#TenderCoconut | ഖത്തറിൽ കരിക്ക് സൂപ്പർ ഹിറ്റ്; പൊള്ളുന്ന ചൂടിൽ ആശ്വാസം

#TenderCoconut | ഖത്തറിൽ കരിക്ക് സൂപ്പർ ഹിറ്റ്; പൊള്ളുന്ന ചൂടിൽ ആശ്വാസം
Jun 23, 2024 07:48 PM | By VIPIN P V

ദോഹ: (gccnews.in) നാളികേരളത്തിന്‍റെ നാടായ കേരളത്തിൽ മാത്രമല്ല ഖത്തറിലും കരിക്ക് സൂപ്പർ ഹിറ്റാണ്. പൊള്ളുന്ന ചൂടിൽ ആശ്വാസമായി മാറുന്ന കരിക്ക് ഖത്തറിലെ വിപണിയിൽ സജീവമാണ്.

നാട്ടിലെ പോലെയല്ല, രാജ്യാന്തര തലത്തിൽ വിവിധയിടങ്ങളിൽ എത്തിച്ചാണ് ഖത്തറിലെ കരിക്ക് വിതരണം.

വിയറ്റ്‌നാം, തായ്‌ലൻഡ് എന്നിവിടങ്ങളിലേതുണ്ടെങ്കിലും വിപണിയിലെ താരം ശ്രീലങ്കന്‍ കരിക്കാണ്. ശ്രീലങ്കന്‍ കരിക്കുകള്‍ തൊലി കളയാത്തവയാണെങ്കില്‍ തായ്​ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ളവ പുറംതോട് കളഞ്ഞ് ചെത്തിയതാണ് ലഭിക്കുക.

തായ്‌ലൻഡിലെയും വിയറ്റ്‌നാമിന്‍റെയും കരിക്കുകളുടെ രുചിയും സ്വാദും ഒരുപോലെ ആണെങ്കിലും ശ്രീലങ്കയുടേതിന് അല്‍പം കേരള രുചിയുണ്ട്.

കരിക്കിനുള്ളിലെ കാമ്പ് കൊണ്ട് ഉണ്ടാക്കിയ തായ്‌ലൻഡിന്‍റെ പ്രകൃതി ദത്തമായ കരിക്കിന്‍ ജെല്ലിയും വിപണിയിലുണ്ട്.

സഫാരി ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ശ്രീലങ്കന്‍, വിയറ്റ്‌നാം കരിക്കുകള്‍ക്ക് ഒന്നിന് 10 റിയാലില്‍ (ഏകദേശം 229 ഇന്ത്യന്‍ രൂപ) താഴെയാണ് വില.

വാരാന്ത്യ ഓഫറുകളില്‍ എത്തുമ്പോള്‍ വില 4.75-7.00 റിയാലായി (ഏകദേശം 109-160 രൂപ) കുറയാറുമുണ്ട്. തായ്‌ലൻഡില്‍ നിന്നുള്ള കരിക്കുകള്‍ക്ക് പക്ഷേ വില 10 റിയാലിന് മുകളിലാണ്.

കേരളത്തിന്‍റെ ഇളനീര്‍ വിപണിയില്‍ അത്ര സുലഭവുമല്ല. പ്രതിദിനം വിപണിയിൽ വില വ്യത്യാസം അനുഭവപ്പെടുന്നുണ്ട്.

നല്ല പൊള്ളുന്ന ചൂടില്‍ നിന്ന് തിരികെ വീട്ടിലെത്തുമ്പോള്‍ ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളം കുടിക്കുമ്പോഴുള്ള ആരോഗ്യ ഗുണങ്ങളും ഏറെയുണ്ട്.

ഇളനീര്‍ ശരീരത്തിന്‍റെ നിര്‍ജലീകരണം തടയാന്‍ സഹായിക്കും. കരിക്കിനുള്ളിലെ കാമ്പും ആരോഗ്യകരമാണ്.

കരിക്കിന്‍റെ കാമ്പ് കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും.

പക്ഷേ പ്രമേഹമുള്ളവരില്‍ കരിക്ക് വില്ലന്‍ ആണ്. അതുകൊണ്ട് പ്രമേഹബാധിതര്‍ അധികം കരിക്കിന്‍ വെള്ളം കുടിക്കാതിരിക്കുന്നതാണ് നല്ലത്.

#TenderCoconut #SuperHit #Qatar #Relief #scorchingheat

Next TV

Related Stories
#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

Sep 28, 2024 02:07 PM

#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

മന്ത്രാലയത്തില്‍ മൊത്തം ജീവനക്കാര്‍ 35,506 ആണ്. ഇതില്‍ 34,666 പേര്‍...

Read More >>
 #Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

Sep 28, 2024 01:54 PM

#Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

വെറും ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വർണം 300 ദിർഹത്തിലേക്കുള്ള കുതിപ്പിനെ...

Read More >>
#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

Sep 28, 2024 12:31 PM

#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

മറാസീൽ ട്രേഡിങ്ങ് എം.ഡിയും ജീവകാരുണ്യ മേഘലയിലും, സാമൂഹിക സാംസ്കാരിക രംഗത്തും സജീവ...

Read More >>
#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

Sep 27, 2024 10:38 PM

#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് കാ​മ്പ​യി​ന് തു​ട​ക്ക​മി​ടു​ന്ന​ത്....

Read More >>
#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

Sep 27, 2024 10:31 PM

#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ത്തി​ന്...

Read More >>
#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

Sep 27, 2024 08:01 PM

#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

തീരദേശങ്ങളിൽ കടലിലാണ് അധികൃതർ പരിശോധന...

Read More >>
Top Stories

News Roundup