ദുബൈ: (gcc.truevisionnews.com) ദേശീയദിനവുമായി ബന്ധപ്പെട്ട് പൊതു അവധി പ്രഖ്യാപിച്ച ഡിസംബർ രണ്ട്, മൂന്ന് ദിവസങ്ങളിൽ പാർക്കിങ് സൗജന്യമാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ).
ബഹുനില പാർക്കിങ് ഒഴികെയുള്ള ഇടങ്ങളിലാണ് പാർക്കിങ് സൗജന്യം. വാരാന്ത്യ അവധി ദിനമായ ഞായറാഴ്ചകൂടി വരുന്നതോടെ ഫലത്തിൽ മൂന്നുദിവസം പാർക്കിങ് ഇളവ് ലഭിക്കും.
അതേസമയം, അവധിദിനങ്ങളില്‍ പൊതുഗതാഗത സർവിസുകളായ ബസ്, മെട്രോ, ട്രാം, വാട്ടർ ടാക്സി എന്നിവയുടെ സർവിസ് സമയം ആർ.ടി.എ പുനഃക്രമീകരിച്ചു.
ശനി, തിങ്കള്‍ ദിവസങ്ങളില്‍ മെട്രോ രാവിലെ അഞ്ച് മണിമുതല്‍ അർധരാത്രി ഒരുമണിവരെ പ്രവര്‍ത്തിക്കും.
ഞായറാഴ്ച രാവിലെ എട്ടുമുതല്‍ അർധരാത്രി ഒന്നുവരെയും ചൊവ്വാഴ്ച രാവിലെ അഞ്ചുമുതല്‍ അര്‍ധരാത്രി 12 വരെയും സേവനങ്ങള്‍ ലഭ്യമാകും.
ശനി, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ ആറ് മണി മുതലും ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതലും ദുബൈ ട്രാം പ്രവര്‍ത്തിക്കും.
നാല് ദിവസങ്ങളിലും പുലര്‍ച്ച ഒരുമണിവരെ സേവനങ്ങൾ തുടരും. അവധി ദിനങ്ങളില്‍ ഇ 100, ഇ 102 എന്നീ രണ്ട് ബസ് റൂട്ടുകള്‍ താൽക്കാലികമായി നിര്‍ത്തിവെക്കും.
അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍നിന്നുള്ള ഇ 100 ബസ് റൂട്ട് ചൊവ്വാഴ്ചവരെ നിര്‍ത്തിവെക്കും. ഇബ്ന് ബത്തൂത്ത ബസ് സ്റ്റേഷനില്‍നിന്ന് അബൂദബിയിലേക്കുള്ള യാത്രക്കാര്‍ക്ക് റൂട്ട് ഇ 102 ഉപയോഗിക്കാം.
അല്‍ ജാഫിലിയ ബസ് സ്റ്റേഷനില്‍നിന്ന് റൂട്ട് ഇ 102ഉം അവധി ദിനത്തില്‍ പ്രവര്‍ത്തിക്കില്ല. ജല ഗതാഗത സേവനങ്ങളുടെ സമയക്രമത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉപഭോക്തൃ കേന്ദ്രങ്ങളും വാഹന പരിശോധനാ കേന്ദ്രങ്ങളും അവധിയായിരിക്കുമെന്ന് ആർ.ടി.എ അറിയിച്ചു.
#UAE #celebrate #NationalDay #Freeparking #two #days