Jul 4, 2024 12:13 PM

അബുദാബി: (gccnews.in) ഈ മാസം ചൂട് ഇനിയും ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം).

തെക്കുകിഴക്കൻ കാറ്റ്, ഇന്ത്യയിലെ ന്യൂനമർദം എന്നിവയും യുഎഇ ഉൾപ്പെടെ മേഖലയിലെ ചൂട് കൂട്ടും. എന്നാൽ, ചിലയിടങ്ങളിൽ മഴ ലഭിക്കും. ജൂണിൽ 9 തവണ മഴ പെയ്തിരുന്നു.

രാവിലെയും രാത്രിയും വീശിയടിക്കുന്ന തെക്കുകിഴക്കൻ കാറ്റും പകൽ സമയത്തെ പൊടിപടലങ്ങളോടുകൂടിയ വടക്കൻ കാറ്റും ചൂടിന്റെ കാഠിന്യം കൂട്ടും.

പുലർച്ചെ മൂടൽമഞ്ഞും അനുഭവപ്പെടും. ഇന്നും നാളെയും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.

തെക്കുപടിഞ്ഞാറ് മുതൽ വടക്കുപടിഞ്ഞാറ് വരെ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്ച പൊടി നിറഞ്ഞ അന്തരീക്ഷമായിരിക്കും.

ചൂട് സമയത്ത്, പ്രത്യേകിച്ച് രാവിലെ 10നും വൈകിട്ട് 4നും ഇടയ്ക്കുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നവർ മതിയായ മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.


#Warning #heat #increase #UAE #Chance #duststorm

Next TV

Top Stories