#BahrainMuthappanSevaSangam | കടൽ കടന്നെത്തി മുത്തപ്പൻ; അതിർത്തികൾ താണ്ടി വിശ്വാസികളും

#BahrainMuthappanSevaSangam | കടൽ കടന്നെത്തി മുത്തപ്പൻ; അതിർത്തികൾ താണ്ടി വിശ്വാസികളും
Jun 24, 2024 05:02 PM | By VIPIN P V

മനാമ: (gccnews.in) ഉത്തരകേരളത്തിലെ ആരാധനാമൂർത്തിയായ പറശിനിക്കടവ് മുത്തപ്പൻ കടൽകടന്നെത്തിയപ്പോൾ അത് ബഹ്‌റൈനിലെ കാസർഗോഡ് മുതൽ കന്യാകുമാരി വരെയുള്ള വിശ്വാസികൾക്കും കലാസ്വാദകർക്കും അപൂർവ അനുഭവമായി മാറി.

സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർ വരെ മുത്തപ്പനെ ഒരു നോക്ക് കാണാൻ ബഹ്‌റൈനിൽ എത്തിച്ചേർന്നു.

ബഹ്റൈൻ മുത്തപ്പൻ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് കഴിഞ്ഞ ദിവസം ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് മുത്തപ്പൻ, തിരുവപ്പന തെയ്യക്കോലങ്ങൾ അവതരിപ്പിക്കപ്പെട്ടത്.

പറശിനിക്കടവ് ക്ഷേത്രത്തിൽ നടന്നുവരുന്ന മുത്തപ്പൻ തെയ്യത്തിന്റെ എല്ലാ ആചാര അനുഷ്ഠാന ചടങ്ങുകളോടെയുമാണ് കേരളീയ സമാജത്തിൽ പ്രത്യേകം തയ്യാറാക്കിയ മഠപ്പുര മുറ്റത്ത് മുത്തപ്പനും തിരുവപ്പനയും കെട്ടിയാടിയത്.

മലയാളികൾ ആഘോഷമാക്കിയ കലാരൂപം

വിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനത്തിന്റെയും ഭാഗമായാണ് പറശിനിക്കടവ് മുത്തപ്പൻ കെട്ടിയാടുന്നതെങ്കിലും പ്രവാസികൾ ജാതിമതഭേദമന്യേ ആഘോഷമാക്കിയാണ് മുത്തപ്പനെ സ്വീകരിച്ചത്.

തലേന്നാൾ തന്നെ പ്രത്യേകം തയ്യാറാക്കിയ മഠപ്പുരയ്ക്ക് മുന്നിൽ വൈവിധ്യമാർന്ന ചടങ്ങുകളോടെയും വാദ്യമേളങ്ങളോടെയും കൊടിയേറ്റം നടത്തി.

തുടർന്ന് അടുത്ത ദിവസം അതി രാവിലെ തന്നെ മുഖത്തെഴുത്ത് പൂർത്തിയാക്കി കോലധാരികൾ കിരീടധാരണം നടത്തി. തുടർന്ന് തോറ്റം പാട്ടിന്റെ അകമ്പടിയോടെ മുത്തപ്പനും തിരുവപ്പനയും അരങ്ങിലെത്തി.

രാവിലെ മുതൽ സൗദി അറേബ്യയയിൽ നിന്നടക്കമുള്ള വിശ്വാസികൾ മുത്തപ്പ ദർശനത്തിനായി ബഹ്റൈനിലേക്ക് ഒഴുകുകയായിരുന്നു. ഉച്ചയ്ക്ക് എല്ലാ വിശ്വാസികൾക്കുമായി അന്നദാനവും സംഘാടകർ ഒരുക്കിയിരുന്നു.

