ഞൊഴുകുകയാണ്.

ആശുപത്രികളിൽ കഴിയുന്ന തീർഥാടകരെ ഉച്ചയോടെ ആംബുലൻസ് വഴിയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചവരെ എയർ ആംബുലൻസ് വഴിയും അറഫയിൽ എത്തിക്കും. സൂര്യാസ്തമയം കഴിഞ്ഞാൽ ഉടൻ തീർഥാടകർ മുസ്ദലിഫയിലേക്ക്​ നീങ്ങും.

ആകാശം മേൽക്കൂരയാക്കി രാത്രി അവിടെ വിശ്രമിച്ച ശേഷം ഞായറാഴ്ച പുലർച്ചെ ജംറയിൽ പിശാചിനെ കല്ലെറിഞ്ഞു, മുടി മുറിക്കുന്നതോടെ ഹജ്ജിന്​ അർദ്ധവിരാമമാവും.

ശേഷം മിനായിലെ കൂടാരത്തിലേക്ക്​ തിരിച്ചെത്തി വിശ്രമിച്ച ശേഷമാണ് മറ്റു കർമങ്ങൾ പൂർത്തിയാക്കുക. സുരക്ഷക്കായി വിവിധ പട്ടാള വിഭാഗങ്ങൾ ഉൾപ്പടെ ഒരു ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരാണ്​ വിവിധയിടങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ളത്.

ഇന്ത്യയിൽനിന്നെത്തിയ ഒന്നേ മുക്കാൽ ലക്ഷം ഹാജിമാരും അറഫയിൽ സംഗമിക്കും. അറഫയിലും ഇന്ത്യൻ ഹജ്ജ് മിഷൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

അറഫയിൽ മശാഇർ റെയിൽവേ രണ്ടാം നമ്പർ സ്​റ്റേഷൻ പരിസരത്തിലാണ്​ ഇന്ത്യൻ തീർഥാടകർക്ക് ഒരുക്കിയ താമസകേന്ദ്രം. ഇത്തവണ ഹജ്ജ് കമ്മിറ്റിക്ക്​ കീഴിലെത്തിയവരിൽ 53,000 തീർഥാടകർക്ക്​ മെട്രോ ട്രെയിൻ സൗകര്യമുണ്ട്.

20 മിനിറ്റ് കൊണ്ട് മിനായിൽ നിന്നും അറഫയിൽ അവർക്ക്​ എത്താനാവും. മറ്റുള്ളവർ ബസ്​ മാർഗമാണ്​ അറഫയിൽ എത്തുന്നത്.

#Hajj #ceremonies #Arafa #prepares #VishwamahaSangam

Next TV

Related Stories
#qiblatainmosque |ഖി​ബ്​​ല​തൈ​ൻ പ​ള്ളി അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​യി

Jun 28, 2024 07:19 AM

#qiblatainmosque |ഖി​ബ്​​ല​തൈ​ൻ പ​ള്ളി അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​യി

പ​ള്ളി​യു​ടെ പു​ന​രു​ദ്ധാ​ര​ണം, വാ​സ്തു​വി​ദ്യ സൗ​ന്ദ​ര്യം സം​ര​ക്ഷി​ക്കു​ക എ​ന്നി​വ...

Read More >>
#accident | ദുബായിൽ വാഹനാപകടത്തിൽ  മലയാളി  മരിച്ചു; നാട്ടിലെത്തി മടങ്ങിയത് മൂന്ന് മാസം മുൻപ്

Jun 28, 2024 06:41 AM

#accident | ദുബായിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു; നാട്ടിലെത്തി മടങ്ങിയത് മൂന്ന് മാസം മുൻപ്

ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും രാജലക്ഷ്മിയുടെയും മകൻ പ്രദീപ് (ഹരിക്കുട്ടൻ - 43) ആണ് കഴിഞ്ഞ ദിവസം...

Read More >>
#Bail | സൗദിയിൽ പിടിയിലായ മലയാളി ഫുട്ബോൾ താരത്തിന് ജാമ്യം

Jun 27, 2024 10:44 PM

#Bail | സൗദിയിൽ പിടിയിലായ മലയാളി ഫുട്ബോൾ താരത്തിന് ജാമ്യം

അബഹയിൽ കഴിഞ്ഞ ദിവസം നടന്ന ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ കളിക്കാരനിൽനിന്നാണ് വലിയ അളവിൽ മദ്യസ്റ്റിക്കറുകൾ...

Read More >>
#Middaybreak | ബഹ്‌റൈനിൽ ജൂലൈ ഒന്ന് മുതൽ ഉച്ചവിശ്രമം നിലവിൽ വരും

Jun 27, 2024 10:41 PM

#Middaybreak | ബഹ്‌റൈനിൽ ജൂലൈ ഒന്ന് മുതൽ ഉച്ചവിശ്രമം നിലവിൽ വരും

വിവിധ ഭാഷകളിൽ ലഘുലേഖകളും വിതരണം ചെയ്തുകൊണ്ട് തൊഴിൽ മന്ത്രാലയം വിപുലമായ ബോധവൽക്കരണ പരിപാടിയും...

Read More >>
#fakepassport | വ്യാ​ജ പാ​സ്‌​പോ​ർ​ട്ടു​മാ​യി ബ​ഹ്‌​റൈ​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ചയാൾ അ​റ​സ്റ്റി​ൽ

Jun 27, 2024 09:44 PM

#fakepassport | വ്യാ​ജ പാ​സ്‌​പോ​ർ​ട്ടു​മാ​യി ബ​ഹ്‌​റൈ​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ചയാൾ അ​റ​സ്റ്റി​ൽ

ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഇ​യാ​ളു​ടെ കൈ​വ​ശം...

Read More >>
Top Stories










News Roundup