അബൂദബി: (gccnews.in) യു.എ.ഇയിലും ഞായറാഴ്ച ഹിജ്റ പുതുവർഷാരംഭം.
ദുൽഹിജ്ജ മാസം 30 പൂർത്തിയാക്കിയതോടെയാണ് ഹിജ്റ കലണ്ടറിലെ ആദ്യ മാസമായ മുഹർറം ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് സ്ഥിരീകരിച്ചത്.
ശനിയാഴ്ച യു.എ.ഇ ആസ്ട്രോണമി സെന്റർ അബൂദബിയിൽ പുതുവർഷ ചന്ദ്രനെ പകർത്തി ദൃശ്യങ്ങൾ പുറത്തുവിട്ടു.
വൈകീട്ട് മൂന്നുമണിയോടെയാണ് അൽ ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം മങ്ങിയ ചെറു ചന്ദ്രന്റെ ചിത്രം പകർത്തിയത്. 1446ാമത് ഹിജ്റ വർഷത്തിനാണ് ഇതോടെ തുടക്കമാകുന്നത്.
പരമ്പരാഗതമായി ഹിജ്റ വർഷാരംഭം വളരെ സവിശേഷമായാണ് അറബ് സമൂഹം കണക്കാക്കുന്നത്.
ഹിജ്റ വർഷാരംഭത്തോടനുബന്ധിച്ച് ഞായറാഴ്ച രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി ദിനമായിരിക്കുമെന്ന് മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചിരുന്നു.
#Astronomy #Center #starts #HijriNewYear #today #capturing #NewYearMoon