ഉമ്മുൽ ഖുവൈൻ: (gccnews.in) കൊല്ലം കഞ്ഞിവേലി സ്വദേശി റഷീദ് (54) ഉമ്മുൽ ഖുവൈനിലെ ജോലിസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു.
ഓട്ടോ സ്പെയർ പാർട്സ് കമ്പനിയിൽ ജീവനക്കാരനാണ്.
താവോട്ട് വീട് അബ്ദുൽ മജീദിന്റെയും പാത്തുമ്മ ബീവിയുടെയും മകനാണ്. ഷീജയാണ് ഭാര്യ. മകൾ അജ്മി.
ഉമ്മുൽ ഖുവൈൻ ശൈഖ് ഖലീഫ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ത്യൻ അസോസിയേഷൻ, കെ.എം.സി.സി സംഘടനകളുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.
#Expatriate #Malayali #collapsed #died #work