#Cybercrime | യുഎഇയിലെ സൈബർ ക്രൈം സിൻഡിക്കേറ്റ് തകർത്തു; പിടിയിലാവരിൽ മലയാളികളും തട്ടിപ്പിന്റെ ‘ഓപണിങ് ബാറ്റ്സ്മാന

#Cybercrime  |   യുഎഇയിലെ സൈബർ ക്രൈം സിൻഡിക്കേറ്റ് തകർത്തു; പിടിയിലാവരിൽ മലയാളികളും തട്ടിപ്പിന്റെ ‘ഓപണിങ് ബാറ്റ്സ്മാന
Jun 30, 2024 04:28 PM | By Sreenandana. MT

ദുബായ് :(gccnews.in) യുഎഇയിലെ പ്രധാന സൈബർ ക്രൈം സിൻഡിക്കേറ്റുകൾ അധികൃതർ തകർത്തതായി റിപ്പോർട്ട്. നൂറുകണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്തു, ഇവർ സൈബർ കുറ്റവാളികളാണെന്ന് സംശയിക്കുന്നു.

ഇവരിൽ മലയാളി യുവതീ യുവാക്കളും വിദേശികളുടെ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികളിലെ ജീവനക്കാരും ഉൾപ്പെടെ നൂറോളം ഇന്ത്യക്കാർ ഉണ്ട്. കഴിഞ്ഞ ഞായറാഴ്ച ദുബായ് പൊലീസ് സിഐഡി ഇവരെ അവരുടെ താമസ സ്ഥലങ്ങളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

ഇവർ ഓഫിസ് ജോലികൾ ചെയ്തിരുന്നതാണെങ്കിലും സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്. കുറ്റം ചെയ്തു എന്ന് കണ്ടെത്തിയാൽ ഇവരെ കോടതിയിൽ ഹാജരാക്കുംകസ്റ്റഡിയിലെടുക്കപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആശങ്കയിലാണ്.

സംഭവത്തെക്കുറിച്ച് പൊലീസിൽ നിന്ന് കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ അവർ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് കാര്യങ്ങൾ അവലോകനം ചെയ്യുകയും ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകുകയും ചെയ്തു.

"സംഭവത്തെക്കുറിച്ച് പൊലീസ് ഇതുവരെ കൃത്യമായ വിവരങ്ങൾ നൽകിയിട്ടില്ല. അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രസ്താവനകളും പുറത്തുവന്നിട്ടില്ല"- കസ്റ്റഡിയിലുള്ള ഒരു യുവതിയുടെ ബന്ധു പറഞ്ഞു.

ഈ സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച അജ്മാനിൽ ഏറ്റവും വലിയ റെയ്ഡുകളിലൊന്ന് നടന്നു. നഗരത്തിലെ ഗ്രാൻഡ് മാളിലും സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന നിരവധി റസിഡൻഷ്യൽ ടവറുകളിലും പ്രത്യേക സേന റെയ്ഡ് നടത്തി.

രാത്രി മുഴുവൻ നീണ്ടുനിന്ന ഓപ്പറേഷൻ പുലർച്ചയോടെയാണ് അവസാനിച്ചത്. നൂറുകണക്കിന് പ്രതികളെ പിടികൂടി. കുറ്റകൃത്യങ്ങളിൽ അവരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

അതിൽ ഉൾപ്പെട്ടവരെ പബ്ലിക് പ്രോസിക്യൂട്ടർക്ക് റഫർ ചെയ്യും. "ഓപണിങ് ബാറ്റ്സ്മാന്മാർ" ദുബായ് ലാൻഡിലെ റഹാബ റസിഡൻസസിലാണ് ഏറ്റവും വലിയ റെയ്ഡ് നടന്നത്. ദക്ഷിണേഷ്യക്കാരെ കൂടാതെ, ആഫ്രിക്കക്കാരുൾപ്പെടെ ആയിരക്കണക്കിന് പേരെ സൈബർ സിൻഡിക്കേറ്റുകൾ കസ്റ്റഡിയി ലെടുത്തു. ‌

ടെലിസെയിൽസിൽ ജോലി ചെയ്തിരുന്ന ഇവരെ "ഓപണിങ് ബാറ്റ്സ്മാൻ" എന്നാണ് കമ്പനി ഉടമകൾ വിശേഷിപ്പിച്ചിരുന്നത്. ഇരകളെ ആദ്യം വിളിക്കുന്നതും സംഭാഷണം ആരംഭിക്കുന്നതും ഗൂഗിൾ റിവ്യൂകൾ പോസ്റ്റുചെയ്യുന്നതും യുട്യൂബ് വിഡിയോകൾ ലൈക്ക് ചെയ്യുന്നതും പോലുള്ള ലളിതമായ ജോലികൾ ആളുകളെ ഏൽപ്പിക്കുന്നത് ഇവരായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

