#Hajj | ഹജ്ജ്​ കർമങ്ങൾക്ക്​ തുടക്കം; വിശ്വമഹാ സംഗമത്തിനൊരുങ്ങി അറഫ

#Hajj | ഹജ്ജ്​ കർമങ്ങൾക്ക്​ തുടക്കം; വിശ്വമഹാ സംഗമത്തിനൊരുങ്ങി അറഫ
Jun 14, 2024 08:00 PM | By VIPIN P V

മക്ക: (gccnews.in) ലോകത്തിലെ ഏറ്റവും വലിയ മാനവ മഹാസംഗമത്തിനായി അറഫ മൈതാനം ഒരുങ്ങി. 20 ലക്ഷത്തിലേറെ ഹജ്ജ്​ തീർഥാടകരാണ് അറഫയിൽ സംഗമിക്കുന്നത്.

നമിറാ പള്ളിയിൽ ശനിയാഴ്​ച​ ഉച്ചക്ക്​ അറഫാ പ്രഭാഷണത്തോടെയാണ് ചടങ്ങുകൾക്ക് പ്രാരംഭം കുറിക്കുക. മധ്യാഹ്ന൦ മുതൽ സൂര്യാസ്തമനം വരെയാണ് അറഫയിൽ ഹാജിമാർ സമ്മേളിക്കുക.

പ്രവാചകൻ മുഹമ്മദ് നബി ഹജ്ജ് വേളയിൽ നടത്തിയ ചരിത്ര പ്രാധാനമായ പ്രഭാഷണത്തെ അനുസ്മരിച്ചാണ്​ മസ്ജിദുനമിറയിലെ അറഫ പ്രഭാഷണം.

മുതിർന്ന പണ്ഡിതനും ഹറം ഇമാമുമായ ഡോ. മാഹിർ ബിൻ ഹമദ്​ അൽമുഹൈഖ്​ലിയാണ് ഇത്തവണ അറഫ പ്രഭാഷണം നിർവഹിക്കുന്നത്​. മലയാളമുൾപ്പടെ 50 ലോക ഭാഷകളിൽ ഇത്​ വിവർത്തനം ചെയ്യും.

തുടർന്ന് ളുഹർ, അസർ നമസ്കാരങ്ങൾ ചുരുക്കി ഒരുമിച്ച്​ നമസ്കരിക്കും. വൈകുന്നേരം വരെ പാപമോചന പ്രാർഥനകളും ദൈവസ്​മരണയുമായി തീർഥാടകർ അറഫയിൽ നിൽക്കും.

അറഫയിലേക്ക്​ ആരംഭിച്ച തീർഥാടക പ്രവാഹം ശനിയാഴ്​ച ഉച്ചവരെ നീളും. അറഫയിലേക്കുള്ള ഒരോ വഴിയും ചെറുതും വലുതുമായ തീർഥാടക സംഘങ്ങളെ കൊണ്ട് കവിഞ്ഞൊഴുകുകയാണ്.

ആശുപത്രികളിൽ കഴിയുന്ന തീർഥാടകരെ ഉച്ചയോടെ ആംബുലൻസ് വഴിയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചവരെ എയർ ആംബുലൻസ് വഴിയും അറഫയിൽ എത്തിക്കും. സൂര്യാസ്തമയം കഴിഞ്ഞാൽ ഉടൻ തീർഥാടകർ മുസ്ദലിഫയിലേക്ക്​ നീങ്ങും.

ആകാശം മേൽക്കൂരയാക്കി രാത്രി അവിടെ വിശ്രമിച്ച ശേഷം ഞായറാഴ്ച പുലർച്ചെ ജംറയിൽ പിശാചിനെ കല്ലെറിഞ്ഞു, മുടി മുറിക്കുന്നതോടെ ഹജ്ജിന്​ അർദ്ധവിരാമമാവും.

ശേഷം മിനായിലെ കൂടാരത്തിലേക്ക്​ തിരിച്ചെത്തി വിശ്രമിച്ച ശേഷമാണ് മറ്റു കർമങ്ങൾ പൂർത്തിയാക്കുക. സുരക്ഷക്കായി വിവിധ പട്ടാള വിഭാഗങ്ങൾ ഉൾപ്പടെ ഒരു ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരാണ്​ വിവിധയിടങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ളത്.

