#stabbedcase | ഫോണിലെ ചാറ്റ് കാണിച്ചുകൊടുത്തില്ല, ദുബായിൽ കാമുകനെ കുത്തി യുവതി; 6 മാസം തടവ്

#stabbedcase | ഫോണിലെ ചാറ്റ് കാണിച്ചുകൊടുത്തില്ല, ദുബായിൽ കാമുകനെ കുത്തി യുവതി; 6 മാസം തടവ്
Jun 28, 2024 08:25 PM | By VIPIN P V

ദുബായ്: (gccnews.in) മൊബൈൽ ഫോണിലെ വോയിസ് ചാറ്റ് കാണിച്ചുകൊടുക്കാത്തതിന് കാമുകനെ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച യുവതിക്ക് ആറ് മാസം തടവ്.

ദുബായ് മുറഖബാത്തിലെ ഇരുവരും ഷെയർ ചെയ്തു താമസിക്കുന്ന ഫ്ലാറ്റില്‍ 2022 ഒാഗസ്റ്റ് 20നായിരുന്നു സംഭവം.

തായ്‌ലൻഡ് പൗരനെയാണ് അറബ് യുവതി കുത്തിപ്പരുക്കേൽപ്പിച്ചത്. ഇരുവരും തമ്മിൽ പ്രണയബന്ധത്തിലായിരുന്നുവെങ്കിലും പതിവായി വഴക്കും കൂടിയിരുന്നു.

സംഭവദിവസം അടുക്കളയിൽ മറ്റൊരു സ്ത്രീയുമായി വോയ്‌സ് ചാറ്റിൽ ഏർപ്പെട്ടിരിക്കുന്ന കാമുകനെ യുവതി കാണുകയും ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതികരിക്കാത്തതിനാൽ പരിശോധിക്കാൻ വേണ്ടി ഫോൺ ആവശ്യപ്പെടുകയുമായിരുന്നു.

ഫോൺ കൊടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് യുവതി മൊബൈൽ ഫോൺ ബലമായി പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആ സമയത്ത് കാമുകൻ യുവതിയുടെ മുഖത്ത് അടിച്ചു.

തുടർന്ന് യുവതി അടുക്കളയിൽ നിന്ന് കത്തിയെടുത്ത്, വീണ്ടും അടിച്ചാൽ കുത്തുമെന്ന് കാമുകന് മുന്നറിയിപ്പ് നൽകി. തുടർന്ന് നടന്ന വഴക്കിൽ യുവതി യുവാവിനെ മൂന്ന് തവണ കുത്തുകയായിരുന്നു.

യുവാവ് അടുക്കളയിൽ നിന്ന് ഇറങ്ങിയോടിയെങ്കിലും കുളിമുറിയിൽ വീണു. രക്തം ഒഴുകുന്നത് കണ്ട് ഭയന്നു വിറച്ച യുവതി പൊലീസിൽ വിളിച്ച് വിവരം അറിയിക്കുകയും അയാൾക്ക് വൈദ്യസഹായം തേടുകയും ചെയ്തു.

ഉടൻ സ്ഥലത്തെത്തിയ ആംബുലൻസും പൊലീസും അടിയന്തര ചികിത്സ നൽകി യുവാവിനെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെഞ്ചിൽ രണ്ടും ഇടതു കൈത്തണ്ടയിൽ ഒരു കുത്തുമായിരുന്നു ഏറ്റിരുന്നത്. ആഴത്തിലുള്ളതും ജീവന് ഭീഷണിയുയർത്തുന്നതുമായ നെഞ്ചിലെ മുറിവ് ഉൾപ്പെടെ മൂന്ന് കുത്തുകളേറ്റ യുവാവിന് ഗുരുതരമായ ആന്തരിക രക്തസ്രാവമുണ്ടായതായി ഫോറൻസിക് റിപോർട്ടിൽ പറഞ്ഞു.

ചോദ്യം ചെയ്യലിൽ യുവാവിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാൽ തന്നെ ആക്രമിച്ചപ്പോൾ സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് കുത്തിയതെന്നും യുവതി പറഞ്ഞു. ജഡ്ജിമാരോടും ഇതു തന്നെയായിരുന്നു ആവർത്തിച്ചത്.

തെളിവുകളുടെ അടിസ്ഥാനത്തില്‍ യുവതിയുടെ പ്രവൃത്തികൾ കൊലപാതക ശ്രമത്തിനുപകരം മനഃപൂർവം ശാരീരിക ഉപദ്രവമുണ്ടാക്കുന്നതാണെന്ന് കോടതി കണ്ടെത്തി.

