---
title: "#Nationalhealthpolicy | ദേശീയ ആരോഗ്യ നയം അവതരിച്ച് ഖത്തർ"
english_title: "#Qatar #unveils #National #Health #Policy"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/235429/qatar-unveils-national-health-policy"
published_at: "2024-09-13T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e46c68e58b4_qutar.jpg"
keywords: []
---

# #Nationalhealthpolicy | ദേശീയ ആരോഗ്യ നയം അവതരിച്ച് ഖത്തർ

> **Lead Summary:** **ദോഹ:** 2024-2030 കാലഘട്ടത്തേക്കുള്ള ദേശീയ ആരോഗ്യ നയം അവതരിച്ച് ഖത്തർ.

## Article Content

**ദോഹ:** 2024-2030 കാലഘട്ടത്തേക്കുള്ള ദേശീയ ആരോഗ്യ നയം അവതരിച്ച് ഖത്തർ.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുടെ സാന്നിധ്യത്തിൽ ആരോഗ്യസഹമന്ത്രി ഡോ. സാലിഹ് അലി അൽമർറിയാണ് പുതിയ ആരോഗ്യനയം അവതരിപ്പിച്ചത്.

'എല്ലാവർക്കും ആരോഗ്യം' എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്.

ഖത്തർ ദേശീയ ദർശനം 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ആരോഗ്യ മേഖലയിലെ നിലവിലെ വെല്ലുവിളികൾക്ക് പരിഹാരം കാണുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ജനങ്ങൾക്ക് ലഭ്യമായ ആരോഗ്യ സേവനങ്ങളുടെ നിലവാരം ഉയർത്തുക.ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുക.ആരോഗ്യ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുക. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി, ഖത്തർ സർക്കാർ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഇതിൽ ആരോഗ്യ സംവിധാനത്തെ ഡിജിറ്റൽ രൂപത്തിലാക്കുക, ആരോഗ്യ മേഖലയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുക, ആരോഗ്യ സംരക്ഷണത്തിന്റെ നിലവാരം ഉയർത്തുക എന്നിവയും പുതിയ നയത്തിലെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

ഖത്തർ 2024-2030 ആരോഗ്യ നയം രാജ്യത്തെ ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും.

ഈ പദ്ധതിയിലൂടെ ഖത്തർ ലോകത്തെ മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാകാൻ ലക്ഷ്യമിടുന്നു. ചടങ്ങിൽ ആരോഗ്യ മേഖലകളിൽ സംഭാവനകൾ നൽകിയവരെ ആദരിച്ചു.

2018-2022 ആരോഗ്യ പദ്ധതിക്ക് നേതൃത്വം നൽകിയവർ, കോവിഡ് പ്രതിരോധം, ലോകകപ്പ് ആരോഗ്യ സുരക്ഷ എന്നിവക്ക് നേതൃത്വം നൽകിയ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ എന്നിവർ ആദരവേറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/235429/qatar-unveils-national-health-policy)