ജിദ്ദ: (gccnews.in) രോഗബാധയെ തുടർന്ന് ചികിത്സക്കായി നാലു ദിവസം മുമ്പ് ജിദ്ദയിൽനിന്ന് നാട്ടിലേക്ക് പോയ മലയാളി അന്തരിച്ചു.
മലപ്പുറം വേങ്ങൂർ അത്തിക്കാടൻകുണ്ടിലെ കൂത്താർതൊടി ഇൽയാസ് (45) ആണ് ബുധനാഴ്ച രാവിലെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ഉദരസംബന്ധമായ ചികിത്സക്കിടെ മരിച്ചത്.
ജിദ്ദയിൽ നീണ്ടകാലം പ്രവാസിയായിരുന്നു. പരേതനായ കൂത്താർതൊടി അബുവാണ് പിതാവ്.
മാതാവ്: റുഖിയ്യ. ഭാര്യ: കാഞ്ഞിരംപാറയിലെ കൊളക്കാട്ടിൽ ഷഫീന. മക്കൾ: ഫാത്തിമ നിഷ്വ, നാഫിഹ്. സഹോദരങ്ങൾ: അലി ഫൈസൽ, സുബൈദ, സറീന, നജ്മ.
#expatriate #who #treatment #passedaway #Malayali