ദുബായ്: (gcc.truevisionnews.com)അൽ സഫാ 1 സ്കൂൾ കോംപ്ലക്സിനോട് അനുബന്ധിച്ച് 4 പ്രധാന മേഖലകളിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തി ആർടിഎ.
കാൽനട യാത്രക്കാരുടെ ക്രോസിങ്ങുകളുടെ എണ്ണവും ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ എണ്ണവും വർധിപ്പിച്ചു. റോഡ് ഉപയോഗിക്കുന്നവർക്ക് ഉപകാരപ്പെടുന്ന മാറ്റങ്ങളാണ് വരുത്തിയത്.
60000 വീടുകൾ, സ്കൂളുകളിലെത്തുന്ന വിദ്യാർഥികൾ എന്നിവർക്ക് നവീകരണത്തിന്റെ ഗുണം ലഭിക്കും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് അൽ ഹാദിഖ റോഡിലേക്കു തിരിയുന്ന ഭാഗത്ത് പുതിയ 255 മീറ്റർ നീളത്തിൽ പുതിയ ലെയ്ൻ വന്നു.
സർവീസ് റോഡിലേക്കുള്ള പ്രവേശനം ഇത് കൂടുതൽ എളുപ്പമാക്കും. അൽ സഫ സ്കൂൾ, അൽ ഇത്തിഹാദ് സ്കൂൾ എന്നിവിടങ്ങളിൽ പുതിയതായി 22 പാരലൽ പാർക്കിങ്ങും നിർമിച്ചു.
കുട്ടികളുടെ പിക് അപ്, ഡ്രോപ് ഓഫ് സമയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. 19 സ്ട്രീറ്റിൽ നിന്ന് അൽവാസൽ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് വീതി കുട്ടി.
ഇവിടെ 330 മീറ്റർ നീളത്തിൽ പുതിയ ലെയ്ൻ വന്നു. ഇവിടെ നിന്ന് ഇടത്തോട്ടു തിരിയാനുള്ള ലെയ്നുകളുടെ എണ്ണം ഒന്നാക്കി. ജുമൈറ കോളജിനു മുന്നിൽ പുതിയതായി 18 പാർക്കിങ്ങുകളും വന്നു.
അൽ വാസൽ സ്ട്രീറ്റിൽ പുതിയതായി ഒരു യു ടേൺ കൂടി വന്നു. ഇവിടെ ട്രാഫിക് സിഗ്നലും വഴിയാത്രക്കാർക്കുള്ള ക്രോസിങ്ങും സ്ഥാപിച്ചു.
#rta #completes #traffic #improvements #four #locations #al #safa #1#school #complex