കൂടാതെ പറശ്ശിനിക്കടവിൽ നിന്ന് ലഭിക്കുന്ന മുത്തപ്പ പ്രസാദമായ തേങ്ങയും പയറും ചായയും കഴിച്ചാണ് തെയ്യം കാണാൻ എത്തിയവർ മടങ്ങിയത്. വൈകീട്ട് കൊച്ചുകുട്ടികളും സ്ത്രീകളും പങ്കെടുത്ത മനോഹരമായ ഘോഷയാത്രയും നടന്നു.

ഇതോടനുബന്ധിച്ച് സമാജം ബാബുരാജൻ ഹാളിൽ വച്ച് നടന്ന സാംസ്കാരിക പരിപാടിയിൽ ബഹ്‌റൈനിലെ പ്രമുഖരായ വ്യക്തികളും സംബന്ധിച്ചു.

കേരള ഫോക് ലോർ അക്കാദമിയുടെ ഈ വർഷത്തെ ഗുരുപൂജ അവാർഡ് ജേതാവും ഉത്സവത്തിന്റെ മുഖ്യ കോലാധാരിയുമായ രവീന്ദ്രൻ കൊയിലത്തിന് ബഹ്‌റൈൻ ശ്രീ മുത്തപ്പൻ മടപ്പുര ആദരിക്കുകയും ചെയ്തു.

ബഹ്‌റൈനിലെ ജനകീയ ഫൊട്ടോഗ്രാഫർ എന്നറിയപ്പെടുന്ന വള്ളുംപറമ്പത്ത് പണിക്കശ്ശേരി നന്ദകുമാറിന് മടപ്പുര കലാശ്രേഷ്ഠ പുരസ്കാരവും ഫൈസൽ പട്ടാണ്ടിയിലിന് മടപ്പുര സേവാ ശ്രേഷ്ഠ പുരസ്കാരവും നൽകി ആദരിച്ചു.

ഈ വർഷത്തെ സിബിഎസ്ഇ 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ മടപ്പുര കുടുംബാംഗങ്ങളുടെ കുട്ടികളെയും ഈ അവസരത്തിൽ ആദരിച്ചു ബഹ്‌റൈനിൽ 2019ൽ ആരംഭിച്ച മുത്തപ്പൻ മഠപ്പുരയുടെ ഭാഗമായി ഇത് മൂന്നാം തവണയാണ് തിരുവപ്പന മഹോത്സവം ആഘോഷിക്കുന്നത്.

ജാതി മത ഭേദമില്ലാതെ എല്ലാ മലയാളിളും ഈ മഹോത്സവത്തിന്റെ ഭാഗമാകാൻ എത്തിച്ചേർന്നു എന്നതിൽ അതിയായ സന്തോഷമുണ്ടെന്നും സംഘാടകർ പറഞ്ഞു.

#grandfather #crossed #sea #Believers #across #borders

Next TV

Related Stories
#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

Sep 28, 2024 02:07 PM

#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

മന്ത്രാലയത്തില്‍ മൊത്തം ജീവനക്കാര്‍ 35,506 ആണ്. ഇതില്‍ 34,666 പേര്‍...

Read More >>
 #Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

Sep 28, 2024 01:54 PM

#Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

വെറും ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വർണം 300 ദിർഹത്തിലേക്കുള്ള കുതിപ്പിനെ...

Read More >>
#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

Sep 28, 2024 12:31 PM

#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

മറാസീൽ ട്രേഡിങ്ങ് എം.ഡിയും ജീവകാരുണ്യ മേഘലയിലും, സാമൂഹിക സാംസ്കാരിക രംഗത്തും സജീവ...

Read More >>
#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

Sep 27, 2024 10:38 PM

#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് കാ​മ്പ​യി​ന് തു​ട​ക്ക​മി​ടു​ന്ന​ത്....

Read More >>
#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

Sep 27, 2024 10:31 PM

#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ത്തി​ന്...

Read More >>
#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

Sep 27, 2024 08:01 PM

#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

തീരദേശങ്ങളിൽ കടലിലാണ് അധികൃതർ പരിശോധന...

Read More >>
Top Stories