മൂന്ന് തവണ കുത്തിയ ശേഷം യുവതി ആക്രമണം നിർത്തിയെന്നും പൊലീസ് സഹായം തേടിയത് കൊല്ലാനുള്ള ഉദ്ദേശ്യമില്ലായ്മയെ സൂചിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.

ഇതിന്റെ ഫലമായി കൊലപാതകശ്രമമല്ലെന്ന് തെളിഞ്ഞതിനാൽ ആക്രമണം മാത്രമാണ് നടത്തിയതെന്നും കണ്ടെത്തി ആറ് മാസത്തെ തടവിന് കോടതി ശിക്ഷിക്കുകയായിരുന്നു.

#young #woman #stabbed #boyfriend #Dubai #showing #chat #phone #months #imprisonment

Next TV

Related Stories
#death | ഹൃദയാഘാതം: അറുപത്കാരൻ ഒമാനിൽ മരിച്ചു

Jul 2, 2024 10:54 PM

#death | ഹൃദയാഘാതം: അറുപത്കാരൻ ഒമാനിൽ മരിച്ചു

ഐ.സി.എഫിന്‍റെ നേതൃത്വത്തിൽ നടപടികള്‍...

Read More >>
#QatarAirways | ഖത്തർ എയർവേയ്‌സിന് റെക്കോർഡ് ലാഭം; 27 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം

Jul 2, 2024 10:48 PM

#QatarAirways | ഖത്തർ എയർവേയ്‌സിന് റെക്കോർഡ് ലാഭം; 27 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം

സാമ്പത്തിക രംഗത്ത് ഖത്തർ എയർവേയ്‌സ് കൈവരിച്ച നേട്ടം കാര്യക്ഷമവും ആസൂത്രിതവുമായ പ്രവർത്തങ്ങളുടെ നേട്ടമാണെന്നും ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ...

Read More >>
#arrest | റിയാദിൽ സൈനിക യൂണിഫോമുകൾ വ്യാജമായി നിർമിക്കുന്ന സംഘം പിടിയിൽ

Jul 2, 2024 10:15 PM

#arrest | റിയാദിൽ സൈനിക യൂണിഫോമുകൾ വ്യാജമായി നിർമിക്കുന്ന സംഘം പിടിയിൽ

സൈനിക യൂണിഫോം നിര്‍മാണ, വില്‍പന കേന്ദ്രങ്ങളിലെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കാനും നിയമ ലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും പ്രത്യേക...

Read More >>
#maternityleave | ഒമാനില്‍ പ്രസവാവധി പ്രവാസികള്‍ക്കും; അവധി 98 ദിവസം

Jul 2, 2024 08:19 PM

#maternityleave | ഒമാനില്‍ പ്രസവാവധി പ്രവാസികള്‍ക്കും; അവധി 98 ദിവസം

ഇത് സംബന്ധിച്ച് സോഷ്യല്‍ പ്രൊട്ടക‌്ഷന്‍ ഫണ്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉത്തരവ് (നമ്പര്‍ R/10/2024)...

Read More >>
#dubaisummer |  വേനൽ ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസം; തണുത്തവെള്ളവും ഐസ്ക്രീമും ജ്യൂസുകളും വിതരണം ചെയ്തു

Jul 2, 2024 07:48 PM

#dubaisummer | വേനൽ ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസം; തണുത്തവെള്ളവും ഐസ്ക്രീമും ജ്യൂസുകളും വിതരണം ചെയ്തു

ദുബായ്‌യിലെ വിവിധ പ്രദേശങ്ങളിലും ജോലി ചെയ്യുന്നവർക്ക് കാമ്പയിൻ്റെ ഭാഗമായി പാനീയങ്ങൾ വിതരണം...

Read More >>
#heat | ഒമാനില്‍ വരും ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടും; കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്

Jul 2, 2024 07:46 PM

#heat | ഒമാനില്‍ വരും ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടും; കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്

ഫഹൂദ്, ദമ വ താഇന്‍, സമാഇല്‍, ജലഅാന്‍ ബനീ ബൂ അലി, അല്‍ ഖാബില്‍ എന്നീ പ്രദേശങ്ങളില്‍ 46 ഡിഗ്രിക്ക് മുകളില്‍ താപനില...

Read More >>
Top Stories