#Cyber #​​crime #syndicate #busted #UAE #Among #caught, #Malayalis #opening #batsman' #fraud

Next TV

Related Stories
#wind | ഒമാനിൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത; ജാഗ്രത

Jul 4, 2024 05:18 PM

#wind | ഒമാനിൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത; ജാഗ്രത

ബുറൈമി, ദാഹിറ, ദാഖിലിയ, അൽ വുസ്ത ഗവർണറേറ്റുകളിൽ പൊടി നിറഞ്ഞ അന്തരീക്ഷവും ദൃശ്യപരത കുറയുന്നതും...

Read More >>
#digitalwallet | ഗാർഹിക തൊഴിലാളികൾക്ക് ഇനി ശമ്പളം ഡിജിറ്റൽ വാലറ്റ് വഴി; നടപ്പാക്കുന്നത് അഞ്ച് ഘട്ടങ്ങളിലായി

Jul 4, 2024 04:28 PM

#digitalwallet | ഗാർഹിക തൊഴിലാളികൾക്ക് ഇനി ശമ്പളം ഡിജിറ്റൽ വാലറ്റ് വഴി; നടപ്പാക്കുന്നത് അഞ്ച് ഘട്ടങ്ങളിലായി

ഗാർഹിക തൊഴിലാളി സേവന പ്ലാറ്റ്‌ഫോം (മുസാനിദ്) അധികൃതരാണ് ഇക്കാര്യം...

Read More >>
#deadbody | ആശുപത്രിയിൽനിന്ന് മകന്റേതെന്ന് പറഞ്ഞ് നൽകിയ മൃതദേഹം മറ്റൊരാളുടേത്; അന്വേഷണത്തിന് ഉത്തരവിട്ട് സൗദി ആരോഗ്യവകുപ്പ്

Jul 4, 2024 04:24 PM

#deadbody | ആശുപത്രിയിൽനിന്ന് മകന്റേതെന്ന് പറഞ്ഞ് നൽകിയ മൃതദേഹം മറ്റൊരാളുടേത്; അന്വേഷണത്തിന് ഉത്തരവിട്ട് സൗദി ആരോഗ്യവകുപ്പ്

ഉടൻ മൃതദേഹം ആശുപത്രിയിലേക്ക് തിരിച്ചെത്തിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി ഈസ്‌റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍...

Read More >>
#WorldSiameseDay | നവംബർ 24 ഇനി മുതൽ ലോക സയാമീസ് ദിനം; സൗദി യുടെ മുൻകൈയിൽ ഐക്യരാഷ്ട്ര സഭ തീരുമാനം

Jul 4, 2024 04:22 PM

#WorldSiameseDay | നവംബർ 24 ഇനി മുതൽ ലോക സയാമീസ് ദിനം; സൗദി യുടെ മുൻകൈയിൽ ഐക്യരാഷ്ട്ര സഭ തീരുമാനം

അതിൽനിന്നാണ് 61 ജോഡികളെ കൊണ്ടുവന്ന് വേർപ്പെടുത്തിയത്. ലോകത്താദ്യമായി സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ ശസ്ത്രക്രിയ നടന്ന ദിവസമാണ് നവംബർ...

Read More >>
 #Magnetfound | രണ്ട് വയസുള്ള കുട്ടിക്ക് ശ്വാസം മുട്ടും ഭക്ഷണമിറക്കാൻ കഴിയാത്ത അവസ്ഥയും; വയറിനുള്ളിൽ കണ്ടത് 17 കാന്തങ്ങൾ

Jul 4, 2024 04:16 PM

#Magnetfound | രണ്ട് വയസുള്ള കുട്ടിക്ക് ശ്വാസം മുട്ടും ഭക്ഷണമിറക്കാൻ കഴിയാത്ത അവസ്ഥയും; വയറിനുള്ളിൽ കണ്ടത് 17 കാന്തങ്ങൾ

തുടർന്ന് ജനറൽ അനസ്തേഷ്യ നൽകി കാന്തങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. കാന്തങ്ങൾക്ക് നല്ല ആക‍ർഷണ ശേഷി ഉണ്ടായിരുന്നതിനാൽ അവയെ വേർപ്പെടുത്തി...

Read More >>
#fire | റി​ഫ​യി​ൽ കാ​റി​ന് തീ​പി​ടി​ച്ചു; ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടെന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

Jul 4, 2024 03:47 PM

#fire | റി​ഫ​യി​ൽ കാ​റി​ന് തീ​പി​ടി​ച്ചു; ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടെന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക...

Read More >>
Top Stories

News Roundup