#MunicipalMinistry | ടി​ഷ്യൂ ഈ​ന്ത​പ്പ​ന തൈക​ളു​മാ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം

#MunicipalMinistry | ടി​ഷ്യൂ ഈ​ന്ത​പ്പ​ന തൈക​ളു​മാ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം
Sep 10, 2024 08:11 AM | By Jain Rosviya

ദോ​ഹ: (gcc.truevisionnews.com)ഈ​ന്ത​പ്പ​ന​ക​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന പു​തു സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി അ​ര​ല​ക്ഷ​ത്തി​ലേ​റെ തൈ​ക​ൾ വി​ക​സി​പ്പി​ച്ച് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം.

ഗു​ണ​നി​ല​വാ​ര​മു​ള്ള പ്രാ​ദേ​ശി​ക ഈ​ന്ത​പ്പ​ഴ ഉ​ൽ​പാ​ദ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ കാ​ർ​ഷി​ക ഗ​വേ​ഷ​ണ വി​ഭാ​ഗം ടി​ഷ്യു ക​ൾ​ച​ർ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ 28,000 ഈ​ന്ത​പ്പ​ന​ത്തൈ​ക​ൾ ഉ​ൽ​പാ​ദി​പ്പി​ച്ച​ത്.

ക​ർ​ഷ​ക​ർ​ക്കും ഫാ​മു​ക​ൾ​ക്കും ചു​രു​ങ്ങി​യ വി​ല​യ്ക്ക് ഈ​ന്ത​പ്പ​ന​ത്തൈ​ക​ൾ വി​ൽ​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​ല്ല ജ​നി​ത​ക ഗു​ണ​ങ്ങ​ളും ഉ​യ​ർ​ന്ന ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യും സ​വി​ശേ​ഷ​വു​മാ​യ ഈ​ന്ത​പ്പ​ന​ത്തൈ​ക​ൾ ടി​ഷ്യു ക​ൾ​ച​റി​ലൂ​ടെ ഉ​ൽ​പാ​ദി​പ്പി​ച്ച് വി​പ​ണി​യു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും ആ​വ​ശ്യം നി​റ​വേ​റ്റു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഖ​നീ​സി, ഷി​ഷി, ബ​ർ​ഹി തു​ട​ങ്ങി​യ പ്ര​മു​ഖ ഈ​ന്ത​പ്പ​ന​ക​ളു​ടെ തൈ​ക​ളാ​ണ് ടി​ഷ്യു ക​ൾ​ച​റി​ലൂ​ടെ ഉ​ൽ​പാ​ദി​പ്പി​ച്ച​തെ​ന്ന് കാ​ർ​ഷി​ക ഗ​വേ​ഷ​ണ വ​കു​പ്പ് മേ​ധാ​വി ഹ​മ​ദ് സാ​കീ​ത് അ​ൽ ഷ​മ്മാ​രി പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ എ​ല്ലാ ഫാ​മു​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഒ​രു ല​ക്ഷം ഈ​ന്ത​പ്പ​ന​ത്തൈ​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തൈ ​ഒ​ന്നി​ന് 85 റി​യാ​ൽ എ​ന്ന നി​ര​ക്കി​ലാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഓ​രോ പൗ​ര​നും 20 തൈ​ക​ൾ ല​ഭ്യ​മാ​ക്കും. ഫാ​മു​ക​ളു​ടെ ശേ​ഷി ക​ണ​ക്കാ​ക്കി നൂ​റ് മു​ത​ൽ 200 വ​രെ തൈ​ക​ൾ എ​ന്ന അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ത​ര​ണം ചെ​യ്യു​ക.

തൈ​ക​ൾ​ക്കാ​യി പൗ​ര​ന്മാ​ർ​ക്കും ഫാ​മു​ട​മ​ക​ൾ​ക്കും മ​ന്ത്രാ​ല​യം വൈ​ബ്‌​സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാ​മെ​ന്നും അ​ൽ ഷ​മ്മാ​രി സൂ​ചി​പ്പി​ച്ചു.

പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ൽ​പാ​ദി​പ്പി​ച്ച ഈ​ന്ത​പ്പ​ന​ത്തൈ​ക​ൾ മി​ക​ച്ച ഗു​ണ​നി​ല​വാ​ര​വും സ​വി​ശേ​ഷ​വു​മാ​യ ഫ​ല​ങ്ങ​ൾ ന​ൽ​കു​ന്ന​തോ​ടൊ​പ്പം കീ​ട​ങ്ങ​ളെ​യും രോ​ഗ​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി​യു​മു​ള്ള​താ​ണ്.

ഖ​ത്ത​റി​ലെ ഈ​ന്ത​പ്പ​ന​ക​ൾ​ക്കാ​യി ഫീ​ൽ​ഡ് ജീ​ൻ ബാ​ങ്ക് നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി റൗ​ദ​ത് അ​ൽ ഫ​റാ​സ് ഈ​ന്ത​പ്പ​ന ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും പ​ദ്ധ​തി​ക്ക് കീ​ഴി​ൽ ഖ​ത്ത​റി​നു​ള്ളി​ൽ​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി 600 ഈ​ന്ത​പ്പ​ന​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നും കാ​ർ​ഷി​ക ഗ​വേ​ഷ​ണ വ​കു​പ്പ് മേ​ധാ​വി വി​ശ​ദീ​ക​രി​ച്ചു.

#Municipal #Ministry #with #tissue #palm #plants

Next TV

Related Stories
#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

Nov 20, 2024 08:45 PM

#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

യുഎഇയില്‍ നിയന്ത്രിത മരുന്നാണിത്. ഏഷ്യന്‍ രാജ്യത്ത് നിന്നാണ് ഈ ഐ ഡ്രോപ്...

Read More >>
#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Nov 20, 2024 05:49 PM

#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സ്ഥിതി വഷളായതിനെ തുടർന്ന് ക്ലിനിക് ആംബുലൻസിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Nov 19, 2024 09:52 PM

#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

ബഹ്റൈനിൽ വന്നതിനുശേഷം ഇതുവരെ നാട്ടിൽ...

Read More >>
#rapecase | പീഡന കേസ്,  സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി

Nov 19, 2024 08:12 PM

#rapecase | പീഡന കേസ്, സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി

അല്‍ഖസീമില്‍ കഴിഞ്ഞ ദിവസം ഇയാളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം...

Read More >>
#save | അപ്രതീക്ഷിത വേലിയേറ്റം, കരയ്ക്ക് എത്താന്‍ കഴിയാതെ കടലില്‍ കുടുങ്ങി യുവാക്കൾ, രക്ഷകാരായി  സമീപവാസികള്‍

Nov 19, 2024 03:20 PM

#save | അപ്രതീക്ഷിത വേലിയേറ്റം, കരയ്ക്ക് എത്താന്‍ കഴിയാതെ കടലില്‍ കുടുങ്ങി യുവാക്കൾ, രക്ഷകാരായി സമീപവാസികള്‍

അപ്രതീക്ഷിത വേലിയേറ്റത്തെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ യുവാക്കളെയാണ്...

Read More >>
#Arrest | 16 കിലോഗ്രാം ലഹരികളുമായി ഏഷ്യന്‍ പൗരർ പിടിയിൽ

Nov 19, 2024 02:56 PM

#Arrest | 16 കിലോഗ്രാം ലഹരികളുമായി ഏഷ്യന്‍ പൗരർ പിടിയിൽ

ലഹരികളും സൈക്കോട്രോപിക് ലഹരിവസ്തുക്കളുമായി വ്യത്യസ്തതരം ലഹരികൾ ഇവരിൽ നിന്നും...

Read More >>
Top Stories










News Roundup