കുവൈത്ത് സിറ്റി: രാജ്യത്ത് കെട്ടിട നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുന്നു. ഫ്ലാറ്റുകളുടെയും താമസയിടങ്ങളുടെയും ഭാഗമായുള്ള അനധികൃത നിർമിതികൾ പൊളിച്ചുനീക്കി ത്തുടങ്ങി.
കെട്ടിടങ്ങളുടെ ബേസ്മെന്റിലുള്ള എല്ലാ നിർമിതികളും ഉടനടി നീക്കം ചെയ്യാൻ അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. നിയമലംഘനം തുടരുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
ഫ്ലാറ്റുകളുടെ ബേസ്മെന്റിലും പാർക്കിങ് ഇടങ്ങളിലും ഗ്ലാസ് ഇട്ട് മറക്കൽ, സ്ഥാപനങ്ങൾ നടത്താനും പരിപാടികൾ നടത്താനുമുള്ള ഹാൾ ആക്കി മാറ്റൽ, സ്റ്റോർ സംവിധാനം ഒരുക്കൽ എന്നിവയെല്ലാം നിയമവിരുദ്ധമാണ്. ഇവ പൊളിച്ചു നീക്കുന്ന നടപടികൾ സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഫ്ലാറ്റുകളോടു ചേർന്ന് സ്ഥാപിച്ച ഷോപ്പുകളും പൊളിച്ചു നീക്കുന്നുണ്ട്. അബ്ബാസിയയിൽ ഇത്തരം ഷോപ്പുകൾ പൊളിച്ചു നീക്കി. പ്രവാസികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിൽ അധികൃതർ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
#kuwait #building #violations