#greencity | സൗദി തലസ്ഥാന നഗരം ഇനി അടിമുടി പച്ചപ്പണിയും; രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ പേരിൽ പുതിയ പാർക്ക് വരുന്നു

#greencity | സൗദി തലസ്ഥാന നഗരം ഇനി അടിമുടി പച്ചപ്പണിയും; രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ പേരിൽ പുതിയ പാർക്ക് വരുന്നു
Jul 28, 2024 07:31 AM | By Athira V

റിയാദ്: സൗദി തലസ്ഥാന നഗരം ഇനി അടിമുടി പച്ചപ്പണിയും. നഗരത്തിലെ ഏറ്റവും പുതിയ ഉദ്യാനമായി രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ പേരിൽ പുതിയ പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

മരുഭൂമിയാൽ ചുറ്റപ്പെട്ട റിയാദ് നഗരത്തെ പച്ചപ്പണിയിക്കാനുള്ള പദ്ധതിയായ ‘ഗ്രീൻ റിയാദി’ന്റെ ഭാഗമായാണ് റിയാദ് റോയൽ കമീഷൻ വിശാലമായ ഈ പാർക്ക് നിർമിക്കുന്നത്.

നഗരത്തിന്റെ വടക്കുഭാഗത്താണ് നിർദ്ദിഷ്ട സ്ഥലം. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം പാർക്കിന് അബ്ദുൽ അസീസ് രാജാവിന്റെ പേര് നൽകാൻ സൽമാൻ രാജാവാണ് ഉത്തരവിട്ടത്.

ഏകദേശം 43 ലക്ഷം ചതുരശ്ര മീറ്റർ വലിപ്പമുള്ള പാർക്കിന്റെ നിർമാണം പൂർത്തിയാക്കാൻ 36 മാസമെടുക്കും. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്തവളം, അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റി, നോർത്ത് റെയിവേ സ്റ്റേഷൻ എന്നിവയുടെ അടുത്താണ് ഈ പാർക്ക്. നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും എളുപ്പത്തിൽ എത്തിച്ചേരാനാകുന്ന സ്ഥലമാണിത്.

നാല് അന്താരാഷ്ട്ര കമ്പനികൾ അവതരിപ്പിച്ച നിരവധി ഡിസൈനുകളിൽ നിന്നാണ് പാർക്കിന് അനുയോജ്യമായ ഡിസൈൻ തെരഞ്ഞെടുത്തത്. പ്രാദേശിക പരിസ്ഥിതിയോട് ഇണങ്ങുന്ന രൂപകൽപനയിലാണ് പാർക്ക് ഒരുങ്ങുക. ഒരു ബൊട്ടാണിക്കൽ ഗാർഡനാണ് പാർക്കിന്റെ ഹൃദയം.

മധ്യഭാഗത്ത് രണ്ട് ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തീർണത്തിൽ നിർമിക്കുന്ന ഗാർഡനിൽ ഇരുന്നൂറിലധികം സസ്യലതാദികൾ നട്ടുപ്പിടിപ്പിക്കും. മൊത്തം 11 കിലോമീറ്ററിലധികം നീളമാണ് പൂന്തോട്ടത്തിനുണ്ടാവുക. കൂടാതെ നിരവധി തടാകങ്ങളുമുണ്ടാവും.

വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളും രണ്ട് കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ഒരു നടപ്പാതയും പാർക്കിനുള്ളിലുണ്ടാവും. മൊത്തം വിസ്തൃതിയുടെ 65 ശതമാനം വരെ മരങ്ങളാൽ തണലുള്ള പ്രദേശങ്ങളായി വനവത്കരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

റിയാദ് നഗരത്തിന്റെ പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്ന, ശ്രദ്ധാപൂർവം തെരഞ്ഞെടുത്ത 20 ലക്ഷത്തിലധികം മരങ്ങളും കുറ്റിച്ചെടികളുമാണ് പാർക്കിൽ നട്ടുപിടിപ്പിക്കുക. റീസൈക്കിൾ ചെയ്ത വെള്ളമാണ് പാർക്കിന് വേണ്ടി ഉപയോഗിക്കുക. എല്ലാ പ്രായക്കാർക്കും ദിവസം മുഴുവൻ ആരോഗ്യകരമായ ഹൈക്കിങ് അനുഭവം നൽകുന്നതിനുള്ള സ്ഥലവുമുണ്ട്.

കാൽനടയാത്രക്കാർക്കും ഓട്ടത്തിനും സൈക്കിൾ സവാരിക്കുമായി രൂപകൽപ്പന ചെയ്ത മരങ്ങൾ നിറഞ്ഞ പാതകളുമുണ്ടാവും. ഹരിത ടെറസുകൾ, ചത്വരങ്ങൾ, വിവിധ പരിപാടികൾക്കായുള്ള തിയേറ്ററുകൾ, റെസ്റ്റോറൻറുകൾ, വിവിധ വിനോദ പ്രവർത്തനങ്ങൾ എന്നിവയും പാർക്കിലുണ്ടാവും. ‘ഗ്രീൻ റിയാദ്’ പദ്ധതിക്ക് കീഴിൽ നിരവധി പ്രധാന പാർക്കുകളുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇതിനകം ആരംഭിച്ചത്.

