Nov 3, 2024 03:29 PM

മസ്കത്ത്: (gcc.truevisionnews.com) അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിന് ഒമാനിൽ തിങ്കളാഴ്ച മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നു.

ഈ മാസം 17 വരെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം. 18 വയസ്സിനു മുകളിലുള്ളവർക്ക് അപേക്ഷിക്കാനാകും.

ഹജ്ജ് തീർഥാടനത്തിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് http://hajj.om](http://hajj.om എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.

കഴിഞ്ഞ വർഷം 13,586 അപേക്ഷകരിൽ 51 ശതമാനം സ്ത്രീകളും 49 ശതമാനം പുരുഷന്മാരും ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

14,000 പേര്‍ക്കാണ് ഇത്തവണ ഒമാനിൽ നിന്ന് ഹജ്ജിന് പോകാൻ അനുമതി ലഭിക്കുന്നത്. 17 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താത്തവർക്ക് അടുത്ത വർഷം ഹജ്ജിന് പോകാൻ സാധിക്കില്ല.

ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത ഉടൻ തന്നെ അപേക്ഷ സ്വീകരിച്ചോ നിരസിച്ചോ എന്ന് അറിയാൻ കഴിയും. അപേക്ഷകരിൽ നിന്നും നറുക്കെടുപ്പ് നടത്തിയാണ് ഹജ്ജ് തീർഥാടകരെ തിരഞ്ഞെടുക്കുന്നത്.




#Registration #for #next #year's #Hajj #begins #tomorrow #Oman

Next TV

Top Stories










News Roundup






Entertainment News