മോദി പോയത് വെറുതെയല്ല…ബഹ്‌റൈന്‍ മോചിപ്പിക്കുന്നത് 250 ഇന്ത്യന്‍ തടവുകാരെ

9മനാമ: ബഹ്‌റൈനില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും. ബഹ്‌റൈന്‍ ഭരണാധികാരികളുമായി മോദി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. നടപടിയില്‍ രാജാവിനോട് മോദി നന്ദി അറിയിച്ചു. വിവരം അറിയിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റും ചെയ്തു.

Loading...

നാല് കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. ഉഭയകക്ഷി ബന്ധം ശക്തമാക്കാനും തീരുമാനിച്ചു.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ബഹുമതിയായി നരേന്ദ്രമോദിക്കു ഹംദാന്‍ രാജാവിന്റെ പേരിലുള്ള ഓര്‍ഡര്‍ ഓഫ് റെനെയ്‌സാന്‍സ് പുരസ്‌കാരവും സമ്മാനിച്ചു. ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. അബുദാബിക്കു പിന്നാലെ ബഹ്‌റൈനിലും മോദി റുപേ കാര്‍ഡ് അവതരിപ്പിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *