മക്ക:(gcc.truevisionnews.com)മക്കയിലെ റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പുത്തൻ സാങ്കേതിക വിദ്യ. സാറ്റലൈറ്റും ഡിജിറ്റൽ ടെക്‌നോളജിയും ഉപയോഗിച്ച് റോഡുകളിലെ അപാകതകൾ നേരത്തേ കണ്ടെത്തി അറ്റകുറ്റപ്പണികൾ നടത്തുന്നതിലൂടെ യാത്രക്കാർക്ക് സുരക്ഷിതവും വേഗതയേറിയതുമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം.
പുതിയ സംവിധാനത്തിൽ ഉപഗ്രഹങ്ങളിലൂടെ ലേസർ സ്‌കാനർ ഉപയോഗിച്ച് റോഡുകളുടെ നിലവിലെ അവസ്ഥ, ആവശ്യമായ അറ്റകുറ്റപ്പണികൾ തുടങ്ങിയ വിവരങ്ങൾ കൃത്യമായി ശേഖരിക്കും.
വാഹനത്തിൽ ഘടിപ്പിച്ച ഈ സംവിധാനം റോഡിലൂടെ യാത്ര ചെയ്യുന്നതിനിടയിൽ തന്നെ വിവരങ്ങൾ ശേഖരിക്കുകയും ഡിജിറ്റൽ രൂപത്തിൽ സംഭരിക്കുകയും ചെയ്യും.
ഈ പുതിയ സംവിധാനത്തിന്‍റെ പ്രധാന നേട്ടം റോഡിലെ അപാകതകൾ നേരത്തേ കണ്ടെത്താൻ സാധിക്കുമെന്നതാണ്. ഇത് അപകട സാധ്യത കുറയ്ക്കുന്നതിനും റോഡ് നിർമാണത്തിന് ആവശ്യമായ ചെലവ് കുറയ്ക്കുന്നതിനും സഹായിക്കും.
കൂടാതെ, റോഡുകളുടെ ഗുണനിലവാരം നിരന്തരം നിരീക്ഷിക്കാനും ഇത് സാധ്യമാക്കും. നടപ്പാതകളും ഈ പുതിയ സംവിധാനത്തിലൂടെ നവീകരിക്കും.
ഇത് കാൽനടയാത്രക്കാർക്ക് സുരക്ഷിതവും സുഖകരവുമായ അനുഭവം നൽകും.
റോഡുകളുടെ പ്രവർത്തനം തടസപ്പെടുത്താതെ തന്നെ പുതിയ സംവിധാനത്തിലൂടെ വിവര ശേഖരണം സാധ്യമാവുമെന്നും അധികൃതർ അറിയിച്ചു.
#new #technology #ensure #quality #roads #makkah