#mpox | ഖത്തർ എംപോക്സ് കേസുകളിൽ നിന്ന് മുക്തമെന്ന് ആരോഗ്യ മന്ത്രാലയം; രാജ്യം ജാഗ്രതയില്‍

#mpox | ഖത്തർ എംപോക്സ് കേസുകളിൽ നിന്ന് മുക്തമെന്ന് ആരോഗ്യ മന്ത്രാലയം; രാജ്യം ജാഗ്രതയില്‍
Aug 16, 2024 10:39 PM | By VIPIN P V

ദോഹ: (gcc.truevisionnews.com) ഖത്തർ എംപോക്സ് കേസുകളിൽ നിന്ന് മുക്തമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.

കേസുകൾ നേരത്തേ കണ്ടെത്തുന്നതിന് നിരീക്ഷണം ഉൾപ്പെടെയുള്ള കാര്യക്ഷമായ നടപടികൾ സ്വീകരിച്ചതായും ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി.

ലോകാരോഗ്യ സംഘടന എംപോക്‌സ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത്തരം പ്രതികരണം നടത്തിയത്.

രാജ്യത്തെ പൊതു-സ്വകാര്യ ആരോഗ്യ മേഖല ഇതിനെ പ്രതിരോധിക്കുന്നതിൽ പൂർണ ജാഗ്രതയിലാണ്.

സംശയിക്കപ്പെടുന്നതോ സ്ഥിരീകരിച്ചതോ ആയ കേസുകൾ റിപ്പോർട്ട്‌ ചെയ്താൽ അത് കൈകാര്യം ചെയ്യാനുള്ള മുഴുവൻ ഒരുക്കങ്ങളും മന്ത്രാലയം നടത്തിയതായും അധികൃതർ അറിയിച്ചു.

എംപോക്സുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്ഥിതിഗതികളും ആരോഗ്യ മന്ത്രാലയം നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്.

രോഗബാധിത രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്നവരിൽ എംപോക്സ് കേസുകൾ ഇല്ലെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

മധ്യവേനലവധി കഴിഞ്ഞ് ആഫ്രിക്കൻ മേഖലയിൽ നിന്നുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി പേർ ഖത്തറിലേക്ക് തിരിച്ചെത്തുന്ന സന്ദർഭം കൂടിയാണ് ഇപ്പോൾ.

അതുകൊണ്ടുതന്നെ ഖത്തർ ആരോഗ്യമന്ത്രാലയം രോഗം കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.

ആഫ്രിക്കൻ മേഖലയിലെ രാജ്യങ്ങളിലേക്ക് അടുത്തിടെ യാത്ര ചെയ്യുകയോ വൈറസ് ബാധിച്ച ഒരാളുമായി അടുത്ത ബന്ധം പുലർത്തുകയോ ചെയ്തവരിലാണ് രോഗം പൊതുവേ കണ്ടുവരുന്നത്.

കിഴക്കൻ, മധ്യ ആഫ്രിക്കയിലെ രോഗബാധിത പ്രദേശങ്ങളിൽ കേസുകളുടെ ദ്രുതഗതിയിലുള്ള വർധനവ് കാരണം ലോകാരോഗ്യ സംഘടന എംപോക്സ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും ഖത്തർ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

#Ministry #Health #says #Qatar #free #mpox #cases #country #alert

Next TV

Related Stories
#farooqyusafalmoyadhu | മലയാളികൾക്ക്  അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ വ്യവസായി ഫറൂഖ് യൂസഫ് അൽമൊയായദ്  വിടവാങ്ങി

Nov 27, 2024 03:22 PM

#farooqyusafalmoyadhu | മലയാളികൾക്ക് അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ വ്യവസായി ഫറൂഖ് യൂസഫ് അൽമൊയായദ് വിടവാങ്ങി

മലയാളികൾക്ക് അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ ഫറൂഖ് യൂസഫ് അൽമൊയായദ് (80) അന്തരിച്ചു....

Read More >>
#arrest |  ഷോപ്പിങ് മാളിൽ കറങ്ങി നടക്കും, തിരക്കിൽ തനിസ്വരൂപം പുറത്തുവരും;  പരാതിക്ക് പിന്നാലെ പ്രവാസിയെ പൊക്കി കുവൈത്ത് പൊലീസ്

Nov 27, 2024 01:15 PM

#arrest | ഷോപ്പിങ് മാളിൽ കറങ്ങി നടക്കും, തിരക്കിൽ തനിസ്വരൂപം പുറത്തുവരും; പരാതിക്ക് പിന്നാലെ പ്രവാസിയെ പൊക്കി കുവൈത്ത് പൊലീസ്

മോശം ആംഗ്യങ്ങൾ കാണിച്ചതിന് സാല്‍വ ഡിറ്റക്ടീവുകള്‍ ശനിയാഴ്ചയാണ് അറബ് പ്രവാസിയെ അറസ്റ്റ്...

Read More >>
#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

Nov 26, 2024 08:59 PM

#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

റൂട്ട് 108 വെള്ളി, ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലും പ്രത്യേക പരിപാടികളുള്ളപ്പോഴും...

Read More >>
#rain | യുഎഇയിൽ മഴയ്ക്ക് സാധ്യത;  മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

Nov 26, 2024 08:55 PM

#rain | യുഎഇയിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

വ്യാഴാഴ്ച രാവിലെ, ദുബായ്, ഷാർജ, മറ്റ് എമിറേറ്റുകൾ എന്നിവയുടെ തീരപ്രദേശങ്ങളിലേയ്ക്കും റാസൽഖൈമയിലേയ്ക്കും മഴ...

Read More >>
#death | നിരവധി തവണ  ഫോണിൽ വിളിച്ചിട്ട് എടുത്തില്ല,  63 കാരൻ  റൂമിൽ   മരിച്ച നിലയിൽ

Nov 26, 2024 05:11 PM

#death | നിരവധി തവണ ഫോണിൽ വിളിച്ചിട്ട് എടുത്തില്ല, 63 കാരൻ റൂമിൽ മരിച്ച നിലയിൽ

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ...

Read More >>
#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

Nov 26, 2024 04:35 PM

#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ...

Read More >>
Top Stories










News from Regional Network