സകാക: (gcc.truevisionnews.com) അഴിമതിക്കേസിൽ രണ്ട് പ്രവിശ്യ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ അറസ്റ്റിൽ.
സൗദി വടക്കൻ അതിർത്തിയിലെ അൽ ജൗഫ് പ്രവിശ്യ സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ഖലാഫ് സാലിഹ് മർസൂഖ് അൽ ഖാലിദി, യമൻ പൗരനായ മുഹമ്മദ് അലി ഉമർ അൽ സഖാഫ് എന്നിവരാണ് പിടിയിലായത്.
റോഡ് നിർമാണത്തിനുള്ള കരാർ ഏർപ്പാടാക്കിയതിന് പകരമായി 80 ലക്ഷം റിയാൽ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
1.75 കോടിയിലധികം മൂല്യമുള്ള മെയിന്റനൻസ് പ്രോജക്ടുകൾ ഈ മേഖലയിൽ നടപ്പാക്കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പൊതുഫണ്ടിൽ കൈയിട്ടുവാരൽ, പദവി ദുരുപയോഗം ചെയ്യൽ, വ്യക്തിതാൽപര്യങ്ങൾ നേടിയെടുക്കൽ, പൊതുതാൽപര്യം ഹനിക്കുന്നതിനുവേണ്ടിയുള്ള പ്രവൃത്തി എന്നിവ ചെയ്യുന്നവരെ നിരീക്ഷിച്ച് അറസ്റ്റ് ചെയ്യുന്നത് തുടരുകയാണെന്ന് അഴിമതി വിരുദ്ധ അതോറിറ്റി ‘നസഹ’ അറിയിച്ചു.
#lakh #Riyal #bribe #roadconstruction #contract #Two #provincial #secretariat #officials #arrested #SaudiArabia