ഇന്ത്യയിൽനിന്നെത്തിയ ഒന്നേ മുക്കാൽ ലക്ഷം ഹാജിമാരും അറഫയിൽ സംഗമിക്കും. അറഫയിലും ഇന്ത്യൻ ഹജ്ജ് മിഷൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

അറഫയിൽ മശാഇർ റെയിൽവേ രണ്ടാം നമ്പർ സ്​റ്റേഷൻ പരിസരത്തിലാണ്​ ഇന്ത്യൻ തീർഥാടകർക്ക് ഒരുക്കിയ താമസകേന്ദ്രം. ഇത്തവണ ഹജ്ജ് കമ്മിറ്റിക്ക്​ കീഴിലെത്തിയവരിൽ 53,000 തീർഥാടകർക്ക്​ മെട്രോ ട്രെയിൻ സൗകര്യമുണ്ട്.

20 മിനിറ്റ് കൊണ്ട് മിനായിൽ നിന്നും അറഫയിൽ അവർക്ക്​ എത്താനാവും. മറ്റുള്ളവർ ബസ്​ മാർഗമാണ്​ അറഫയിൽ എത്തുന്നത്.

#Hajj #ceremonies #Arafa #prepares #VishwamahaSangam

Next TV

Related Stories
#missing | സലാല തീരത്ത്​ ഉരുമറിഞ്ഞ് യുവാവിനെ കാണാതായി; എട്ടുപേരെ രക്ഷിച്ചു

Jul 20, 2024 11:47 AM

#missing | സലാല തീരത്ത്​ ഉരുമറിഞ്ഞ് യുവാവിനെ കാണാതായി; എട്ടുപേരെ രക്ഷിച്ചു

സൊമാലിയ രജിസ്​ട്രേഷനുള്ള ഉരു ഗുജ്​റത്ത് സ്വദേശിയുടെ...

Read More >>
#kuwaitfire |  ഇന്നലെയാണവർ നാട്ടിൽ നിന്ന് മടങ്ങിയത്, കുവൈത്തിലെത്തി മണിക്കൂറുകൾ മാത്രം, അപ്രതീക്ഷിത ദുരന്തം ഉറക്കത്തിൽ

Jul 20, 2024 10:12 AM

#kuwaitfire | ഇന്നലെയാണവർ നാട്ടിൽ നിന്ന് മടങ്ങിയത്, കുവൈത്തിലെത്തി മണിക്കൂറുകൾ മാത്രം, അപ്രതീക്ഷിത ദുരന്തം ഉറക്കത്തിൽ

ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം...

Read More >>
#kuwaitfire |  കുവൈത്തിലെ അബ്ബാസിയയിൽ അപാര്‍ട്‌മെൻ്റിൽ തീപിടിത്തം: നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

Jul 20, 2024 06:28 AM

#kuwaitfire | കുവൈത്തിലെ അബ്ബാസിയയിൽ അപാര്‍ട്‌മെൻ്റിൽ തീപിടിത്തം: നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ്...

Read More >>
#goldsmuggle | ഖത്തറിൽ നിന്നും സ്വർണം കടത്താൻ ശ്രമിച്ച എട്ടുപേർ അറസ്റ്റിൽ

Jul 19, 2024 11:25 PM

#goldsmuggle | ഖത്തറിൽ നിന്നും സ്വർണം കടത്താൻ ശ്രമിച്ച എട്ടുപേർ അറസ്റ്റിൽ

പ്രതികളിൽ നിന്നും സ്വർണ്ണത്തിന് പുറമേ പണവും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളും പിടിച്ചെടുത്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയ...

Read More >>
#cyanWaterpark | സന്ദർശകരുടെ മനം കവർന്ന് ജിദ്ദ സിയാൻ വാട്ടർപാർക്ക്

Jul 19, 2024 09:56 PM

#cyanWaterpark | സന്ദർശകരുടെ മനം കവർന്ന് ജിദ്ദ സിയാൻ വാട്ടർപാർക്ക്

ജിദ്ദ സീസണിന്‍റെ ഭാഗമായി എല്ലാ പ്രായക്കാരുടെയും ഇഷ്ടങ്ങൾക്കും അനുയോജ്യമായ വിവിധ പരിപാടികളും...

Read More >>
#fireforce | ചുട്ടുപൊള്ളി കുവൈത്ത്; ജാഗ്രത മുന്നറിയിപ്പുമായി അഗ്നിശമന സേന

Jul 19, 2024 09:46 PM

#fireforce | ചുട്ടുപൊള്ളി കുവൈത്ത്; ജാഗ്രത മുന്നറിയിപ്പുമായി അഗ്നിശമന സേന

വാഹനങ്ങളുടെ എൻജിൻ ഓയിൽ കൃത്യസമയത്ത് മാറ്റുക, വാഹനങ്ങളിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കാതിരിക്കുക, ഉച്ച സമയങ്ങളിൽ വാഹന ഉപയോഗം കുറയ്ക്കുക...

Read More >>
Top Stories