#qatar | പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

#qatar  |  പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍
Jun 30, 2024 07:48 PM | By Sreenandana. MT

ദോഹ:(gccnews.in) ലോ​ക​ത്തെ മി​ക​ച്ച വി​മാ​ന​ക്ക​മ്പ​നി​ക്കു​ള്ള സ്കൈ ​ട്രാ​ക്സ് എ​യ​ര്‍ലൈ​ന്‍ അ​വാ​ര്‍ഡ് നേട്ടത്തിന് പിന്നാലെ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഖത്തര്‍ എയര്‍വേയ്സ്. യാത്രക്കാര്‍ക്കായി 10 ശതമാനം വരെ ടിക്കറ്റ് നിരക്കിളവാണ് എയര്‍ലൈന്‍ പ്രഖ്യാപിച്ചത്.

പരിമിതകാല ഓഫറാണിത്. ജൂ​ൺ 30 വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ക്കാണ് 10 ശ​ത​മാ​നം വരെ ഇ​ള​വ് ല​ഭി​ക്കുക. ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ അ​ടു​ത്ത വ​ര്‍ഷം മാ​ര്‍ച്ച് 31 വ​രെ​യു​ള്ള യാ​ത്ര​ക്കാ​ണ് ഈ ഇ​ള​വ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വു​ക.

ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ വെ​ബ്സൈ​റ്റി​ലൂ​ടെ​യോ ആ​പ്പി​ലൂ​ടെ​യോ സ്കൈ ​ട്രാ​ക്സ് എ​ന്ന പ്രൊ​മോ കോ​ഡ് ഉ​പ​യോ​ഗി​ച്ച് വേണം ടിക്കറ്റ് ബു​ക്ക് ചെ​യ്യാന്‍. ബി​സി​ന​സ് ക്ലാ​സു​ക​ൾ​ക്കും ഇ​ക്കോ​ണ​മി ടി​ക്ക​റ്റു​ക​ൾ​ക്കും നിരക്ക് ഇ​ള​വ് ല​ഭി​ക്കും.അവാർഡ് നേട്ടത്തിൽ യാത്രക്കാര്‍ക്കുള്ള നന്ദി സൂചകമായി 'താങ്ക്യൂ' എന്ന പേരിലാണ് 10% വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന പരിപാടിയിലാണ് ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള 2024 സ്കൈ ട്രാക്സ് വേൾഡ് എയർലൈൻ അവാർഡ് ഖത്തർ എയർവെയ്‌സ് നേടിയത്. ഇത് എട്ടാം തവണയാണ് ഖത്തർ എയർവേയ്സിന് ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള അവാർഡ് ലഭിക്കുന്നത്.

ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള 350 വി​മാ​ന​ക്ക​മ്പ​നി​ക​ളി​ല്‍നി​ന്നാ​ണ് ഖ​ത്ത​ര്‍ എ​യ​ര്‍വേ​സ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഓ​ണ്‍ലൈ​ന്‍ വ​ഴി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ നൂ​റി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന സിം​ഗ​പ്പൂ​ര്‍ എ​യ​ര്‍ലൈ​നി​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കാ​ണ് പി​ന്ത​ള്ളി​യാ​ണ് ഖത്തര്‍ എയര്‍വേയ്സിന്‍റെ നേ​ട്ടം. എ​മി​റേ​റ്റ്സാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തുള്ളത്.

#limited #time #offer #thank #you #award #Airline #10% #discount #ticket #price

Next TV

Related Stories
#AirIndiaExpress | വൈകിപ്പറന്ന് എയർ ഇന്ത്യ എക്സ്പ്രസ്; പരിശീലനം സിദ്ധിച്ച ജീവനക്കാരുടെ കുറവ് 'കാരണം': വ്യാപക പരാതി

Jul 4, 2024 08:04 PM

#AirIndiaExpress | വൈകിപ്പറന്ന് എയർ ഇന്ത്യ എക്സ്പ്രസ്; പരിശീലനം സിദ്ധിച്ച ജീവനക്കാരുടെ കുറവ് 'കാരണം': വ്യാപക പരാതി

എന്നാൽ വിമാനജീവനക്കാരെ പരിശീലിപ്പിക്കുന്നതിലെ സംവിധാനത്തിലെ പരിമിതികൾ മൂലം പരിശീലനം സിദ്ധിച്ച ജീവനക്കാരെ കിട്ടാത്ത...

