കുവൈത്ത് സിറ്റി: (gcc.truevisionnews.com) വേനലവധിക്ക് ശേഷം കുവൈത്തിലേക്ക് മടങ്ങുന്നതിനായി വിമാനത്താവളത്തിലേയ്ക്കുള്ള യാത്രാമധ്യേ ഇന്ത്യൻ അധ്യാപകനെ തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും അടങ്ങിയ ബാഗ് തട്ടിയെടുത്തു.
കുവൈത്ത് അഹമ്മദ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂളിലെ ഇംഗ്ലിഷ് അധ്യാപകനായ ഉത്തർപ്രദേശ് സ്വദേശിയാണ് അക്രമത്തിനിരയായത്.
ഉത്തർപ്രദേശിലെ ഗ്രാമത്തില്‍ നിന്ന് ടാക്‌സിയില്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യവേ ബൈക്കിലെത്തിയ രണ്ട് പേര്‍ തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൈവശം ഉണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇദ്ദേഹത്തിന്‍റെ കൂടെ കുവൈത്തിലേക്ക് വരാനായി വിമാനത്താവളത്തില്‍ കാത്തു നിന്ന സഹ അധ്യപകനാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, ലാപ്‌ടോപ് അടക്കമുള്ള സാധനങ്ങളാണ് അപഹരിക്കപ്പെട്ടത്. ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്നതിനാൽ കുവൈത്ത് സിവില്‍ ഐഡി മോഷ്ടക്കാൾ കൊണ്ടുപോയില്ല.
ഈ മാസം 24-ന് സ്‌കൂളില്‍ സ്റ്റാഫ് മീറ്റിങ്ങിന് എത്താനായി തലേന്ന് പുറപ്പെട്ടതാണ് അധ്യാപകന്‍.
യാത്ര മുടങ്ങിയതോടെ ഇദ്ദേഹം വീട്ടിലേക്ക് മടങ്ങി. പൊലീസിൽ പരാതിപ്പെട്ടതനുസരിച്ച് അന്വേഷണം നടക്കുന്നു.
#teacher #threatened #gun #bag #containing #passport #certificates #stolen