#AbortionLaw | ബലാത്സംഗത്തിന്റെ ഇരകൾക്ക് ഗർഭച്ഛിദ്ര അനുമതി നൽകാൻ യു.എ.ഇയിൽ നിയമം

#AbortionLaw | ബലാത്സംഗത്തിന്റെ ഇരകൾക്ക് ഗർഭച്ഛിദ്ര അനുമതി നൽകാൻ യു.എ.ഇയിൽ നിയമം
Jun 21, 2024 10:24 AM | By VIPIN P V

അബൂദബി: (gccnews.in) ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് യു.എ.ഇയിൽ ഇനി ഗർഭച്ഛിദ്രത്തിന് അനുമതി നൽകും.

ഇത് സംബന്ധിച്ച് യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം സുപ്രധാന നിയമം പ്രഖ്യാപിച്ചു. നിയമവിധേയമായി ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്നതിന് പ്രഖ്യാപിച്ച നിയമങ്ങളുടെ ഭാഗമായാണ് തീരുമാനം.

സ്ത്രീകളുടെ സമ്മതമില്ലാതെ നടന്ന ശാരീരിക ബന്ധത്തിലുണ്ടായ ഗർഭം ഒഴിവാക്കാൻ അനുമതി നൽകുന്നതാണ് യു.എ.ഇയിലെ പുതിയ നിയമം.

ഗർഭധാരണത്തിന് കാരണക്കാരൻ സ്ത്രീയുമായി വിവാഹ ബന്ധത്തിന് യോഗ്യനല്ലാത്ത ബന്ധുവാണെങ്കിലും ഗർഭച്ഛിദ്രത്തിന് അപേക്ഷ നൽകാം.

നിയമവിധേയമായി അബോർഷൻ അനുവദിക്കുന്ന സാഹചര്യങ്ങളിൽ ഇവ കൂടി ഉൾപ്പെടും. നിയമവിധേയ ഗർഭച്ഛിദ്രത്തിനുള്ള അപേക്ഷകൾ പരിശോധിക്കാൻ എല്ലാ എമിറേറ്റിലും പ്രത്യേക വിദഗ്ധസമിതി രൂപീകരിക്കാൻ നേരത്തേ മന്ത്രാലയം നിർദേശം നൽകിയിരുന്നു.

ലൈസൻസ് ഉള്ള ആശുപത്രിയിയിൽ യോഗ്യതയുള്ള വിദഗ്ധർ മാത്രമാണ് ഗർഭച്ഛിദ്രം നടത്തേണ്ടത്.

ഗർഭാവസ്ഥ 120 ദിവസം പിന്നിട്ടാൽ അബോർഷൻ അനുവദിക്കില്ല, ഗർഭച്ഛിദ്രം ഗർഭിണിയുടെ ജീവൻ അപകടത്തിലാക്കുമെങ്കിലും അനുമതി കിട്ടില്ല.

ജീവാപായം ഭയപ്പെടുന്ന അടിയന്തര ഘട്ടങ്ങളിൽ ഭർത്താവിന്റെ അനുമതിയില്ലാതെ സ്ത്രീകൾക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകുന്ന നിയമം ഒക്ടോബറിൽ യു.എ.ഇ പ്രഖ്യാപിച്ചിരുന്നു.

#UAE #Law #Allow #Abortion #RapeVictims

Next TV

Related Stories
#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

Sep 28, 2024 02:07 PM

#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

മന്ത്രാലയത്തില്‍ മൊത്തം ജീവനക്കാര്‍ 35,506 ആണ്. ഇതില്‍ 34,666 പേര്‍...

Read More >>
 #Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

Sep 28, 2024 01:54 PM

#Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

വെറും ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വർണം 300 ദിർഹത്തിലേക്കുള്ള കുതിപ്പിനെ...

Read More >>
#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

Sep 28, 2024 12:31 PM

#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

മറാസീൽ ട്രേഡിങ്ങ് എം.ഡിയും ജീവകാരുണ്യ മേഘലയിലും, സാമൂഹിക സാംസ്കാരിക രംഗത്തും സജീവ...

Read More >>
#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

Sep 27, 2024 10:38 PM

#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് കാ​മ്പ​യി​ന് തു​ട​ക്ക​മി​ടു​ന്ന​ത്....

Read More >>
#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

Sep 27, 2024 10:31 PM

#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ത്തി​ന്...

Read More >>
#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

Sep 27, 2024 08:01 PM

#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

തീരദേശങ്ങളിൽ കടലിലാണ് അധികൃതർ പരിശോധന...

Read More >>
Top Stories