Read More >>
#wind | ഒമാനിൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത; ജാഗ്രത

Jul 4, 2024 05:18 PM

#wind | ഒമാനിൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത; ജാഗ്രത

ബുറൈമി, ദാഹിറ, ദാഖിലിയ, അൽ വുസ്ത ഗവർണറേറ്റുകളിൽ പൊടി നിറഞ്ഞ അന്തരീക്ഷവും ദൃശ്യപരത കുറയുന്നതും...

Read More >>
#digitalwallet | ഗാർഹിക തൊഴിലാളികൾക്ക് ഇനി ശമ്പളം ഡിജിറ്റൽ വാലറ്റ് വഴി; നടപ്പാക്കുന്നത് അഞ്ച് ഘട്ടങ്ങളിലായി

Jul 4, 2024 04:28 PM

#digitalwallet | ഗാർഹിക തൊഴിലാളികൾക്ക് ഇനി ശമ്പളം ഡിജിറ്റൽ വാലറ്റ് വഴി; നടപ്പാക്കുന്നത് അഞ്ച് ഘട്ടങ്ങളിലായി

ഗാർഹിക തൊഴിലാളി സേവന പ്ലാറ്റ്‌ഫോം (മുസാനിദ്) അധികൃതരാണ് ഇക്കാര്യം...

Read More >>
#deadbody | ആശുപത്രിയിൽനിന്ന് മകന്റേതെന്ന് പറഞ്ഞ് നൽകിയ മൃതദേഹം മറ്റൊരാളുടേത്; അന്വേഷണത്തിന് ഉത്തരവിട്ട് സൗദി ആരോഗ്യവകുപ്പ്

Jul 4, 2024 04:24 PM

#deadbody | ആശുപത്രിയിൽനിന്ന് മകന്റേതെന്ന് പറഞ്ഞ് നൽകിയ മൃതദേഹം മറ്റൊരാളുടേത്; അന്വേഷണത്തിന് ഉത്തരവിട്ട് സൗദി ആരോഗ്യവകുപ്പ്

ഉടൻ മൃതദേഹം ആശുപത്രിയിലേക്ക് തിരിച്ചെത്തിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി ഈസ്‌റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍...

Read More >>
#WorldSiameseDay | നവംബർ 24 ഇനി മുതൽ ലോക സയാമീസ് ദിനം; സൗദി യുടെ മുൻകൈയിൽ ഐക്യരാഷ്ട്ര സഭ തീരുമാനം

Jul 4, 2024 04:22 PM

#WorldSiameseDay | നവംബർ 24 ഇനി മുതൽ ലോക സയാമീസ് ദിനം; സൗദി യുടെ മുൻകൈയിൽ ഐക്യരാഷ്ട്ര സഭ തീരുമാനം

അതിൽനിന്നാണ് 61 ജോഡികളെ കൊണ്ടുവന്ന് വേർപ്പെടുത്തിയത്. ലോകത്താദ്യമായി സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ ശസ്ത്രക്രിയ നടന്ന ദിവസമാണ് നവംബർ...

Read More >>
 #Magnetfound | രണ്ട് വയസുള്ള കുട്ടിക്ക് ശ്വാസം മുട്ടും ഭക്ഷണമിറക്കാൻ കഴിയാത്ത അവസ്ഥയും; വയറിനുള്ളിൽ കണ്ടത് 17 കാന്തങ്ങൾ

Jul 4, 2024 04:16 PM

#Magnetfound | രണ്ട് വയസുള്ള കുട്ടിക്ക് ശ്വാസം മുട്ടും ഭക്ഷണമിറക്കാൻ കഴിയാത്ത അവസ്ഥയും; വയറിനുള്ളിൽ കണ്ടത് 17 കാന്തങ്ങൾ

തുടർന്ന് ജനറൽ അനസ്തേഷ്യ നൽകി കാന്തങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. കാന്തങ്ങൾക്ക് നല്ല ആക‍ർഷണ ശേഷി ഉണ്ടായിരുന്നതിനാൽ അവയെ വേർപ്പെടുത്തി...

Read More >>
Top Stories

News Roundup