#Hajj | ഹജ്ജിന് ഇന്ന് പരിസമാപ്തി; വിശുദ്ധ മക്കയോട് വിട പറഞ്ഞ് തീർത്ഥാടകര്‍

#Hajj | ഹജ്ജിന് ഇന്ന് പരിസമാപ്തി; വിശുദ്ധ മക്കയോട് വിട പറഞ്ഞ് തീർത്ഥാടകര്‍
Jun 19, 2024 04:45 PM | By VIPIN P V

റിയാദ്: (gccnews.in) അവസാനത്തെ കല്ലേറും പൂർത്തിയാക്കി ഈ വർഷത്തെ ഹജ്ജിന് ഇന്ന് പരിസമാപ്തിയാകും.

ഹജ്ജിലെ സുപ്രധാന കർമങ്ങൾ തീർന്നതോടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹാജിമാർ മിനയിൽ നിന്നും മടങ്ങിയിരുന്നു. അവശേഷിക്കുന്ന ഹാജിമാരാണ് ബുധനാഴ്ച കൂടി ജംറ സ്തൂപങ്ങളിൽ കല്ലേറ് പൂർത്തിയാക്കി മിന താഴ്വാരം വിടുക.

ഹജ്ജ് അതിന്‍റെ സംശുദ്ധിയോടെ നിർവഹിക്കുന്നതിലൂടെ അപ്പോൾ പിറന്ന കുഞ്ഞിന്‍റെ പരുശുദ്ധിയോടെയാണ് ഹാജിമാർ മിനയോടു യാത്രപറയുക.

പലസ്തീൻ എന്ന നീറുന്ന പ്രശ്നത്തിൽ തന്നെയായിരുന്നു ഹജ്ജിൽ ഏവരുടെയും മാനമുരുകിയുള്ള പ്രാർഥന.

ലോകത്തിലെ വിവിധ ദിക്കിൽനിന്നുവന്ന വിശ്വാസി ലക്ഷങ്ങൾ ദേശ വർണ ഭാഷാ അതിർവരമ്പുകളില്ലാതെ, വിശുദ്ധ ഭൂമിയിൽ തീർത്ത സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും മനോഹര മുഹൂർത്തങ്ങളാണ് ഹജ്ജിനെ വിശ്വ മാനവസംഗമമാക്കി മാറ്റുന്നത്.

ഇത് ലോകത്തിന് മാതൃകയാണ്. അവർണനീയമായ അനുഭവമാണ് ഓരോ തീർഥാടകനും മിനയിൽനിന്ന് നെഞ്ചേറ്റി കൊണ്ടുപോകുന്നത്.

ഈ ഏക മാനവികതയുടെയും സഹോദര്യത്തിെൻറയും സ്നേഹത്തിെൻറയും സന്ദേശം തങ്ങളുടെ നാടുകളിൽ എത്തിക്കുമെന്നും അവിടെ അതിെൻറ പ്രചാരകരാകുമെന്നും പ്രതിജ്ഞയെടുത്താണ് ഓരോ ഹാജിയും മക്ക വിടുക.

രാജ്യത്തിെൻറ മുഴുവൻ വിഭവസ്രോതസ്സുകളും ഉപയോഗിച്ചാണ് സൗദി ഭരണകൂടം അല്ലാഹുവിെൻറ അതിഥികളെ സേവിച്ചത്. മുഴുവൻ സുരക്ഷാവിഭാഗങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ ഹജ്ജിെൻറ മുഴുദിനവും സ്വയം കോട്ടകളായി അല്ലാഹുവിെൻറ അതിഥികൾക്ക് കാവലായി.

മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരു ലക്ഷത്തിലധികം സൈനിക, അർദ്ധ സൈനിക വിഭാഗങ്ങൾ ഹജ്ജിെൻറ ഭാഗമായി. ശക്തമായ ചൂട് ഒഴിച്ചാൽ ഇത്തവണ ഹജ്ജ് ഏറെ ആയാസകരമായിരുന്നു.

എല്ലാത്തിനും നേതൃത്വം നൽകാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുഴുസമയവും ഹജ്ജിൽ പങ്കുകൊണ്ടു. വിശുദ്ധ ഭൂമിയിൽ അല്ലാഹുവിെൻറ അതിഥികൾക്ക് സൗദിഭരണകൂടം നൽകുന്ന സേവനങ്ങൾ ഹാജിമാർ സ്നേഹത്തോടെ ഓർക്കുന്നുണ്ട്.

ഹജ്ജ് കർമങ്ങൾക്ക് വിരാമം ആയതോടെ തീർഥാടകര്‍ വിടവാങ്ങൽ ത്വവാഫ് പൂർത്തിയാക്കി വിശുദ്ധ മക്കയോട് വിട പറഞ്ഞുതുടങ്ങി. മദീന സന്ദർശനം നടത്താത്തവർ അത് കൂടി പൂർത്തിയാക്കിയാവും മടങ്ങുക.

#Hajj #ends #today #Pilgrims #bid #farewell #holyMecca

Next TV

Related Stories
#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

Nov 26, 2024 08:59 PM

#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

റൂട്ട് 108 വെള്ളി, ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലും പ്രത്യേക പരിപാടികളുള്ളപ്പോഴും...

Read More >>
#rain | യുഎഇയിൽ മഴയ്ക്ക് സാധ്യത;  മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

Nov 26, 2024 08:55 PM

#rain | യുഎഇയിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

വ്യാഴാഴ്ച രാവിലെ, ദുബായ്, ഷാർജ, മറ്റ് എമിറേറ്റുകൾ എന്നിവയുടെ തീരപ്രദേശങ്ങളിലേയ്ക്കും റാസൽഖൈമയിലേയ്ക്കും മഴ...

Read More >>
#death | നിരവധി തവണ  ഫോണിൽ വിളിച്ചിട്ട് എടുത്തില്ല,  63 കാരൻ  റൂമിൽ   മരിച്ച നിലയിൽ

Nov 26, 2024 05:11 PM

#death | നിരവധി തവണ ഫോണിൽ വിളിച്ചിട്ട് എടുത്തില്ല, 63 കാരൻ റൂമിൽ മരിച്ച നിലയിൽ

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ...

Read More >>
#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

Nov 26, 2024 04:35 PM

#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ...

Read More >>
 #Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി;  മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ

Nov 26, 2024 04:16 PM

#Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി; മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ

​ഉമ്മു സു​ഖൈം, അ​ബു ഹൈ​ൽ, അ​ൽ ബ​റ​ഹ എ​ന്നീ സ്​​ട്രീ​റ്റു​ക​ളി​ലാ​യി 1010 എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ളാ​ണ്​​...

Read More >>
#arrest | അപ്പാർട്ട്മെന്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒരാൾ അറസ്റ്റിൽ

Nov 26, 2024 03:26 PM

#arrest | അപ്പാർട്ട്മെന്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒരാൾ അറസ്റ്റിൽ

അലറി വിളിച്ചുകൊണ്ടായിരുന്നു ഇയാളുടെ പ്രവൃത്തി ചെയ്തതെന്നും ദൃക്സാക്ഷികൾ...

Read More >>
Top Stories










News Roundup