നഗരത്തിനുള്ളിലെ ഉറൂബ, മുനിസിയ, ഖാദിസിയ, റിമാൽ തുടങ്ങിയ പാർക്കുകൾ ഇതിൽ പ്രധാനപ്പെട്ടതാണ്. കൂടാതെ നിരവധി താഴ്‌വരകളുടെയും അവയുടെ പോഷക തടാകകളുടെയും വനവത്കരണം, കിങ് സൽമാൻ റോഡ്, കിങ് ഖാലിദ് റോഡ് എന്നിവയുടെ ഓരങ്ങളിലും ചത്വരങ്ങളിലും മരങ്ങൾ നട്ടുപിടിപ്പിക്കുക, പൂന്തോട്ടങ്ങൾ നിർമിക്കുക, മരങ്ങൾ നിറഞ്ഞ നടപ്പാതകൾ, കാൽനട നടപ്പാതകൾ എന്നിവയാണ് ഇതിനകം നടപ്പാക്കിയ ഗ്രീൻ റിയാദിന്റെ ഭാഗമായ പദ്ധതികൾ.

പള്ളികൾ, സ്കൂളുകൾ, പാർക്കിങ് സ്ഥലങ്ങൾ, മന്ത്രാലയങ്ങൾ, സർവ്വകലാശാലകൾ തുടങ്ങിയവയുടെ കെട്ടിടങ്ങളുടെ ചുറ്റുപാടുകളിലും വനവൽക്കരണം നടപ്പാക്കിയിട്ടുണ്ട്. നഗരത്തിലുടനീളം മൊത്തം 1,350 കിലോമീറ്റർ നീളത്തിൽ ജലസേചന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രതിവർഷം 30 ലക്ഷം മരങ്ങളും കുറ്റിച്ചെടികളും മണ്ണ് കവറുകളും ഉൽപ്പാദിപ്പിക്കുന്നതിന് നഴ്സറികൾ പ്രവർത്തിക്കുന്നുണ്ട്.

#new #initiative #name #founder #saudiarabia #capital #city #riyadh #make #greencity

Next TV

Related Stories
'പൊൻപിറ കണ്ടു' , ഒമാനൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും നാളെ ചെറിയ പെരുന്നാൾ

Mar 29, 2025 08:57 PM

'പൊൻപിറ കണ്ടു' , ഒമാനൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും നാളെ ചെറിയ പെരുന്നാൾ

ഒമാനിൽ തിങ്കളാഴ്ചയാണ് പെരുന്നാൾ. മക്കയിൽ പെരുന്നാൾ നമസ്‌കാരം രാവിലെ...

Read More >>
യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

Mar 29, 2025 08:47 PM

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

ദുബായിലുടനീളമുള്ള 680ലേറെ പള്ളികളിലും പ്രാർഥന രാവിലെ 6.30ന് ആരംഭിക്കും. ഷാർജ നഗരത്തിലും ഹംറിയ പ്രദേശത്തും രാവിലെ 6.28 നായിരിക്കും പെരുന്നാൾ...

Read More >>
മക്കയിൽ നോമ്പ് മുറിക്കുന്നത് ഈ പാനീയം നുകർന്ന്, റമദാനിൽ വിതരണം ചെയ്യുന്നത് 400 ലിറ്റർ സൗദി കോഫിയെന്ന് അധികൃതർ

Mar 12, 2025 09:02 PM

മക്കയിൽ നോമ്പ് മുറിക്കുന്നത് ഈ പാനീയം നുകർന്ന്, റമദാനിൽ വിതരണം ചെയ്യുന്നത് 400 ലിറ്റർ സൗദി കോഫിയെന്ന് അധികൃതർ

അൽ ഹുദൈബിയ അസോസിയേഷൻ ഫോർ ഹ്യുമാനിറ്റേറിയൻ സർവീസസിന്റെ നേതൃത്വത്തിൽ ബദ്ർ സെന്ററാണ് ഈ പദ്ധതി...

Read More >>
 ആ​ഘോഷത്തിൽ മുങ്ങി യുഎഇ; നിരത്തുകളിൽ അലങ്കാര വിളക്കുകൾ, തെരുവുകൾ സജീവം

Mar 6, 2025 04:13 PM

ആ​ഘോഷത്തിൽ മുങ്ങി യുഎഇ; നിരത്തുകളിൽ അലങ്കാര വിളക്കുകൾ, തെരുവുകൾ സജീവം

ഷോപ്പിങ്ങിനും മറ്റുമായി തെരുവുകളിൽ എത്തുന്നത് ദിവസവും നിരവധി...

Read More >>
പു​തു​മ​ക​ളോ​ടെ അ​ബ്ര; ഇ​നി 24 പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാം

Feb 18, 2025 08:25 PM

പു​തു​മ​ക​ളോ​ടെ അ​ബ്ര; ഇ​നി 24 പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാം

സമുദ്ര സുരക്ഷാ ചട്ടങ്ങൾക്കായുള്ള ഗൾഫ് നിലവാര പരിശോധനാ സർട്ടിഫിക്കറ്റുകൾ ആർ‌ടി‌എ നേടിയിട്ടുണ്ട്....

Read More >>
പലചരക്ക് കടകളിൽ പുകയില വേണ്ട; സൗദിയിൽ പുതിയ നിയമം വരുന്നു

Feb 12, 2025 03:33 PM

പലചരക്ക് കടകളിൽ പുകയില വേണ്ട; സൗദിയിൽ പുതിയ നിയമം വരുന്നു

ഹോം ഡെലിവറി നടത്തുന്നവർക്ക് ഇതിനായുള്ള അനുമതി ഉണ്ടായിരിക്കണം. ജീവനക്കാർക്ക് പകർച്ചവ്യാധികൾ ഉണ്ടാകരുത്. രോഗലക്ഷണങ്ങൾ കണ്ടാൽ ജീവനക്കാരെ ജോലിയിൽ...

Read More >>
Top Stories










News Roundup






Entertainment News