---
title: "#mangaffire | മ​ൻ​ഗ​ഫ് തീ​പി​ടി​ത്തം; പ്ര​തി​ക​ൾ​ക്ക് ജാ​മ്യം"
english_title: "#mangaf #fire #bail #for #the #accused"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230152/mangaf-fire-bail-for-the-accused"
published_at: "2024-08-22T09:21:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6b5dd73e7f_mungaf_fire.jpg"
keywords: []
---

# #mangaffire | മ​ൻ​ഗ​ഫ് തീ​പി​ടി​ത്തം; പ്ര​തി​ക​ൾ​ക്ക് ജാ​മ്യം

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **മ​ൻ​ഗ​ഫ് തീ​പി​ടി​ത്ത കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം.

## Article Content

**കു​വൈ​ത്ത് സി​റ്റി: **മ​ൻ​ഗ​ഫ് തീ​പി​ടി​ത്ത കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം.

ഒ​രു കു​വൈ​ത്ത് പൗ​ര​നും മൂ​ന്ന് ഇ​ന്ത്യ​ക്കാ​രും നാ​ല് ഈ​ജി​പ്തു​കാ​രും അ​ട​ങ്ങു​ന്ന കേ​സി​ലെ എ​ട്ട് പ്ര​തി​ക​ളെ 300 ദീനാ​ർ വീ​തം ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കാ​ൻ ഡി​റ്റ​ൻ​ഷ​ൻ റി​ന്യൂ​വ​ൽ ജ​ഡ്ജി വി​ധി​ച്ചു.

സം​ഭ​വ​ത്തി​ൽ ക്രി​മി​ന​ൽ ഉ​ദ്ദേ​ശ്യം ക​ണ്ടെ​ത്താ​ത്ത​തി​നാ​ലാ​ണ് ജാ​മ്യം.

അ​തേ​സ​മ​യം, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​മെൻറ് ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന് വി​ട്ട​താ​യി അ​റ​ബ് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

കു​റ്റാ​രോ​പി​ത​രാ​യ എ​ല്ലാ ക​ക്ഷി​ക​ളെ​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ചോ​ദ്യം ചെ​യ്തി​രു​ന്നു.

മ​ല​യാ​ളി​ക​ള​ട​ക്കം 49 പേ​ർ​ക്ക് തീ​പി​ടി​ത്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230152/mangaf-fire-bail-for-the-accused)