#tax |ശമ്പളത്തിനു നികുതി ഏർപ്പെടുത്താൻ ഒമാൻ; ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യം

#tax |ശമ്പളത്തിനു നികുതി ഏർപ്പെടുത്താൻ ഒമാൻ; ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യം
Jul 18, 2024 11:51 AM | By ADITHYA. NP

ദുബായ് :(gcc.truevisionnews.com)ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ശമ്പളത്തിനു നികുതി ഏർപ്പെടുത്താൻ ഒരുങ്ങി ഒമാൻ. അടുത്ത വർഷം ഇൻകം ടാക്സ് ഏർപ്പെടുത്താനാണ് നീക്കം.

2020ൽ നിയമത്തിന്റെ കരട് തയാറായിരുന്നു. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ശൂറ കൗൺസിൽ കരട് നിയമം സ്റ്റേറ്റ് കൗൺസിലിനു കൈമാറി.

ഭരണകൂടത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനു പിന്നാലെ 2025ൽ നികുതി ഏർപ്പെടുത്താനാണ് നീക്കം. ഭാവിയിൽ മറ്റു ഗൾഫ് രാജ്യങ്ങളിലും ആദായ നികുതി വന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന.

ഒമാൻ മാതൃക മറ്റു രാജ്യങ്ങളും പിന്തുടർന്നേക്കും. വരുമാനത്തിനു നികുതി ഇല്ലെന്നതാണ് പാശ്ചാത്യനാടുകളിൽ നിന്ന് ഗൾഫ് രാജ്യങ്ങളെ വേറിട്ടു നിർത്തുന്നത്.

ഇവിടെ ലഭിക്കുന്ന ശമ്പളം അത്രയും നികുതി നൽകാതെ ഉപയോഗിക്കാം. അതേസമയം, ഇന്ധന വരുമാനത്തിനപ്പുറത്തേക്ക് വരുമാന സ്രോതസ്സുകൾ വികസിപ്പിക്കണമെന്നു രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളെ വർഷങ്ങളായി ഉപദേശിക്കുന്നുണ്ട്.

ഇതിന്റെ ഫലമായി കഴിഞ്ഞ വർഷം 9% കോർപറേറ്റ് നികുതി യുഎഇയിൽ നടപ്പാക്കിയിരുന്നു. എന്നാൽ, ആദായനികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ചു യുഎഇ ചിന്തിക്കുന്നു പോലുമില്ലെന്നാണ് കഴിഞ്ഞ വർഷം ധനമന്ത്രി ഹാജി അൽ ഖൗരി പറഞ്ഞത്.

ഒമാനിൽ നടപ്പാക്കുന്ന നികുതി സ്വദേശികളെയും ഭൂരിപക്ഷം പ്രവാസികളെയും ആദ്യ ഘട്ടത്തിൽ ബാധിക്കില്ലെന്നാണ് സൂചന. 5 – 9 ശതമാനമായിരിക്കും ആദായ നികുതിയായി പിരിക്കുക.

എന്നാൽ, നികുതിക്കുള്ള പ്രവാസികളുടെ വരുമാന പരിധി ഒരു ലക്ഷം ഡോളറും സ്വദേശികൾക്ക് 10 ലക്ഷം ഡോളറുമായിരിക്കുമെന്നാണ് വിവരം.

#Oman #introduce #salary #tax #first #history #Gulf #countries

Next TV

Related Stories
#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

Nov 26, 2024 08:59 PM

#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

റൂട്ട് 108 വെള്ളി, ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലും പ്രത്യേക പരിപാടികളുള്ളപ്പോഴും...

Read More >>
#rain | യുഎഇയിൽ മഴയ്ക്ക് സാധ്യത;  മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

Nov 26, 2024 08:55 PM

#rain | യുഎഇയിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

വ്യാഴാഴ്ച രാവിലെ, ദുബായ്, ഷാർജ, മറ്റ് എമിറേറ്റുകൾ എന്നിവയുടെ തീരപ്രദേശങ്ങളിലേയ്ക്കും റാസൽഖൈമയിലേയ്ക്കും മഴ...

Read More >>
#death | നിരവധി തവണ  ഫോണിൽ വിളിച്ചിട്ട് എടുത്തില്ല,  63 കാരൻ  റൂമിൽ   മരിച്ച നിലയിൽ

Nov 26, 2024 05:11 PM

#death | നിരവധി തവണ ഫോണിൽ വിളിച്ചിട്ട് എടുത്തില്ല, 63 കാരൻ റൂമിൽ മരിച്ച നിലയിൽ

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ...

Read More >>
#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

Nov 26, 2024 04:35 PM

#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ...

Read More >>
 #Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി;  മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ

Nov 26, 2024 04:16 PM

#Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി; മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ

​ഉമ്മു സു​ഖൈം, അ​ബു ഹൈ​ൽ, അ​ൽ ബ​റ​ഹ എ​ന്നീ സ്​​ട്രീ​റ്റു​ക​ളി​ലാ​യി 1010 എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ളാ​ണ്​​...

Read More >>
#arrest | അപ്പാർട്ട്മെന്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒരാൾ അറസ്റ്റിൽ

Nov 26, 2024 03:26 PM

#arrest | അപ്പാർട്ട്മെന്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒരാൾ അറസ്റ്റിൽ

അലറി വിളിച്ചുകൊണ്ടായിരുന്നു ഇയാളുടെ പ്രവൃത്തി ചെയ്തതെന്നും ദൃക്സാക്ഷികൾ...

Read More >>
Top Stories

News Roundup